മഹാഭാരതം അധ്യായം -1 ഭാഗം 24 ആർജ്‌ജുനൻ, ഏകലവ്യൻ, കർണ്ണൻ | Mahabharata Chapter-1 Part 24 Arjuna, Ekalavyan, Karna

അങ്ങിനെ രാജകുമാരന്മാരുടെ വിദ്യഭ്യാസം ഗുരു ദ്രോണരുടെ നേതൃത്വത്തിൽ തുടർന്നു. 

കൗരവരും പാണ്ഡവരും പിന്നെ ദുര്യോധനന്റെ സുഹൃത്തായ രാധേയനായ കർണ്ണനും അവിടെയുണ്ടായിരുന്നു.

 യുധിഷ്ഠിരൻ രഥവും കുന്തവും ഉപയോഗിച്ചുള്ള വിദ്യയിൽ സമർതഥൻ ആയി മാറി. ആർജ്‌ജുനൻ എല്ലാ യുധമുറകളിലും മിടുക്കൻ ആയിരുന്നുവെങ്കിലും ഏറ്റവും പ്രാവീണ്യം നേടിയത് ധനുർവിദ്യയിൽ ആയിരുന്നു. 

ഭീമനും ദുര്യോധനനും ഗദായുദ്ധത്തിൽ മിടുക്കന്മാരായിരുന്നു. നകുലസഹാദേവന്മാരാകട്ടെ വാൾപ്പയറ്റിൽ പ്രാവീണ്യം നേടി.

ഒരിക്കൽ ദ്രോണർ ശിഷ്യന്മാരോട് പറഞ്ഞു. "എന്റെ മനസിൽ ഒരു ആഗ്രഹം ഉണ്ട്. അതു നിങ്ങൾ ഭാവിയിൽ പൂരത്തികരിച്ച് തരണം."

ഇത് കേട്ടപാടെ അതു എന്ത് ആഗ്രഹമായിരുന്നാലും താൻ നേടിത്തരും എന്നു ആർജ്‌ജുനൻ പറഞ്ഞു. അത് ദ്രോണരെ സന്തോഷിപ്പിച്ചു. ദ്രുപതനോട് പകരം വീട്ടുന്ന കാര്യം ആയിരുന്നു ദ്രോണരുടെ മനസ്സിൽ.

പിന്നീട് ഒരിക്കൽ ശിഷ്യന്മാർക്ക് എല്ലാവർക്കും ഓരോ കമണ്ഡലു കൊടുത്തിട്ട് അതിൽ വെള്ളം നിറയ്ക്കാൻ പറഞ്ഞു. എല്ലാവരും അതിനായി പുഴയിലേക്ക് പോയപ്പോൾ ആർജ്‌ജുനൻ മാത്രം വരുണാസ്ത്രാം ഉപയോഗിച്ച് കമണ്ഡലുവിൽ വെള്ളം നിറച്ചു.


 പിന്നീടും ഇത്തരം പല പരീക്ഷണങ്ങൾ നടത്തിയപ്പോൾ എല്ലാം ആർജ്‌ജുനൻ കഴിവ് തെളിയിച്ചു.

ദ്രോണർ ആർജ്‌ജുനനിൽ അഭിമാനിച്ചു.

ആർജ്‌ജുനൻ രാത്രി പോലും അസ്ത്രപ്രയോഗം നടത്തുവാൻ മിടുക്കനായി.


പിന്നീടൊരിക്കൽ ദ്രോണർ ഒരു കിളിയുടെ രൂപം ഉണ്ടാക്കി ഒരു മരത്തിൽ സ്ഥാപിച്ചു. അതു കണ്ടാൽ യഥാർത്ഥ കിളി ഇരിക്കുന്ന പോലെ ഉണ്ടായിരുന്നു. ആ കിളിയുടെ കഴുത്തിൽ അമ്പെയ്ത്ത് തല താഴെ വീഴ്ത്തണം. അതായിരുന്നു പരീക്ഷ.


ആദ്യമായി അമ്പെയ്യാൻ വന്ന യുധിഷ്ഠിരനോട് ദ്രോണർ ചോദിച്ചു: " നീ എന്തൊക്കെ കാണുന്നു?"

താൻ മരവും കിളിയും ഗുരുവിനെയും എല്ലാവരെയും കാണുന്നു എന്നു യുധിഷ്ഠിരൻ ഉത്തരം നൽകി. അപ്പോൾ ദ്രോണർ പറഞ്ഞു " നീ അങോട്ട് മാറി നിൽക്കുക. നിനക്കു ഈ പരീക്ഷയിൽ വിജയിക്കാൻ സാധ്യമല്ല." 

