അങ്ങിനെ അവർ ഒരുപാട് ദേശങ്ങൾ താണ്ടി യാത്ര തുടർന്നു. മറ്റുള്ളവർക്ക് തങ്ങളെ മനസിലാവാതിരിക്കാൻ അവർ കാഷായ വസ്ത്രവും ധരിച്ച് താടിയും മുടിയും വളർത്തി ആയിരുന്നു സഞ്ചരിച്ചിരുന്നത്.
യാത്രാമധ്യേ ഒരു ദിവസം അവർ വേദവ്യാസനെ കാണുകയുണ്ടായി. വേദവ്യാസൻ അവരോട് തനിക്കുള്ള സ്നേഹം അറിയിക്കുകയും കുന്തീദേവിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ശേഷം അവരോട് ഏകചക്ര എന്ന ദേശത്ത് പോയി താമസിക്കണമെന്നു പറഞ്ഞു.
അതു പ്രകാരം അവർ ഏകചക്രയിലെത്തി. അവിടെ അവർ ഭിക്ഷ എടുത്ത് ആയിരുന്നു ജീവിച്ചത്. ഒരു ബ്രാഹ്മണൻ അവർക്ക് താമസിക്കാൻ വീടും നൽകി.
എന്നും ഭിക്ഷ എടുത്ത് ലഭിക്കുന്ന ഭക്ഷണം പാണ്ഡവർ കുന്തീദേവിയെ ഏൽപ്പിക്കും. കുന്തീദേവി അതു 2 ഭാഗമാക്കി അതിൽ ഒരു ഭാഗം ഭീമനും ബാക്കി 1 ഭാഗം വീണ്ടും 5 ആയി ഭാഗിച്ച് അവരും കഴിക്കുമായിരുന്നു.
ഒരിക്കൽ ഭീമൻ ഭിക്ഷ എടുക്കാൻ പോയില്ല. അപ്പോൾ വീട്ടിൽ കുന്തീദേവിയും ഭീമനും മാത്രം ആണ് ഉണ്ടായിരുന്നത്. അപ്പോൾ അവർ തങ്ങൾക്ക് വീട് നൽകിയ ബ്രാഹ്മണനും കുടുംബവും വാവിട്ട് കരയുന്നത് കേട്ടു.
ബ്രാമണന്റെ വീട്ടിൽ ഭാര്യയും ഒരു മകനും മകളും ആയിരുന്നു ഉണ്ടായിരുന്നത്.
കുന്തീദേവി അവർ എന്തിനാണ് കരയുന്നത് എന്ന് അന്വേഷിച്ചു.
സത്യത്തിൽ ആ രാജ്യം ഒരു രാക്ഷസന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഭയങ്കരനായ ആ രക്ഷസനെ പേടിച്ച് അവിടത്തെ രാജാവ് പോലും ഒളിവിൽ ആയിരുന്നു. എന്നും രാക്ഷസൻ കണ്ണിൽ കണ്ടവരെയെല്ലാം കൊന്നു തിന്നുമായിരുന്നു.
അത് ഒഴിവാക്കാനായി ജനങ്ങളും രക്ഷസനും തമ്മിൽ ഒരു വ്യവസ്ഥയിൽ എത്തി. എന്നും ഒരു വണ്ടി നിറയെ ചോറും, കറികളും 2 പോത്തുകളും പിന്നെ ഒരു മനുഷ്യനും രക്ഷസനു ഭക്ഷണം ആവണം. അങ്ങിനെ എങ്കിൽ അവൻ മറ്റു ആരെയും ഉപദ്രവിക്കില്ല എന്നായിരുന്നു അത്.
അങ്ങിനെ എന്നും ഓരോ വീട്ടിൽ നിന്നും ഇപ്രകാരം ഒരു മനുഷ്യൻ രാക്ഷസന്റെ അടുത്ത് ചെല്ലണമായിരുന്നു. അന്ന് അവരുടെ വീട്ടിൽ നിന്ന് ആരെങ്കിലും പോകേണ്ട ദിവസം ആയിരുന്നു.
