മഹാഭാരതം അധ്യായം -1 ഭാഗം 15 കുന്തിയും കർണ്ണനും | Mahabharata Chapter-1 Part 15 Kunti and Karna

ഇനി നമുക്ക് കുന്തിയുടെ കഥ കേൾക്കാം.

യാദവകുലത്തിലെ ഒരു രാജാവായിരുന്നു ശൂരസേനൻ.

 അദ്ദേഹത്തിന് വാസുദേവൻ എന്ന ഒരു പുത്രനും പൃഥ എന്ന ഒരു പുത്രിയും ജനിച്ചു.
 എന്നാൽ പൃഥയെ അദ്ദേഹത്തിന്റെ തന്നെ സഹോദരീപുത്രൻ ആയ കുന്തീഭോജന് നൽകുകയായിരുന്നു. 


അങ്ങിനെയാണ് പൃഥ കുന്തി ആയി മാറിയത്.

കുന്തിഭോജന്റെ കൊട്ടാരത്തിലെ അതിഥികളെ പരിചരിക്കുന്നത് കുന്തി ആയിരുന്നു. ഒരിക്കൽ മഹാതപസിയും ഉഗ്രകോപിയും ആയ ദുർവ്വാസാവ് മഹർഷി കുന്തീഭോജത്ത് എത്തി. 

കുന്തി അദ്ദേഹത്തെ വളരെ നല്ല രീതിയിൽ പൂജിക്കുകയും മഹർഷി അതിൽ പ്രീതനാവുകയും ചെയ്തു.

കുന്തിയുടെ ഭാവി മനസിലാക്കിയ ദുർവ്വാസാവ് മഹാർഷി ഇഷ്ടദേവനിൽ നിന്ന് പുത്രനെ നേടാനുള്ള വരപ്രസാദം കുന്തിക്ക് അനുഗ്രഹമായി നൽകി.

ഈ വരം പരീക്ഷിച്ച് നോക്കണം എന്ന കൗതുകം തോന്നിയ കുന്തി മന്ത്രം ഉപയോഗിച്ച് സൂര്യദേവനെ സ്മരിച്ചു.


 സൂര്യദേവനിൽ കുന്തിക്ക് ജനിച്ച പുത്രൻ ആയിരുന്നു കർണ്ണൻ.

കർണ്ണന്റെ ജനനത്തിനു ശേഷവും കുന്തി കന്യകയായി തന്നെ തുടരും എന്ന അനുഗ്രഹവും സൂര്യദേവൻ നൽകി.
കർണ്ണൻ ജന്മനാ കവച കുണ്ഡലങ്ങളുമായിട്ടായിരുന്നു ജനിച്ചത്.


മന്ത്രം ഉപയോഗിച്ച് നോക്കാനുള്ള കൗതുകം കൊണ്ട് വിവാഹത്തിന് മുൻപ് തന്നെ കുഞ്ഞു ജനിച്ചതിൽ അവൾ ദുഃഖിച്ചു. അപമാനം ഒഴിവാക്കാനായി തോഴിയുടെ കൂടെ കുഞ്ഞിനെയും കൊണ്ട് പോയി ഒരു പേടകത്തിൽ ആക്കി പുഴയിൽ ഒഴുക്കി വിട്ടു.

പുഴയിൽ കുളിച്ച്കൊണ്ടിരിക്കുകയായിരുന്ന അതിരഥൻ എന്ന തേരാളിക്ക് ഈ കുഞ്ഞിനെ കിട്ടി. 



കുട്ടികൾ ഉണ്ടാവാത്ത വിഷമത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹവും ഭാര്യ രാധയും കൂടി കുഞ്ഞിനെ നോക്കി വളർത്തി. രാധ വളർത്തിയതിനാൽ രാധേയൻ എന്നും കർണ്ണൻ അറിയപ്പെട്ടു.

പിന്നീട് സ്വയംവരത്തിലൂടെ കുന്തി പാണ്ഡു മഹാരാജാവിനെ വിവാഹം കഴിക്കുകയും ഹസ്തിനപുരിയിലേക്ക് പോവുകയും ചെയ്തു.

Read in English:

Now let us hear the story of Kunthi.


Soorasena was a king of the Yadava dynasty.


 He had a son Vasudevan and a daughter Pritha.
 But Pritha was given to his own nephew Kunti Bhojan. 



That is how Pritha became Kunthi .

Kunti used to take care of the guests in the palace of Kunti Bhojan. Durvvasav Maharshi, who was once very hungry and very angry, came to Kunti Bhojat. 


Kunti worshiped him very well and the sage was pleased with it.

Realizing Kunti's future, Durvvasav Maharshi blessed Kunti with the gift of having a son.

Kunti remembered the sun god with a curious mantra that he should try this gift.



Karna  was the son of Kunti in the Sun God .

The Sun God also blessed Kunti to remain a virgin even after the birth of Karna.
Karna was born with congenital armor.



She was saddened that the baby was born before the wedding, out of curiosity to see the mantra. To avoid humiliation, he took the baby with him and put it in a boat and let it flow into the river.

The baby was found by a sailor named Athirathan who was bathing in the river. 




He and his wife Radha looked after the baby and raised him. Karna was also known as Radheyan as he was brought up by Radha.

She later married Maharaja Kunti Pandu on her own and moved to Hastinapur.



അഭിപ്രായങ്ങള്‍