മഹാഭാരതം അധ്യായം -1 ഭാഗം 31 ചാക്ഷുകി മന്ത്രം | Mahabharata Chapter-1 Part 31 Chakshuki Mantra

അങ്ങിനെ പാണ്ഡവർ പാഞ്ചാലത്തേക്ക് പോകുവാൻ ഇറങ്ങിയപ്പോൾ ഒരു ബ്രാഹ്മണനെ കണ്ടുമുട്ടി. അദ്ദേഹത്തിന് ഇത് പാണ്ഡവർ ആണെന്നൊന്നും പിടി കിട്ടിയിരുന്നില്ല. അദ്ദേഹം പാഞ്ചലരാജാവായ ദ്രുപതനെ ദ്രോണരുടെ ആഗ്രഹപ്രകാരം ആർജ്‌ജുനൻ പിടിച്ച് കെട്ടി കൊണ്ടുവന്നതും മറ്റുമായുള്ള കാര്യങ്ങൾ അവരോട് പറഞ്ഞു. അത് കേട്ട് അവർ തമ്മിൽ തമ്മിൽ നോക്കി പുഞ്ചിരിച്ചു.

പിന്നെയും ദ്രുപതനെയും പാഞ്ചാലദേശത്തെയും പറ്റി ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു.

അത് ഇപ്രകാരമായിരുന്നു:

ആ സംഭവത്തിന് ശേഷം ദ്രോണരെ കൊല്ലാനുള്ള പക ദ്രുപതന്റെ മനസ്സിൽ ജന്മമെടുത്തു. എന്നാൽ തന്നെ പിടിച്ച് കെട്ടിയ അർജ്‌ജുനനെ കഴിവിൽ ദ്രുപതൻ അത്ഭുതപ്പെട്ടിരുന്നു.

അതിനാൽ തന്നെ ദ്രോണരെ കൊല്ലാൻ കഴിവുള്ള ഒരു പുത്രനെയും അർജ്‌ജുനനെ വിവാഹം കഴിക്കാൻ പറ്റിയ ഒരു പുത്രിയെയും കിട്ടാൻ ആയി ദ്രുപതൻ ഒരു യാഗം നടത്തി.

ആ യാഗാഗ്നിയിൽ നിന്നും ജന്മമെടുത്ത പുത്രൻ ധൃഷ്ടദ്യുമ്നനും പുത്രി കൃഷ്ണയും ആയിരുന്നു. കൃഷ്ണ അതീവ സുന്ദരി ആയിരുന്നു. ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിക്കാൻ വേണ്ടി ജൻമം എടുത്തവനാണ്. 

ഇത് കേട്ടപ്പോൾ പാണ്ഡവർക്ക് ദുഃഖം തോന്നിയെങ്കിലും അത് അവർ പുറത്ത് കാട്ടിയില്ല.

ബ്രാഹ്മണൻ പിന്നെയും തുടർന്നു...

കാശിരാജാവിന്റെ പുത്രി ആയ അംബ തീയിൽ ചാടി ആത്മാഹൂതി ചെയ്തിരുന്നു. അവൾ ദ്രുപതന് പുത്രി ആയി ജനിച്ചിരുന്നു. അവൾ പിന്നീട് ആണ് ആയി മാറി. അവന്റെ നാമം ആണ് ശിഖണ്ഡി. എന്നാൽ ശിഖണ്ഡിയുടെ കഴിവിൽ ദ്രുപതൻ തൃപ്തൻ ആയിരുന്നില്ല.

ഈ കാര്യങ്ങളെല്ലാം കേട്ട ശേഷം അവർ പാഞ്ചാലത്തേക്ക് പുറപ്പെട്ടു. അപ്പോൾ സമയം രാത്രി ആയിരുന്നു. അവർ പോകുന്ന വഴിക്ക് ഒരു ഗന്ധർവൻ ഒരുപാട് സ്ത്രീകളോടൊത്ത് കുളിക്കുന്നുണ്ടായിരുന്നു. അവർ ഈ സമയത്ത് അതിലൂടെ വന്നതിന് പാണ്ഡവരെ എതിർത്തു.

അതിൽ ദേഷ്യം വന്ന ആർജ്‌ജുനൻ തിരിച്ചു അവനെയും എതിർത്ത് പറഞ്ഞു.

അപ്പോൾ ക്ഷുഭിതനായ ഗന്ധർവൻ അർജ്ജുനനെ ആക്രമിച്ചു. എന്നാൽ ശക്തിശാലിയായ ആർജ്‌ജുനൻ ധീരമായി തന്നെ അവനെ നേരിട്ട് തോൽപ്പിച്ചു. 