അതായിരുന്നു അവരുടെ ദുഃഖത്തിന് കാരണം.
ഇത് കേട്ട കുന്തിദേവി നാളെ എന്റെ ഒരു മകൻ നിങ്ങൾക്ക് പകരം രക്ഷസന്റെ അടുത്ത് പോകാം എന്ന് പറഞ്ഞെങ്കിലും ബ്രാഹ്മണൻ അത് സമ്മതിച്ചില്ല.
അപ്പോൾ തന്റെ മകൻ സാധാരണ വ്യക്തി അല്ലെന്നും രാക്ഷസനെ കൊല്ലാൻ ആണ് അവൻ പോകുന്നത് എന്നും പറഞ്ഞപ്പോൾ മനസ്സില്ലാ മനസോടെ ബ്രാഹ്മണൻ സമ്മതിച്ചു.
ശേഷം,
വീട്ടിൽ മടങ്ങി എത്തിയ കുന്തീദേവി ഭീമനോട് കാര്യങ്ങൾ പറയുകയും നാളെ ബ്രാഹ്മണനു പകരം അവനോട് പോകാൻ പറയുകയും ചെയ്തു.
ഭീമൻ സന്തോഷത്തോട് കൂടി അത് സമ്മതിച്ചു.
എങ്കിലും ഭിക്ഷ എടുത്ത് തിരിച്ച് എത്തിയ യുധിഷ്ഠിരനും മറ്റും ഇത് വേണ്ട എന്ന് പറഞ്ഞു. എന്നാൽ ഇതു ധര്മമാണെന്നും നമുക്ക് വീട് തന്നു സഹായിച്ച ബ്രാമണനെ സഹായിക്കാനും ഈ രാജ്യത്തെ രക്ഷിക്കാനും ഉള്ള ഒരു അവസരമാണ് ഇതെന്നും കുന്തി പറഞ്ഞു.
അതു കേട്ടപ്പോൾ യുധിഷ്ടിരനും അത് സമ്മതിച്ചു.
പിന്നീട് ഭീമന് രാക്ഷസനുള്ള ഭക്ഷണവും കൊണ്ട് അവിടെയെത്തി. ബകൻ എന്നായിരുന്നു അവന്റെ പേര്.
ഭീമന് കൂസലില്ലാതെ രാക്ഷസന്റെ പേര് വിളിച്ച് ഇറങ്ങി വരാൻ പറഞ്ഞു. പോരാത്തതിന് കൊണ്ടുവന്ന ഭക്ഷണവും ഭീമൻ തിന്നുകൊണ്ടിരുന്നു.
ഇതൊക്കെ കണ്ടുകൊണ്ട് നിന്ന രാക്ഷസൻ ഭീമനെ ആക്രമിക്കാൻ എത്തി. അവർ തമ്മിൽ ഘോരമായ ആക്രമണം നടന്നു.
പക്ഷെ വായുപുത്രൻ ആയ ഭീമന് ബകനെ തോൽപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഭീമൻ ബകന്റെ നട്ടെല്ല് ഒടിച്ച്
അവനെ കൊന്നു.
പിന്നീടവനെ രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൊണ്ടിട്ടു.
എന്നിട്ട് വീട്ടിൽ എത്തിയ ഭീമൻ എല്ലാ കാര്യങ്ങളും അമ്മയെയും, സഹോദരങ്ങളെയും ബ്രാഹ്മണനെയും അറിയിച്ചു. ഭീമൻ ആണ് ഈ കാര്യങ്ങൾ ചെയ്തത് എന്ന് ആരും അറിയരുത് എന്നും ബ്രാഹ്മണനോട് പറഞ്ഞു.