ശേഷം വന്ന എല്ലാവരും ഇങ്ങനെ പരീക്ഷയിൽ പരാജയപ്പെട്ടു.

എന്നാൽ അവസാനം ആർജ്‌ജുനൻ വന്നപ്പോൾ ദ്രോണരുടെ ചോദ്യത്തിന് ആർജ്‌ജുനൻ പറഞ്ഞത് താൻ കിളിയുടെ കഴുത്ത് മാത്രം കാണുന്നു എന്നായിരുന്നു. അത് കേട്ടപ്പോൾ ദ്രോണർക്ക് സന്തോഷമായി.

ദ്രോണർ ആർജ്‌ജുനന് അമ്പെയ്യുവാൻ ഉള്ള അനുമതി നൽകി. ആർജ്‌ജുനൻ അമ്പെയ്തു. കിളിയുടെ കഴുത്ത് ഛേദിച്ച് തല താഴെ വീണു.

തന്റെ പ്രതികാരം നടത്തുവാനുള്ള ശേഷി ആർജ്‌ജുനന് ഉണ്ടെന്ന് ദ്രോണർക്ക് മനസിലായി.
 
ആർജ്‌ജുനനെ ഏറ്റവും വലിയ വില്ലാളിയാക്കും എന്ന് ദ്രോണർ അവനോട് പറഞ്ഞു.

പിന്നീട് ഒരിക്കൽ എല്ലാവരും കൂടി നദിയിൽ കുളിക്കുമ്പോൾ ഒരു മുതല ദ്രോണരുടെ കാലിൽ പിടി കൂടി.

എല്ലാവരും എങ്ങിനെ ഗുരുവിനെ രക്ഷിക്കണം എന്നറിയാതെ നിന്നു. ആ സമയത്ത് അർജ്ജുനൻ അമ്പെടുത്ത് വെള്ളത്തിൽ കുമിളകൾ വരുന്ന ഭാഗത്തേക്ക് ഉന്നം വെച്ച് വിട്ടു. അതു മുതലയുടെ ദേഹത്ത് കയറി മുതല ചത്തു. 

അങ്ങിനെ ആർജ്‌ജുനൻ ദ്രോണരെ രക്ഷിച്ചു. ദ്രോണർ വളരെയധികം സന്തോഷിച്ചു.

പിണീട് ഒരിക്കൽ കാട്ടാള രാജന്റെ മകനായ ഏകലവ്യൻ ദ്രോണരെ കാണാൻ വന്നു. തന്നെയും ധനർവിദ്യ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. 

ഏകലവ്യനെ വിദ്യ അഭ്യസിപ്പിക്കാൻ ദ്രോണർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. എന്നാലും വിദ്യ ചോദിച്ച് വന്നവനെ തിരിച്ച് വിടുന്നത് ധർമം അല്ല എന്ന് തോന്നിയതിനാൽ, ഇവിടെ നടക്കുന്ന അഭ്യാസങ്ങൾ കണ്ട് പഠിച്ച് കാട്ടിൽ പോയി അവിടെ തന്റെ ഒരു പ്രതിമ ഉണ്ടാക്കി അതിനു മുൻപിൽ നിന്ന് വിദ്യ അഭ്യസിക്കുവാൻ അവനോട് പറഞ്ഞു.

അവന് സന്തോഷമായി. അവൻ അപ്രകാരം വിദ്യ അഭ്യസിക്കാൻ തുടങ്ങി. അങ്ങനെ അവൻ ആർജ്‌ജുനനേക്കാൾ വലിയ അഭ്യസി ആയി മാറി.

അങ്ങിനെ ഒരിക്കൽ പാണ്ഡവർ കാട്ടിൽ നായാടുകയായിരുന്നു. അവരുടെ കൂടെ ഒരു നായയും ഉണ്ടായിരുന്നു.


 ആ നായ ഏകലവ്യനെ അടുത്ത് ചെന്നെത്തി കുരച്ചു. ഏകലവ്യൻ അസ്ത്രങ്ങൾ അയച്ച് അവന്റെ വായ തുന്നിക്കെട്ടി. 

ശേഷം നായ പാണ്ഡവരുടെ അടുത്ത് തിരിച്ചെത്തി. അസ്ത്രങ്ങൾ കൊണ്ട് വായ തുന്നിക്കെട്ടിയ നായയെ കണ്ടപ്പോൾ പാണ്ഡവർ ആദ്‌ഭുദപ്പെട്ടു. 

ശേഷം അവർ ഏകലവ്യനെ കണ്ടു. ഏകലവ്യൻ ആണ് ഇത് ചെയ്തത് എന്ന് അവർക്ക് ബോധ്യമായി. 