അവസാനം ഗന്ധർവന്റെ ഭാര്യ വന്നു ക്ഷമ യാചിച്ചപ്പോൾ അവനെ വിട്ടയച്ചു. ആർജ്‌ജുനൻ ആണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് ഗന്ധർവന് മനസിലായി. 

ഗന്ധർവൻ ആർജ്‌ജുനന് ചാക്ഷുകി മന്ത്രം പഠിപ്പിച്ചു തരാമെന്ന് പറഞ്ഞു. ആ മന്ത്രവിദ്യ അറിയാമെങ്കിൽ 3 ലോകത്തിലുമുള്ള എന്തും കാണാൻ കഴിയുമെന്നും അങ്ങിനെയാണ് ഗന്ധർവന്മാർ മനുഷ്യരെക്കാൾ ശ്രേഷ്ഠരായത് എന്നും ഗന്ധർവൻ പറഞ്ഞു.

എന്നാൽ ആർജ്‌ജുനൻ വിദ്യ ദാനം ആയി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ ആർജ്‌ജുനൻ അവനെ ആഗ്നേയസ്ത്രം പഠിപ്പിക്കാമെന്നും അതിന് പകരമായി ചാക്ഷുകി മന്ത്രം എന്നെ പഠിപ്പിച്ചാൽ മതി എന്നും ആർജ്‌ജുനൻ പറഞ്ഞു. 

പിന്നീട് ഓരോരുത്തർക്കും ആവശ്യമുള്ളപ്പോൾ ഒരിക്കലും ക്ഷീണിക്കാത്ത ദേവലോകത്തിലെ 100 അശ്വങ്ങളെയും നൽകാമെന്നും ഗന്ധർവൻ പറഞ്ഞു. 

ശേഷം പാണ്ഡവർ അവർക്ക് ഒരു പുരോഹിതനെ ആവശ്യമുണ്ടെന്നും അങ്ങിനെ ഒരാളെ അറിയുമോ എന്നും ഗന്ധർവനോട് ചോദിച്ചു. ഗന്ധർവൻ അവർക്ക് ധൗമ്യൻ എന്ന പുരോഹിതനെപ്പറ്റി പറഞ്ഞു കൊടുത്തു.

അങ്ങിനെ പാണ്ഡവർ ധൗമ്യനെ കാണുകയും അദ്ദേഹം അവരുടെ പുരോഹിതൻ ആവുകയും ചെയ്തു. പാണ്ഡവർ അതിൽ സന്തോഷിച്ചു. 

അങ്ങിനെ ധൗമ്യനും, പാണ്ഡവരുടെ കൂടെ പാഞ്ചാലദേശത്തേക്ക് യാത്രയായി.


Read in English:

So when the Pandavas were on their way to Panchalam, they met a Brahmin. He had no idea that it was the Pandavas. He told them about Arjuna's capture of Panchala king Drupada at the behest of Drona and so on. When they heard this, they looked at each other and smiled.


Then he said a lot about Drupada and Panchaladesha.

It was:

After that incident, resentment to kill Drona was born in Drupada's mind. But Drupada was amazed at the ability of Arjuna to capture him.

So Drupada made a sacrifice to get a son who could kill Drona and a daughter who could marry Arjuna.

The son born from that fire was Dhrishtadyumna and the  daughter was Krishna . Krishna was extremely beautiful. Dhrishtadyumna was born to kill Drona. 

The Pandavas were saddened to hear this but did not show it.

The Brahmin continued ...

Amba, the daughter of King Kashi, jumped into the fire and killed herself. She was born the daughter of Drupada. She later became. His name is Sikhandi . But Drupada was not satisfied with Sikhandi's ability.

After hearing all this, they set out for Panchalam. Then the time was night. On the way, a Gandharvan was bathing with a number of women. They opposed the Pandavas for coming through it at this time.

Angered by this, Arjuna returned and opposed him as well.

Then an angry Gandharva attacked Arjuna. But the mighty Arjuna bravely defeated him directly. 

Finally, Gandharvan's wife came and apologized, but he was released. Gandharva realized that Arjuna was standing in front of him. 

Gandharvan said that he would teach Arjuna the Chakshuki mantra. Gandharva said that if one knows that magic, one can see anything in the 3 worlds and that is how the Gandharvas became superior to human beings.

But Arjuna was not ready to accept education as a gift. So Arjuna said that he could teach him firearms and that instead he should teach me the Chakshuki mantra. 

Later, Gandharvan said, he would give the 100 horses of the heavens, who never tire, when everyone needed them. 

The Pandavas then asked Gandharva if they needed a priest and if they knew of such a person. Gandharva  told them about a priest named Dhaumyan .

Thus the Pandavas saw Dhaumya and he became their priest. The Pandavas rejoiced in it. 

Thus Dhaumyan and the Pandavas set out for Panchala

അഭിപ്രായങ്ങള്‍