ഇവ സമയം ചത്തു കിടക്കുന്ന രാക്ഷസനെ കണ്ട നാട്ടുകാർ സന്തോഷിച്ചു. അവർ ഭക്ഷണം കൊണ്ട് പോകേണ്ടിയിരുന്ന ബ്രാഹ്മണനെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
ആപ്പോൾ ഒരു ദിവ്യൻ തങ്ങളുടെ വിഷമം കണ്ട് സഹായിക്കാമെന്ന് പറയുകയും തനിക്ക് പകരം അദ്ദേഹം ആണ് ഭക്ഷണം കൊണ്ട് പോയതെന്നും, അങ്ങിനെ ചിലപ്പോൾ അദ്ദേഹം ആവാം രാക്ഷസനെ കൊന്നിട്ടുണ്ടാവുക എന്നും ബ്രാഹ്മണൻ പറഞ്ഞു.
അങ്ങിനെ പാണ്ഡവരും ഏകചക്രയിലെ ജനങ്ങളും വളരെ സന്തോഷിച്ചു.
പിന്നീട് പാണ്ഡവർ ഏകചക്രയിലെ താമസം അവസാനിപ്പിക്കുകയും പാഞ്ചാലദേശത്തേക്ക് പ്രയാണം ആരംഭിക്കുകയും ചെയ്തു.
Read in English:
So they traveled to many lands. They wore robes and grew beards and hair so that others would not understand them.
One day during the journey, they met Vedavyasa. Veda Vyasa expressed his love for them and consoled Kunti Devi. Then he told them to go and stay in a land called Ekachakra.
According to that, they reached the unicycle. There they lived by begging. A Brahmin also gave them a house to live in.
The Pandavas would hand over the alms food to Kunti Devi every day. Kunti Devi would divide it into 2 parts, one part of which would be giant and the other 1 part would be divided into 5 parts and they would also eat it.
Once the giant did not go to take alms. Then there was only Kunti Devi and Bhima in the house. Then they heard the weeping of the Brahmin and his family who had given them a house.
The Brahmin had a wife, a son and a daughter in his house.
Kunti Devi asked why they were crying.
In fact, the country was under the control of a monster. Even the king was in hiding for fear of that terrible savior. Every day the monster would kill and eat everyone he saw.
A system was reached between the people and the savior to avoid it. Every day a cart full of rice, curries and 2 buffaloes and a man should be the food for the rescuer. In that case, he would not have harmed anyone else.
Thus every day a man from every house had to go to the monster like this. It was the day when someone had to leave their home.
That was the reason for their grief.
On hearing this, Kunti Devi said that one of my sons would go to Rakshasan tomorrow instead of you, but the Brahmin did not agree.
Then the Brahmin reluctantly agreed when told that his son was not an ordinary person and that he was going to kill the demon.
Afterwards,
When Kunti Devi returned home, she told Bhima to go to him instead of the Brahmin tomorrow.
The giant gladly agreed to it.
However, Yudhisthira and others who came back after taking alms said that it was not necessary. But Kunti said that this is a dharma and an opportunity to help the Brahmin who gave us a home and save this country.
On hearing this, Yudhisthira agreed.
Later the giant came there with food for the monster. His name was Bacon.
The giant called out the monster's name without hesitation and told him to come down. The giant was also eating the food that was brought in to fight.
Seeing all this, the monster came to attack the giant. There was a fierce attack between them.
But there was no difficulty in defeating the giant Bakan, the son of Vayu. The giant buck broke his spine
Killed him.
He was later taken to the entrance of the country.
Then the giant came home and told his mother, brothers and the Brahmin everything. He told the Brahmin that no one should know that Bhima had done these things.
The natives were glad to see these dead monsters in time. They approached the Brahmin who had to take the food and inquired about things.
The Brahmin then said that a deity could help them in their distress and that he was the one who took the food instead of him, so that sometimes he might have killed the demon.
Thus the Pandavas and the people of the unicycle rejoiced.
Later, the Pandavas ended their stay on a one-wheeler and started their journey to Panchala.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