മഹാഭാരതം അധ്യായം -1 ഭാഗം 25 കർണ്ണന്റെ അഭ്യാസപ്രകടനങ്ങൾ | Mahabharata Chapter-1 Part 25 Karna shows his Talent
അത് രാധേയനായ കർണ്ണൻ ആയിരുന്നു.
കർണ്ണൻ വന്ന് ആർജ്‌ജുനനോട് പറഞ്ഞു " നീ അഹങ്കരിക്കേണ്ട ആർജ്‌ജുനാ, നീ ഈ കാണിച്ച അഭ്യാസങ്ങളൊക്കെ ഇതിലും എളുപ്പത്തിൽ ഞാൻ ചെയ്ത് കാണിക്കാം."
ഇതു കേട്ട കാണികൾക്ക് ഹരം കയറി.
ശേഷം ദ്രോണവാര്യരുടെ അനുവാദത്തോടെ കർണ്ണൻ തന്റെ അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു. ആർജ്‌ജുനൻ കാണിച്ച വിദ്യകളൊക്കെ വളരെ എളുപ്പത്തിൽ കർണ്ണൻ കാണിച്ചു.
കാണികൾ ഹർഷാരവം മുഴക്കി.
ഇതു കണ്ട ദുര്യോധനന് വളരെ സന്തോഷമായി. അദ്ദേഹം ഓടി വന്ന് കർണ്ണനെ അഭിനന്ദിച്ചു. നിനക്ക് താൻ എല്ലാം നൽകാം എന്ന് ദുര്യോധനൻ പറഞ്ഞു.
പക്ഷെ തനിക്ക് ദുര്യോധനന്റെ സൗഹൃദം തന്നെ പര്യാപ്തമാണ്, മറ്റൊന്നും ആവശ്യമില്ല എന്ന് കർണ്ണൻ പറഞ്ഞു.
ശേഷം കർണ്ണൻ അർജ്‌ജുനനെ യുദ്ധത്തിന് വെല്ലുവിളിച്ചു. അതുകേട്ട് വെല്ലുവിളി സ്വീകരിച്ച് കൊണ്ട് അർജ്ജുനൻ രംഗത്തിറങ്ങി.
തങ്ങളുടെ പുത്രന്മാരുടെ പരാക്രമങ്ങൾ കാണാനായി ഇന്ദ്രദേവനും സൂര്യദേവനും ആകാശത്ത് എത്തി.
തന്റെ 2 പുത്രന്മാർ തമ്മിൽ സംഘട്ടനം നടക്കാൻ പോകുന്നത് കണ്ട കുന്തീദേവി ബോധംകെട്ടു വീണു. ഇത് കണ്ട് സത്യം അറിയാവുന്ന വിദുരർ കുന്തീദേവിയെ വെള്ളം തളിച്ച് ഉണർത്തി.
ഈ സമയത്ത് ഇവർ തമ്മിലുള്ള യുദ്ധം ഒഴിവാക്കാനായി കൃപാചര്യർ പറഞ്ഞു : "രാജകുമാരനായ ആർജ്‌ജുനൻ തേരാളിയുടെ പുത്രൻ ആയ കർണ്ണനോട് യുദ്ധം ചെയ്യുന്നത് ശെരിയല്ല."
ഇതുകേട്ട് ദുഃഖിച്ച് നിന്ന കർണ്ണന്റെ രക്ഷക്ക് ദുര്യോധനൻ എത്തിച്ചേർന്നു. അദ്ദേഹം അപ്പോൾ തന്നെ കർണ്ണനെ അംഗരാജ്യത്തിലെ രാജാവായി വിളംബരം ചെയ്തു. രാജവാക്കാനുള്ള കർമ്മങ്ങളും അപ്പോൾ തന്നെ നടത്തി.
ഇതിന് എന്ത് നൽകിയാണ് താൻ നന്ദി കാട്ടേണ്ടത് എന്ന് കർണ്ണൻ ദുര്യോധനനോട് ചോദിച്ചു. ഒന്നും വേണ്ട, കർണ്ണന്റെ സൗഹൃദം മാത്രം മതി എന്നായിരുന്നു ദുര്യോധനന്റെ മറുപടി.
