മഹാഭാരതം അധ്യായം -1 ഭാഗം 22 കൃപാചാര്യർ | Mahabharata Chapter-1 Part 22 Kripacharya

അങ്ങിനെ കൊട്ടാരത്തിൽ തിരിച്ചെത്തിയ പാണ്ഡവർ ഭീമനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവർ ഈ വിവരം വിദുരരെ അറിയിച്ചു.


 വിദൂരർ അവരെ സമാധാനിപ്പിച്ചു. അത് അവർക്ക് ആശ്വാസം നൽകി.

ഈ സമയം നാഗങ്ങളുടെ ശക്തി പാനീയം കുടിച്ച ഭീമൻ ഉറക്കത്തിലായിരുന്നു. 

അവൻ 8 ദിവസം ആയിട്ടും ഉണരാതായപ്പോൾ നാഗങ്ങൾ തന്നെ ഭീമനെ വിളിച്ചുണർത്തി. ശേഷം നാഗലോകത്ത് നിന്നും ഭൂമിയിൽ എത്തിക്കുകയും ചെയ്തു. 

അങ്ങിനെ ഭീമൻ കൊട്ടാരത്തിൽ എത്തി പാണ്ഡവരെ കണ്ടു കാര്യം പറഞ്ഞു.

 ഭീമനെ കണ്ട അവർ വളരെയധികം സന്തോഷിച്ചു. 


നടന്ന കാര്യങ്ങൾ രഹസ്യമായി വെക്കാൻ അവർ തീരുമാനിച്ചു.

ഭീമൻ തിരിച്ച് വന്നതറിഞ്ഞ ദുര്യോധനന് ദേഷ്യം ഇരട്ടിച്ചു. 

പാണ്ഡവർ കാരണം ആണ് തനിക്ക് ഒരു കാര്യങ്ങളിലും വിജയം ലഭിക്കാത്തത് എന്ന ഒരു തെറ്റിധാരണ ദുര്യോധനന് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഭീമനെ വകവരുത്താൻ ദുര്യോധനൻ പിന്നെയും പല കാര്യങ്ങളും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.

ഇനി നമുക്ക് പാണ്ഡവ കൗരവരുടെ ആദ്യകാല ഗുരുവായ കൃപാചാര്യരെപറ്റി അറിയാം : 

ഒരിടത്ത് ശരദ്വാൻ എന്ന വ്യക്തി  ഉണ്ടായിരുന്നു. അദ്ദേഹത്തിന് ധനുർവിദ്യയിൽ വളരെ താല്പര്യം ഉണ്ടായിരുന്നു. 


അതിനാൽ അദ്ദേഹത്തിന്റെ പിതാവ് ശരദ്വാനെ ധനർവിദ്യ അഭ്യസിപ്പിച്ചു. 

ശേഷം അദ്ദേഹം ദിവ്യ അസ്ത്രങ്ങൾ നേടുന്നതിനായി കാട്ടിൽ പോയി തപസ്സ് ചെയ്യാൻ തീരുമാനിച്ചു.

 

എന്നാൽ ഇടക്ക് വെച്ച് തപസ്സിന് തടസ്സം സംഭവിക്കുകയും അദ്ദേഹം 2 കുട്ടികളുടെ അച്ഛൻ ആവുകയും ചെയ്തു.


തന്റെ തപസ്സിന് ഭംഗം സംഭവിച്ചത് തിരിച്ചറിഞ്ഞ ശരദ്വാൻ കുട്ടികളെ കാട്ടിൽ ഉപേക്ഷിച്ച് പോയി തപസ്സ് തുടർന്നു.

ആ സമയത്ത് അതിലൂടെ വന്ന ശന്തനു മഹാരാജാവ് ഈ കുട്ടികളെ കാണുകയും അവരെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി വളർത്തുകയും ചെയ്തു.


 രാജാവിന്റെ കൃപ കൊണ്ട് വളർത്തിയ കുട്ടികൾ ആയതിനാൽ ആണ്കുട്ടിക്ക് കൃപൻ എന്നും പെണ്കുട്ടിക്ക് ക്രിപി എന്നും നാമകരണം ചെയ്തു. 

ഈ സമയം ശരദ്വാൻ ഈ കാര്യങ്ങൾ അറിയുകയും ഹസ്തിനപുരത്ത് എത്തി തന്റെ മക്കളെ കാണുകയും ചെയ്തു.


ശേഷം അദ്ദേഹം വേദങ്ങളും ധനുർവിദ്യയും എല്ലാം തന്റെ മകനെ പഠിപ്പിച്ചു. 

പിന്നീട് കൃപൻ തന്റെ ഈ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകി. അങ്ങനെ കൃപൻ കൃപാചാര്യർ ആയിത്തീർന്നു. 


ഈ കൃപാചര്യാർ ആയിരുന്നു കൊട്ടാരത്തിലെ കുമാരന്മാരെ ധനുർവിദ്യ അഭ്യസിപ്പിച്ചിരുന്നത്. എന്നാൽ കൃപാചര്യരെ കുമാരന്മാർക്ക് ചെറുപ്പം മുതലെ പരിചയം ഉള്ള വ്യക്തി ആയതിനാൽ മറ്റൊരു ഗുരു ആവശ്യമാണെന്ന് ഭീഷ്മർക്ക് തോന്നിയിരുന്നു. 



Read in English:

When the Pandavas returned to the palace, they searched for the giant but could not find him. They informed Vidura of this information. The distant ones calmed them down. It gave them relief.


This time the giant who drank the power drink of the serpents was asleep. When he did not wake up for 8 days, the snakes woke up the giant. Later it was brought to earth from Nagaloka. 

So the giant came to the palace and met the Pandavas and told them about it. They were very happy to see the giant. 



They decided to keep what happened a secret.

When Duryodhana heard that the giant had returned, his anger doubled. Duryodhana had a misconception that he did not succeed in anything because of the Pandavas. So Duryodhana did many more things to kill Bhima but to no avail.

Now we know about Kripacharya, the early guru of the Pandava Kauravas: 

At one point there was a man named Sharadwan. He was very interested in archery. So his father Sharadwan was taught finance. 

Then he decided to go to the forest and do tapas to get the divine arrows. But in the meanwhile his penance was interrupted and he became the father of 2 children.

Realizing that his tapas had been violated, Sharadwan left the children in the forest and continued his tapas.

Maharaja Shantanu, who came through at that time, saw these children and took them to the palace and raised them. The boy was named Kripan and the girl Kripi as they were children raised by the king's grace. 

At this time Sharadwan came to know about this and came to Hastinapur to see his children.

Later he taught his son all the Vedas and archery. 

Kripan later passed on his knowledge to others. Thus Kripan became Kripacharya. 

It was this Kripacharya who taught archery to the boys in the palace. But Bhishma felt that the boys needed another guru as Kripacharya was a person familiar to them from a young age. 

അഭിപ്രായങ്ങള്‍