മഹാഭാരതം അധ്യായം -1 ഭാഗം 29 ഹിഡിംബനും ഹിഡിംബിയും | The Mahabharata Chapter-1 Part 29 Hidimban and Hidimba
ഹിഡിംബന് മനുഷ്യമാംസവും ചോരയും കഴിക്കുവാൻ കൊതിയായി. അവൻ തന്റെ സഹോദരിയായ ഹിഡിംബിയെ അവരെ കൊന്നു കൊണ്ട് വരാനായി ഏർപ്പാടാക്കി.
ഹിഡിംബി പാണ്ഡവർ വിശ്രമിക്കുന്ന സ്ഥലത്ത് എത്തി. അവിടെ പാണ്ഡവർക്ക് കാവൽ നിൽക്കുന്ന ഭീമനെ കണ്ടപ്പോൾ ഹിഡിംബിക്ക് അനുരാഗം തോന്നി.
അതുകൊണ്ട് തന്നെ അവൾ രക്ഷസരൂപം മാറ്റി മനുഷ്യസ്ത്രീ രൂപം കൈക്കൊണ്ട് ഭീമന്റെ അരികിലെത്തി.
ഈ കാട്ടിൽ ഇങ്ങനെ ഒരു യുവതിയെ കണ്ടപ്പോൾ ഭീമന് ആശ്ചര്യമായി. ഭീമൻ അവൾ ആരാണെന്ന് അന്വേഷിച്ചു.
അവൾ താൻ ഒരു രാക്ഷസ സ്ത്രീ ആണെന്നും തന്റെ ചേട്ടന്റെ നിർദേശപ്രകാരം നിങ്ങളെ കൊല്ലാൻ വന്നതാണെന്നും പറഞ്ഞു. എന്നാൽ ഭീമനെ കണ്ട മാത്രയിൽ അനുരാഗം തോന്നിയെന്നും അതിനാൽ നിങ്ങളെ ഞാൻ രക്ഷയ്ക്കാം എന്നും പറഞ്ഞു.
എന്നാൽ ശക്തനായ ഭീമന് തെല്ലും ഭയം ഇല്ലായിരുന്നു. ഭീമൻ അവളുടെ സഹായം നിരസിച്ചു.
അപ്പോഴേക്കും ഹിഡിംബിയെ കാണാതെ ക്ഷമ നശിച്ച ഹിഡിംബൻ പാണ്ഡവരുടെ അടുത്തെത്തി. ഭീമനോട് സംസാരിച്ച് നിൽക്കുന്ന ഹിഡിംബിയെ കണ്ടപ്പോൾ ഹിഡിംബന് കാര്യം മനസിലായി. അവൻ ആദ്യം അവളെ തന്നെ കൊല്ലണം എന്ന നിലക്ക് ഹിഡിംബിയുടെ നേരെ ഓടി വന്നു.
എന്നാൽ ഭീമൻ ഹിഡിംബനെ തടുത്തു. ശേഷം ഹിഡിംബനെ വെല്ലു വിളിച്ചു. അങ്ങിനെ അവിടെ അവർ തമ്മിൽ ഗംഭീര യുദ്ധം നടന്നു.
ഉറങ്ങുന്നവർ ഉണരാതിരിക്കാനായി ഹിഡിംബനെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയിട്ടാണ് ഭീമൻ യുദ്ധം ചെയ്തത്.
ഈ കോലാഹലത്തിനിടയിൽ പാണ്ഡവർ ഉറക്കമുണർന്നു. അവർ നോക്കിയപ്പോൾ കണ്ടത് ഹിഡിംബിയെ ആയിരുന്നു. അവൾ കാര്യമെല്ലാം അവരോട് പറഞ്ഞു.
അങ്ങിനെ യുദ്ധം കഴിഞ്ഞപ്പോൾ ഭീമൻ ഹിഡിംബനെ കൊന്നിരുന്നു.
ശേഷം പാണ്ഡവർ അവിടെ നിന്നു നടന്ന് നീങ്ങി. അപ്പോഴും ഹിഡിംബി ഭീമന് പിന്നാലെ വുവഹാഭ്യര്ഥനയുമായി ഉണ്ടായിരുന്നു.
