മഹാഭാരതം അധ്യായം -1 ഭാഗം 19 കൗരവരുടെ ജനനം | Mahabharata Chapter-1 Part 19 Birth of Kauravas

വേദവ്യാസന്റെ അനുഗ്രഹം മൂലം ഗാന്ധാരിക്ക് ധൃതരാഷ്ട്രറിൽ നിന്നും 100 പുത്രന്മാർക്ക് ജന്മം നൽകാനുള്ള വരം ലഭിച്ചിരുന്നു. 

സത്യത്തിൽ കുന്തി ഗർഭം ധരിക്കുന്നതിനു മുൻപേ ഗാന്ധാരി ഗർഭം ധരിച്ചിരുന്നു. എന്നാൽ 2 വർഷമായിട്ടും ഗാന്ധാരി പ്രസവിച്ചില്ല.


ഗാന്ധാരി ഗർഭം ധരിച്ച ആ സമയത്ത് ധൃതരാഷ്ട്രറുടെ കാര്യങ്ങൾ ഒരു ദാസിയാണ് നോക്കിയിരുന്നത്. 


ആ ദാസിയിൽ ആ സമയത്ത് ധൃതരാഷ്ട്രർക്ക് ഉണ്ടായ പുത്രൻ ആയിരുന്നു യുയുൽസു.


തനിക്ക് ശേഷം ഗർഭം ധരിച്ച കുന്തി പോലും പ്രസിവിച്ചു എന്ന് അറിഞ്ഞപ്പോൾ ഗാന്ധാരിക്കു വളരെയധികം കോപവും ദുഖവും ഒക്കെ തോന്നി.


 ആ കോപത്തിൽ ഗാന്ധാരി സ്വന്തം വയറിനെ മർദിച്ചു. 

അപ്പോൾ ഗാന്ധാരി ഒരു മാംസപിണ്ഠത്തിന് ജന്മം നൽകി. 


ഇതറിഞ്ഞ വേദവ്യാസൻ അവിടെയെത്തി. 

ആ മാംസപിണ്ഡം 101 എണ്ണമാക്കി വിഭജിച്ച് 101 നെയ്യ്‌കുടങ്ങളിലാക്കി വെച്ചു. 


കുന്തിക്ക് ഒരു പുത്രി കൂടി വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് അനുസരിച്ചാണ് 101 എണ്ണമാക്കി മാറ്റിയത്.

അങ്ങിനെ കാലം കടന്നു പോയി. 

കുന്തിയുടെ ഭീമൻ ജനിക്കുന്നതിനു മുൻപ് ഒന്നാമത്തെ കുടത്തിൽ നിന്ന് ദുര്യോധനൻ ജന്മമെടുത്തു.



പിന്നീട് ഓരോ ദിവസവും ഓരോ കുഞ്ഞു വീതം ജന്മമെടുത്തു. 

101- മത്തെ ദിവസം പുത്രിയായ ദുശ്ശളയും ജന്മമെടുത്തു 

ദുര്യോധനൻ ജനിക്കുമ്പോൾ ഒരുപാട് ദുശ്ശകുനങ്ങൾ ഉണ്ടായിരുന്നു. 

അതു വിനാശത്തിന്റെ ലക്ഷണമാണെന്നും, ദുര്യോധനനെ ഉപേക്ഷിക്കണമെന്നും പലരും പറഞ്ഞെങ്കിലും ധൃതരാഷ്ട്രർ അതിന് സമ്മതിച്ചില്ല.

ഗാന്ധാരിക്ക് 101 കുഞ്ഞുങ്ങൾ പിറന്ന വിവരം അറിഞ്ഞ പാണ്ഡുവും കുടുംബവും ഒരുപാട് സന്തോഷിച്ചു.



Read in English:

With the blessings of Veda Vyasa, Gandhari received a gift from Dhritarashtra to give birth to 100 sons. 


In fact, Gandhari was pregnant before Kunti got pregnant. But Gandhari did not give birth for 2 years.

At that time when Gandhari was pregnant, a maid was looking after Dhritarashtra's affairs. Yuulsu was the son of Dhritarashtra at that time in that maid.

Gandhari was very angry and sad when he found out that even Kunti, who was pregnant after him, had given birth. In that rage, Gandhari rubbed his own stomach. 

Then Gandhari gave birth to a mass of flesh. 

Knowing this, Veda Vyasa reached there. 

The meat was divided into 101 pieces and placed in 101 ghee jars. 



Kunti wanted to have another daughter. It was changed to 101 accordingly.

Thus time passed. 

Duryodhana was born from the first pot before the giant of Kunti was born.

Later, each baby was born each day. 

On the 101st day, a daughter, Dussala, was born 

When Duryodhana was born, there were many bad omens. Although many said that it was a sign of destruction and that Duryodhana should be abandoned, Dhritarashtra did not agree.

Pandu and his family were overjoyed to learn that Gandhari had given birth to 101 children.

അഭിപ്രായങ്ങള്‍