അവനോട് സംസാരിച്ചപ്പോൾ ദ്രോണർ ആണ് അവന്റെ ഗുരു എന്നു അവർക്ക് മനസിലായി. അത് ആർജ്‌ജുനന് ദുഃഖം ഉണ്ടാക്കി.

ആർജ്‌ജുനൻ കണ്ട കാര്യങ്ങൾ ദ്രോണാരോട് ചെന്ന്‌ പറഞ്ഞു. "എന്നെക്കാളും വലിയ വില്ലാളി ഇല്ല എന്നു അങ്ങു പറഞ്ഞല്ലോ അതിലും വലിയ ഒരാൾ ഇപ്പോൾ വന്നിരിക്കുന്നു." എന്ന് ആർജ്‌ജുനൻ ദ്രോണരോട്  പറഞ്ഞു. 

ഇതറിഞ്ഞ ദ്രോണർ വനത്തിലെത്തി ഏകലവ്യനെ കണ്ടു. ഏകലവ്യൻ ദ്രോണരെ കണ്ടു സന്തോഷിച്ചു. അദ്ദേഹത്തിന്റെ മുൻപിൽ നമസ്ക്കാരിച്ചു. 

ദ്രോണർ ഏകലവ്യനോട് ഗുരുദക്ഷിണ ആവശ്യപ്പെട്ടു. എന്താണ് വേണ്ടതെന്ന് ഏകലവ്യൻ ചോദിച്ചു. 

നിന്റെ വളത്തുകയ്യുടെ പെരുവിരൽ നമുക്ക് ദക്ഷിണ ആയി നൽകാൻ ദ്രോണർ പറഞ്ഞു. 

ഏകലവ്യൻ ഇതു കേട്ട് ഞെട്ടി എങ്കിലും ഗുരു പറഞ്ഞപ്രകാരം തന്റെ പെരുവിരൽ നൽകി.

 

ഇതു കണ്ട ദ്രോണർ സന്തോഷിച്ചു. ഇനി ആർജ്‌ജുനനേക്കാൾ വലിയ വില്ലാളി ആരും ഇല്ല എന്ന് ദ്രോണർക്ക് അറിയാമായിരുന്നു.

അങ്ങിനെ ദ്രോണർ അവിടെ നിന്ന് മടങ്ങി.

ഏകലവ്യൻ പിന്നെയും വിദ്യാഭ്യാസം തുടർന്നു. എങ്കിലും പെറു വിരൽ ഇല്ലാത്തതിനാൽ മുൻപത്തെ അത്ര പ്രാവീണ്യം അവന് ഇല്ലാതായി. 

അവസാനം കുരുക്ഷേത്രയുദ്ധത്തിൽ ഏകലവ്യൻ കൗരവപ്പാടയിൽ ഉണ്ടായിരുന്നു. അവൻ പാണ്ഡവരോട് യുദ്ധം ചെയ്തു ധീരമായി പോരാടി മരിച്ചു.

ആങ്ങിനെ കാലം കടന്നുപോയി. കുമാരന്മാരുടെ വിദ്യാഭ്യാസം പൂർത്തിയായി. ദ്രോണർ ദ്രിധരാഷ്ട്രരോട് പറഞ്ഞു കുമാരന്മാരുടെ വിദ്യാപ്രദര്ശനം നടത്താൻ ഉള്ള വേദി ഒരുക്കി.

എല്ലാവരും അതു കാണാൻ അവിടെ എത്തി. വലിയ ഒരു ആഘോഷമായി അതു മാറി.

കുമാരന്മാരെ അവർ പഠിച്ച വിദ്യകളൊക്കെ പ്രദർശിപ്പിച്ചു. അതൊക്കെ കണ്ടു ജനങ്ങൾ അദ്ഭുതസ്തബ്ധരായി. 

ഭീമനും ദുര്യോധനനും തമ്മിൽ ഗദ്ദായുദ്ധം നടന്നു. 2 പേരും ഒരുപോലെ കഴിവ് തെളിയിച്ചു. അവസാനം അവരുടെ കളി കാര്യം ആവുമോ എന്ന് തോന്നിയപ്പോൾ അവരുടെ യുദ്ധം നിർത്താൻ ദ്രോണർ പറഞ്ഞു. 

ശേഷം തന്റെ പ്രിയ ശിഷ്യനായ അർജ്‌ജുനനെ വിളിച്ചു. ആർജ്‌ജുനൻ ഒരുപാട് ഞെട്ടിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. കാണികൾ ഏററവും അധികം ആഹ്ലാദിച്ച നിമിഷങ്ങളായിരുന്നു അത്.