അവസാനം കുന്തിദേവിയുടെയും യുധിഷ്ഠിരന്റെയും നിര്ദേശത്തോടെ അവളെ വിവാഹം കഴിക്കാൻ ഭീമൻ തയ്യാറായി.
എന്നാൽ ചില വ്യവസ്ഥകൾ വെച്ചു.
പകൽ മാത്രമായിരിക്കും ഹിഡിംബിയും ഭീമനും ഒരുമിച്ച് കഴിയുക. രാത്രി പാണ്ഡവർ ഒരുമിച്ച് കഴിയും.
ഒരു കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ താൻ ഹിഡിംബിയുടെ ഭർത്താവായി തുടരുകയില്ല.
ഇവ ആയിരുന്നു ആ നിബന്ധനകൾ.
അങ്ങിനെ വിവാഹം കഴിഞ്ഞു.
കാലം കടന്നുപോയി. ഭീമന് ഹിഡിംബിയിൽ ഒരു ആണ് കുഞ്ഞു ജനിച്ചു. ജനിച്ച് അൽപ സമയത്തിനകം തന്നെ അവൻ യൗവനയുക്തൻ ആയി. തലയിൽ മുടി ഇല്ലാതെ മണ്കുടം പോലെ ആയിരുന്നു അവന്റെ തല. അതുകൊണ്ട് അവന് ഘടോൾക്കചൻ എന്ന് പേരിട്ടു. കാരണം മണ്കുടം ഘടം എന്നും അറിയപ്പെടുന്നു.
അവൻ വളരെ ശക്തിശാലി ആയിരുന്നു. അങ്ങിനെ വ്യവസ്ഥ പ്രകാരം പാണ്ഡവർക്ക് അവിടെ നിന്നു പോകേണ്ട സമയം ആഗതമായിരുന്നു. തന്റെ സഹായത്തിന് വേണ്ടി തന്നെ സ്മരിച്ചാൽ താൻ അവിടെ എത്തും എന്ന് ഘടോൾക്കചൻ അവരോട് പറഞ്ഞു. ശേഷം പാണ്ഡവർ അവിടെ നിന്നും യാത്ര തിരിച്ചു.
Read in English:
Hidimbanh lusted after human flesh and blood. He arranged for his sister Hidimbi to kill them.
Hidimbi reached the resting place of the Pandavas. Hidimba fell in love when he saw the giant guarding the Pandavas there.
So she changed her form of salvation and took the form of a human woman and went to the side of the giant.
The giant was surprised to see such a young woman in this forest. The giant asked who she was.
She said she was a demon woman and had come to kill you on her brother's instructions. But as soon as I saw the giant I fell in love and so I said I can save you.
But the mighty giant had no fear. The giant refused her help.
Hidimban, impatient to see Hidimba by then, approached the Pandavas. When he saw Hidimba talking to Bhima, Hidimba understood. He ran towards Hidimbi as if to kill her first.
But the giant stopped Hidimba. He then challenged Hidimban. So there was a great war between them.
The giant fought by taking Hidimba to another place so that the sleepers would not wake up.
The Pandavas awoke during this commotion. When they looked, they saw Hidimba. She told them everything.
Thus, after the war, the giant killed Hidimban.
Then the Pandavas walked away. Hidimbi was still behind the giant with the marriage proposal.
Finally, Bhima agreed to marry Kunti Devi and Yudhisthira.
But some conditions were set.
Hidimba and Bhima can only live together during the day. The Pandavas can stay together at night.
Once she has a child, she will no longer be Hidimba's husband.
These were the terms.
Thus married.
Time has passed. The baby was born in the giant Hidimba. Shortly after birth, he became a teenager. His head was like a mound without hair on his head. Hence he was named Ghatolkachan . Because it is also known as clay pot.
He was very powerful. Thus it was time for the Pandavas to leave. Ghatolkachan told them that he would get there if he remembered himself for his help. Then the Pandavas returned from there.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