മഹാഭാരതം അധ്യായം -1 ഭാഗം 3 ഭരതന്റെ ജനനം | Mahabharata Chapter 1 Part 3 - The Birth of Bharata

അങ്ങനെ ശകുന്തളയുടെ കഥ കേട്ട ദുഷ്യന്തൻ ഉറപ്പിച്ചു അവളെ സ്വന്തമാക്കണമെന്നു. ദുഷ്യന്തൻ അവളെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.

അവൾ അതിനു സമ്മതിച്ചു, എന്നാൽ കണ്വമഹർഷിയോട് ഇതു അറിയിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ദുഷ്യന്തന് അതിനുള്ള ക്ഷമ ഇല്ലായിരുന്നു.

അദ്ദേഹം ഇതു ഗന്ധർവ വിവാഹം ആണെന്നും അതു ധര്മമാണെന്നും പറഞ്ഞു.
അപ്പോൾ ശകുന്തള സമ്മതിച്ചു. എന്നാൽ തനിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ രാജാവാക്കണം എന്നു വാക്ക് തരണമെന്ന് പറഞ്ഞു.

ദുഷ്യന്തൻ അതു അംഗീകരിച്ചു. അങ്ങനെ അവർ തമ്മിൽ ലീലകളിൽ മയങ്ങി. അതിനു ശേഷം ദുഷ്യന്തൻ മടങ്ങി. ശകുന്തളയെ കൊണ്ടുപോകാനായി തന്റെ സേനയെ അയയ്ക്കുമെന്ന് വാക്കും കൊടുത്തു.

അതിനു ശേഷം കണ്വമഹർഷി അവിടെയെത്തി. ശകുന്തള ലജ്ജ കാരണം അച്ഛന്റെ അടുത്തേക്ക് വരാൻ മടിച്ചു. 

കണ്വമഹർഷി തന്റെ ദിവ്യ ദൃഷ്ടിയിലൂടെ എല്ലാം അറിഞ്ഞിരുന്നു. 

അദ്ദേഹം മകളെ അടുത്തേക്ക് വിളിച്ചു. അവൾ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്നും, അവൾ പ്രതാപശാലിയായ ഒരു പുത്രനെ പ്രസവിക്കുമെന്നും അനുഗ്രഹിച്ചു.

പിന്നീട് ശകുന്തള ഒരു കുഞ്ഞിനെ പ്രസവിച്ചു. അവൻ കുട്ടിക്കാലത്ത് തന്നെ അതീവ ശക്തി ശാലി ആയിരുന്നു. അവനെ എല്ലാവരും സർവദമനൻ എന്ന് വിളിച്ചു.


വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ദുഷ്യന്തൻ ശകുന്തളയെ തേടി വന്നേയില്ല. അത് ശകുന്തളയെ ദുഃഖിപ്പിച്ചു.

പിന്നീട് കണ്വമഹർഷിക്ക് തോന്നി ശകുന്തളയെയും പുത്രനെയും ദുഷ്യന്ത മഹാരാജാവിന്റെ അടുത്തേക്ക് അയയ്ക്കേണ്ട സമയം ആയി എന്നു. അങ്ങനെ അവർ ദുഷ്യന്ത മഹാരാജാവിന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്നു.

എന്നാൽ ദുഷ്യന്ത മഹാരാജാവ് അവരെ കണ്ട ഭാവം പോലും നടിച്ചില്ല.

ഇത് കണ്ട് ശകുന്തള ദുഃഖിച്ചെങ്കിലും അതു പുറത്ത് കാട്ടാതെ അവൾ പഴയ കാര്യങ്ങളെപ്പറ്റി ഒക്കെ അദേഹത്തോട് പറഞ്ഞു. ഇതു നമ്മുടെ പുത്രൻ ആണെന്നും പറഞ്ഞു.

അതു രാജാവ് നിഷേധിച്ചു. അവളെ പുഛിക്കുകയും കളിയാക്കുകയും ചെയ്തു. ശകുന്തളയുടെ മാതാപിതാക്കളെയും അപമാനിച്ച് സംസാരിച്ചു.

