ഗംഗാദേവി പോയത് രാജാവിനെ ഏറെ ദുഃഖിപ്പിച്ചെങ്കിലും അദ്ദേഹം നല്ല രീതിയിൽ തന്നെ രാജ്യഭരണം തുടർന്നു.
അപ്പോൾ അവിടെ ഒരു ബാലൻ അമ്പുകൾ
എയ്ത് ഗംഗാനദിയിലെ ജലം തടഞ്ഞു നിർത്തിയിരിക്കുന്നത് ആണ് കണ്ടത്.
ആ ബാലന്റെ ധനുർവിദ്യയിൽ രാജാവിന് അത്ഭുതം തോന്നി!
സത്യത്തിൽ അത് ശന്തനുവിന്റെ പുത്രൻ തന്നെ ആയിരുന്നു. ഗംഗാദേവി അവനെ ഗംഗാ തീരത്ത് ഉപേക്ഷിച്ച് നദിയിലേക്ക് മറഞ്ഞപ്പോൾ അമ്മ പോകാതിരിക്കാനായി ആയിരുന്നു ആ ബാലൻ നദിയിലെ വെള്ളം തടഞ്ഞത്.
ശന്തനു നോക്കി നിൽക്കെ പെട്ടെന്ന് ആ ബാലൻ അപ്രത്യക്ഷനായി. അപ്പോൾ രാജാവിന് അത് തന്റെ പുത്രൻ ആണോ എന്ന സംശയം തോന്നി. അദ്ദേഹം ഗംഗാദേവിയെ മനസിൽ സ്മരിച്ചു.
ഉടനെ ഗംഗാദേവി പ്രത്യക്ഷപ്പെട്ടു. കൂടെ പുത്രനും ഉണ്ടായിരുന്നു. ഗംഗാദേവി അവനെ വളരെ മികച്ച രീതിയിൽ ആയിരുന്നു വളർത്തിയിരുന്നത്. അവൻ വസിഷ്ഠൻ, പരശുരാമൻ, ശുക്രാചാര്യൻ എന്നീ മഹാന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചവൻ ആണെന്നുള്ള കാര്യവും ഗംഗാദേവി രാജാവിനോട് പറഞ്ഞു.
ശന്തനുമഹാരാജാവ് വളരെയധികം ആഹ്ലാദിച്ചു.
ശേഷം ഗംഗാദേവി ഗംഗാ നദിയിൽ മറഞ്ഞു.
ശന്തനു രാജാവ് മകനെയും കൊണ്ട് കൊട്ടാരത്തിലേക്ക് പോയി. ആ പുത്രനെ രാജാവ് ദേവവ്രതൻ എന്ന് വിളിച്ചു. ദേവവ്രതനെ യുവരാജാവായി അഭിഷേകം ചെയ്തു.
ദേവവ്രതനെപ്പറ്റി ഓർത്ത് ജനങ്ങൾ സന്തോഷിച്ചു.
അങ്ങനെയിരിക്കെ ഒരിക്കൽ ശന്തനുമഹാരാജാവ് നായാട്ടിനിടയിൽ നദീ തീരത്ത് എത്തിയപ്പോൾ അവിടെ നല്ല കസ്തൂരിയുടെ മണം തോന്നി.
അവിടെ നദിയുടെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ദേഹത്ത് നിന്നാണ് ഈ ഗന്ധം വരുന്നത് എന്ന് അദ്ദേഹം മനസിലാക്കി.
Read in English:
Although the king was saddened by the departure of Goddess Ganga, he continued to rule the country well.
Then there's a boy arrows
The water in the Ait Ganges was found to be stagnant.
The king was amazed at the boy's archery!
In fact, it was Shantanu's son. When Goddess Ganga left him on the banks of the river and hid in the river, the boy stopped the water in the river so that his mother would not go away.
Suddenly the boy disappeared while looking at Shantanu. Then the king wondered if it was his son. He remembered Goddess Ganga in his mind.
Immediately Goddess Ganga appeared. There was also a son. Gangadevi raised him very well. Gangadevi also told the king that he had been educated by the greats Vashishta, Parasurama and Sukracharya.
King Shantanu was very pleased.
Later, Goddess Ganga disappeared into the river Ganga.
King Shantanu went to the palace with his son. The king called his son Devavratan . Devavrata was anointed as the Yuvaraja.
The people rejoiced at the remembrance of God.
So once upon a time, when King Shantanu Maharaja was hunting, he came across a river that smelled of good musk.
There he realized that the smell was coming from the body of a woman standing by the river.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