ആ സമയത്ത് കർണ്ണന്റെ അച്ഛൻ ആയ അതിരഥൻ അങ്ങോട്ട് വന്ന് കർണ്ണന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
ഈ സമയം ഭീമൻ സൂതപുത്രൻ എന്നും മറ്റും പറഞ്ഞു കർണ്ണനെ പരിഹസിച്ചു. കർണ്ണൻ കോപാകുലനായി.
അപ്പോൾ അതിന് പകരമായി ഭീമനെ ദുര്യോധനൻ എതിർത്തു.
ധീരന്മാരുടെ ഉത്ഭവത്തിൽ അല്ല കാര്യം എന്നും, നമ്മുടെ ഗുരുവായ ദ്രോണർ ഒരു കുടത്തിൽ നിന്നാണ് ഉണ്ടായത് എന്നും ദുര്യോധനൻ പറഞ്ഞു.
കർണ്ണൻ ജനിച്ചപ്പോൾ തന്നെ ദിവ്യമായ കവചകുണ്ഡലങ്ങൾ ഉള്ളവനാണ്. ഒരു സാധാരണ മനുഷ്യന് ഒരിക്കലും അങ്ങിനെ സംഭവിക്കുകയില്ല. ആയതിനാൽ കർണ്ണൻ ഈ ലോകം തന്നെ കീഴടക്കാൻ സാധിക്കുന്നവനാണ് എന്നും ദുര്യോധനൻ പറഞ്ഞു.
ദുര്യോധനന്റെ ഈ വാദത്തെ ജനങ്ങൾ അനുകൂലിച്ചു.
ഇതെല്ലാം കണ്ടു ദുഃഖിച്ച സൂര്യദേവൻ അവിടെ നിന്നു പോയി. സൂര്യൻ അസ്തമിച്ചു.
സൂര്യാസ്തമയം ആയതിനാൽ പിന്നെ ആർജ്‌ജുനനും കർണ്ണനും തമ്മിലുള്ള യുദ്ധം നടന്നില്ല.
അങ്ങിനെ എല്ലാവരും അവിടെ നിന്ന് തിരിച്ച് പോയി.
Read in English:
It was Radheyana Karna.
Karna came and said to Arjuna, "Arjuna, you should not be proud, I can do all these exercises that you have shown me to do even easier."
The audience was enthralled when they heard this.
Later, with the permission of Dronavarya, Karna began his rehearsals. Karna easily showed all the techniques shown by Arjuna.
The audience cheered.
Duryodhana was very happy to see this. He ran and congratulated Karna. Duryodhana said that he can give you everything.
But Karna said that Duryodhana's friendship with him was enough and he did not need anything else.
Karna then challenged Arjuna to battle. Hearing the challenge, Arjuna took the stage.
Indra and Surya came to the sky to see the prowess of their sons.
Kunti Devi fainted when she saw a fight going on between her 2 sons. Seeing this, Vidura, who knew the truth, awoke Kunti Devi by sprinkling water on her.
To avoid a fight between them at this time, Kripacharya said: "It is not right for Prince Arjuna to fight Karna, the son of a sailor."
Duryodhana came to the rescue of Karna, who was saddened by this. He immediately proclaimed Karna the king of the kingdom. The act of making him king was done at the same time.
Karna asked Duryodhana what he should give for this. Duryodhana replied, "Nothing, only Karna's friendship is enough."
At that moment, Athirathan, Karnan's father, came and shared in Karnan's happiness.
This time he mocked Karna by saying that he was the son of Bhima Sutaputra. Karna became angry.
Instead, Duryodhana opposed Bhima.
Duryodhana said that it was not the origin of the heroes, but that our Guru Drona came from a jug.
Karna was born with divine armor. That will never happen to an ordinary human being. Therefore, Duryodhana said that Karna is the one who can conquer this world itself.
The people supported Duryodhana's claim.
Saddened by all this, the Sun God left. The sun had set.
Since it was sunset, the battle between Arjuna and Karna did not take place.
So everyone went back from there.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