ഇതെല്ലാം കേട്ട് കോപാകുലയായ ശകുന്തള ദേഷ്യം അടക്കി നമ്മുടെ മകനെയെങ്കിലും സ്വീകരിക്കണമെന്ന് പറഞ്ഞു.

അപ്പോഴും അദ്ദേഹം എല്ലാം എതിർത്തു.

ഈ സമയം ആകാശത്തു നിന്നും അശരീരി ഉണ്ടായി. അതു ദുഷ്യന്തന്റെ പുത്രൻ ആണെന്നും അവനെയും ശകുന്തളയെയും സ്വീകരിക്കണമെന്നും അശരീരി ഉണ്ടായി.

ഇതു കേട്ട് അവിടെയുണ്ടായിരുന്ന മറ്റു ജനങ്ങളും ആശ്ചര്യപ്പെട്ടു.

ഇത് തന്റെ പുത്രൻ ആണെന്ന് തനിക്കറിയാം, എന്നാൽ ഈ അശരീരി കേട്ടപ്പോൾ അവിടെയുള്ള മറ്റു ജനങ്ങൾക്കും അതു വ്യക്‌മായിട്ടുണ്ടാകും.

അതിനു വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്നും ദുഷ്യന്തൻ പറഞ്ഞു.

ഇങ്ങനെ ചെയ്തതിലൂടെ മറ്റുള്ളവർക്കും ഇതു സത്യമാണെന്ന് പൂർണ്ണ വിശ്വാസം ആയെന്നു അദ്ദേഹം മനസ്സിലാക്കി.

അങ്ങനെ പിന്നീട് സ്വന്തം പുത്രനായ സർവദമനെ അദ്ദേഹം രാജാവായി വാഴിച്ചു. അവൻ ഭരതൻ എന്ന് അറിയപ്പെട്ടു. ഭരതൻ ഒരുപാട് ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിച്ച് സ്വന്തം അധീനതയിലാക്കി. ഭാരത ദേശം മുഴുവൻ അദ്ദേഹത്തിന്റെ ഭരണത്തിലായിരുന്നു.


Read in English:

So the evil man who heard Shakuntala's story decided to take possession of her. The evil man informed her of his desire to marry her.


She agreed, but asked Kanva Maharshi to inform her of this. But the evil one did not have the patience for it.

He said that this was a Gandharva marriage and that it was a dharma.
Then Shakuntala agreed. But he promised to make his child king.

The evil one accepted it. So they fell in love with each other. After that the evil one returned. He also promised to send his army to take Shakuntala away.

After that Kanva Maharshi reached there. Shakuntala was reluctant to come to her father because of shame. 

Kanva Maharshi knew everything through his divine vision. 

He called his daughter closer. She was blessed that there was nothing wrong with what she had done and that she would give birth to a glorious son.

Shakuntala later gave birth to a baby boy. He was extremely strong as a child. Everyone called him omniscient.



Even after many years, Dushyant never came looking for Shakuntala. It saddened Shakuntala.

Later, Kanva Maharshi felt that it was time to send Shakuntala and his son to Maharaja Dushyanta. So they came to the palace of Maharaja Dushyanta.

But Dushyanta Maharaja did not even pretend to see them.

Shakuntala was saddened to see this but without revealing it she told him all about the old things. He also said that this is our son.

The king denied it. She was ridiculed and mocked. Shakuntala's parents were also insulted.

On hearing all this, Shakuntala became angry and said that he should at least accept our son.

Still, he resisted everything.

At this time there was an unseen thing from the sky. It was said that he was the son of Dushyant and that he and Shakuntala should be accepted.

The other people who were there were amazed to hear this.

He knew it was his son, but it must have been obvious to the other people there when he heard this.

Dushyant said that was why he did this.

In doing so, he realized that he had full faith in the truth of others.

So he later made his own son Sarvadaman king. He was known as Bharathan. Bharathan cleared a lot of land and took possession of it. The whole of India was under his rule.

അഭിപ്രായങ്ങള്‍