ഈ സമയത്ത് അവിടെ മറ്റൊരാൾ എത്തിച്ചേർന്നു. സൂര്യതേജസുള്ള ഒരു ചെറുപ്പക്കാരൻ ആയി കാണികൾക്ക് അനുഭവപ്പെട്ടു. 
അദ്ദേഹത്തെ കണ്ട ജനങ്ങൾ ഉറക്കെ പറഞ്ഞു "കർണ്ണൻ കർണ്ണൻ"


Read in English:

Thus the education of the princes continued under the leadership of Guru Drona. 


The Kauravas and Pandavas and then Duryodhana's friend Radheyana Karna were also there.

 Yudhisthira became a master of chariots and spears. Although Arjuna was skilled in all martial arts, he was most skilled in archery. 

Bhima and Duryodhana were brilliant in the battle of Gadaya. The Nakula Sahadevans, on the other hand, became proficient in volleyball.

Dronaer once told his disciples. "I have a wish on my mind. You must fulfill it in the future."

On hearing this, Arjuna said that he would achieve whatever he wanted. That made Drona happy. Drona had in mind the idea of ​​repaying Drupada.

Later, the disciples were given a mandala and told to fill it with water. When everyone went to the river for it, only Arjuna filled the mandala with water using Varunastram.


 Later, when many such experiments were carried out, Arjuna proved his ability.

Drone was proud of Arjuna.

Arjuna was adept at wielding weapons even at night.


Later, the drone made the shape of a bird and placed it on a tree. It looked like a real bird sitting. The arrow should land on the bird's neck. That was the test.


Dronaer asked the first archer, Yudhisthira: "What do you see?"

Yudhisthira replied that he saw the tree, the bird, the Guru and everyone. Then Droner said, "Stay away. You can't pass this test." 

Everyone who came later failed the test.

But when Arjuna finally arrived, to Drona's question, Arjuna said that he only saw the bird's neck. Drone was delighted to hear that.

Dronaer gave Arjuna permission to shoot. Arjuna shot. The bird's neck was cut off and its head fell down.

Droner realizes that Arjuna has the ability to take his revenge.
 
Dronaer told him that he would make Arjuna the greatest archer.

Later, while everyone was bathing in the river, a crocodile caught Drona's leg.

Everyone did not know how to save the Guru. At that moment, Arjuna shot an arrow and aimed it at the bubbles in the water. It got into the body of the crocodile and the crocodile died. 

Thus Arjuna saved Drona. Drone was overjoyed.

Later, Ekalavyan, the son of Kattala Rajan, came to see Drona. He also asked to be taught finance. 

Dronaer had no interest in educating Ekalavya. However, as it did not seem right to send the beggar back, he went to the forest to make a statue of himself and learn from it.

He was happy. He thus began to study. Thus he became a greater disciple than Arjuna.

Once upon a time, the Pandavas were hunting in the jungle. They had a dog with them.



 The dog approached the lone wolf and barked. The lone sent arrows and stitched his mouth. 

The dog then returned to the Pandavas. The Pandavas were amazed to see a dog with its mouth sewn with arrows. 

Then they saw Ekalavya. They realized that Ekalavyan had done this. 

When they spoke to him, they realized that Dronaer was his guru. That made Arjuna sad.

Arjuna went to Drona and told him what he had seen. "You said there was no bigger archer than me. A bigger one has just arrived." Said Arjuna to Drona. 

Knowing this, Dronaer went into the forest and saw Ekalavya. The lone man was delighted to see Drona. Prayed in front of him. 

Gurudakshina asked Dronaer Ekalavya. Ekalavyan asked what he wanted. 

Drone said to give us the thumb of your index finger to the south. 

Ekalavya was shocked to hear this but gave his thumb as told by the Guru.

 

Drone was delighted to see this. Dronaer knew that there was no greater archer than Arjuna.

So Droner returned from there.

Ekalavyan continued his education. However, he did not have the same skills as Peru. 

Finally, in the battle of Kurukshetra, Ekalavyan was in Kauravapada. He fought the Pandavas and fought bravely and died.

Time has passed. The boys' education was completed. Dronaer told the poor nation that the stage was set for the boys' education.

Everyone came there to see it. It turned out to be a big celebration.


The boys were shown all the techniques they had learned. When the people saw this, they were amazed. 

The Gadda war took place between Bhima and Duryodhana. Both proved to be equally capable. Droner finally told them to stop their fight when they thought their game would matter. 

Then he called his beloved disciple Arjuna. Arjunan put on a lot of shocking performances. Those were the moments that the audience enjoyed the most.

At this time someone else arrived there. The audience felt like a young man in the sunshine. 
People who saw him shouted "Karnan Karnan".



അഭിപ്രായങ്ങള്‍