അങ്ങിനെ രാജകുമാരന്മാരുടെ വിദ്യാഭ്യാസം പൂർത്തിയായി. ദ്രോണാചാര്യർക്ക് ഗുരുദക്ഷിണ നൽകേണ്ട സമയം ആയി. എന്താണ് ഗുരുദക്ഷിണ ആയി വേണ്ടതെന്ന് ചോദിച്ചപ്പോൾ ദ്രോണർ പറഞ്ഞു "പാഞ്ചാലദേശത്തെ രാജാവായ ദ്രുപതനെ പിടിച്ച് കെട്ടി ഇവിടെ കൊണ്ടുവരിക."
ശിഷ്യന്മാർ ഇതു സമ്മതിച്ചു.
ആദ്യം കൗരവർ ആണ് ദ്രുപതനെ പിടിച്ച് കെട്ടാനായി പോയത്. കർണ്ണനും അവരുടെ കൂടെ ഉണ്ടായിരുന്നു. പാണ്ഡവർ അവരുടെ കൂടെ പോയില്ല.
കൗരവർ ഇതിൽ പരാജയപ്പെടുമെന്നു പാണ്ഡവർക്ക് അറിയാമായിരുന്നു.
തന്റെ രാജ്യത്ത് പ്രവേശിച്ച കൗരവരെ ദ്രുപതൻ സൈന്യങ്ങളോട് കൂടി ആക്രമിച്ചു. മയാവിദ്യ വശമുണ്ടായിരുന്ന ദ്രുപതൻ മായവിദ്യ പ്രയോഗിച്ച് കൗരവരെ ഭയപ്പെടുത്തി. അവസാനം കൗരവർ പരാജയപ്പെട്ടു തോറ്റോടി.
ഇതിനു ശേഷം പാണ്ഡവർ ദ്രുപതനെ ആക്രമിക്കാനായി പുറപ്പെട്ടു. എന്നാൽ പാണ്ഡവരിലെ ആർജ്‌ജുനനും ഭീമനും കൂടി മാത്രമാണ് ദ്രുപതനെ പിടിച്ച് കെട്ടാനായി പോയത്. ബാക്കി മൂവരെയും യുദ്ധത്തിൽ പങ്കെടുക്കേണ്ട ആവശ്യം ഇല്ലെന്ന് പറഞ്ഞു കൊട്ടാരത്തിൽ നിർത്തി.
ഭീമനും ആർജ്‌ജുനനും കൂടി ശക്തമായി പോരാടി. ഭീമന്റെ ഗദയ്ക്ക് മുന്നിൽ നിന്നും ആർക്കും രക്ഷ ഇല്ലായിരുന്നു. അർജ്ജുനൻ അമ്പു വിടുന്നത് അമാനുഷികമായ വേഗത്തിൽ ആയിരുന്നു.
ദ്രുപതന് സഹായിയായി മന്ത്രിയായ സത്യജിത്തും ധീരമായി പോരാടി. എന്നാൽ സത്യജിത്തിനെയും ആർജ്‌ജുനൻ അടിയറവ് പറയിച്ചു
ഇവരുടെ പരാക്രമം കണ്ട് ദ്രുപതൻ നടുങ്ങി. അവസാനം ദ്രുപതൻ അർജ്‌ജുനന്റെ കയ്യിൽ അകപ്പെട്ടു.
അങ്ങിനെ അവർ ദ്രുപതനെ പിടിച്ച് കെട്ടി ഹസ്തിനപുരത്തേക്ക് കൊണ്ട് വന്നു. ശേഷം ദ്രോണരുടെ മുൻപിൽ സമർപ്പിച്ച് ഗുരു ദക്ഷിണ നൽകി.
ഇതു കണ്ട് സന്തോഷവാനായ ദ്രോണർ ദ്രുപതനെ നോക്കി ചിരിച്ചു. പരിഹസിച്ചു.
എങ്കിലും ഇപ്പോളും നിന്നെ സുഹൃത്തായി കാണാൻ നമുക്ക് കഴിയും എന്നും ദ്രോണർ പറഞ്ഞു.
പിടിച്ചെടുത്ത പാഞ്ചാലദേശത്തിന്റെ പകുതി ദ്രോണർ എടുക്കുകയും ബാക്കി പകുതി ദ്രുപതാന് തന്നെ നൽകുകയും ചെയ്തു.
ദ്രുപതനും ആ വ്യവസ്ഥ അംഗീകരിച്ചു.
ശേഷം ദ്രോണർ ആർജ്‌ജുനന് അതിവിശിഷ്ടമായ ബ്രഹ്മാസ്ത്രം ചൊല്ലിക്കൊടുത്തു. അത് പിൻവലിക്കാനുള്ള മന്ത്രവും ചൊല്ലിക്കൊടുത്തു. ഈ അസ്ത്രം ഒരിക്കലും മനുഷ്യരിൽ ഉപയോഗിക്കരുതെന്നും ഭൂമി മുഴുവൻ ചുട്ടു ചാമ്പലാക്കാനുള്ള ശേഷി ഇതിനുണ്ടെന്നും പറഞ്ഞു.
ബ്രഹ്മാസ്ത്രത്തിന് ഗുരു ദക്ഷിണയായി താൻ എന്ത് നൽകണം എന്ന് ആർജ്‌ജുനൻ ചോദിച്ചു.
"നിന്നോട് ഞാൻ പൊരുതിയാൽ നീയും തിരിച്ച് എന്നോട് പൊരുതണം. മടിച്ച് നിൽക്കരുത്." എന്ന് നീ എനിക്ക് വാക്ക് നൽകണം എന്നായിരുന്നു ദ്രോണർ ആവശ്യപ്പെട്ടത്.
ആർജ്‌ജുനൻ അപ്രകാരം സത്യം ചെയ്ത് ദ്രോണരെ വന്ദിച്ചു.
Read in English:
Thus the education of the princes was completed. It was time to give Gurudakshina to Dronacharya. When asked what he wanted to be Gurudakshina, Dronaer said, "Capture King Drupada of Panchala and bring him here."
The disciples agreed.
The Kauravas were the first to capture Drupada. Karna was also with them. The Pandavas did not go with them.
The Pandavas knew that the Kauravas would fail in this.
Drupada attacked the Kauravas who had entered his country with his troops. Drupada, who was possessed by magic, used magic to frighten the Kauravas. In the end, the Kauravas were defeated and defeated.
After this the Pandavas set out to attack Drupada. But only Arjuna and Bhima of the Pandavas went to capture Drupada. The other three were stopped at the palace, saying they did not need to take part in the battle.
Bhima and Arjuna also fought hard. There was no escape from the front of the giant's maze. Arjuna fired his arrow at extraordinary speed.
Minister Satyajit also fought bravely to help Drupada. But Arjuna surrendered to Satyajit too
Drupada was shocked to see their prowess. At last Drupada fell into the hands of Arjuna.
So they captured Drupada and brought him to Hastinapur. Guru Dakshina then surrendered before Drona.
Seeing this, Dronaer looked at Drupada and laughed. Mocked.
"But we can still see you as a friend," Droner said.
Dronaer took half of the captured Panchala land and gave the other half to Drupada himself.
Drupada also accepted the condition.
After a goodly dreanar arjjunan brahmastram administered. It also recited the mantra to withdraw. He said that this arrow should never be used on humans and that it has the potential to burn up the whole earth.
Arjuna asked Guru Dakshina what he should give to the Brahmastra.
"If I fight you, you must fight me back. Do not hesitate." "You have to give me your word," Droner said.
Arjuna swore thus and greeted Drona.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