മഹാഭാരതം അധ്യായം -1 ഭാഗം 33 പാഞ്ചാലിയുടെ പൂർവ്വജന്മം | The Mahabharata Chapter-1 Part 33 The Pre-Birth of Panchali
പണ്ട് ഒരിടത്ത് മൗദഗല്യൻ എന്ന ഒരു മുനിയും അദ്ദേഹത്തിന് നളായണി എന്ന ഭാര്യയും ഉണ്ടായിരുന്നു. ആ മുനി ഒരു വൃദ്ധനും, കുഷ്ഠരോഗം ഉൾപ്പെടെയുള്ള ഒരുപാട് രോഗങ്ങൾ ഉള്ള ഒരു വ്യക്തിയും ആയിരുന്നു.
അതുകൊണ്ട് തന്നെ പലപ്പോഴും രക്തവും ചലവും ഒക്കെ പൊട്ടി ഒലിക്കുമായിരുന്നു. എന്നിരുന്നാലും ഉത്തമസ്ത്രീ ആയിരുന്ന നളായണി ഒരു അറപ്പോ വെറുപ്പോ ഒന്നും കൂടാതെ തന്റെ ഭർത്താവിനെ സ്നേഹിച്ച് പരിപാലിച്ച് കഴിയുമായിരുന്നു.
എന്നാൽ രോഗിയായ മുനി മുൻകോപം മൂലം നളായണിയോട് ദേഷ്യപ്പെടുകയും പലപ്പോളും തല്ലുകയും ചെയ്തിരുന്നു. എന്നിരുന്നാലും നളായണിക്ക് തന്റെ ഭർത്താവിനോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല.
അങ്ങിനെയിരിക്കെ, ഒരിക്കൽ മുനി ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു വിരൽ ഭക്ഷണത്തിൽ അറ്റു വീണു. നളായണി ഒന്നും സംഭവിക്കാത്ത മട്ടിൽ അതെടുത്ത് കളഞ്ഞു.
എന്നിട്ട് മുനിയുടെ ഭക്ഷണത്തിന്റെ ബാക്കി സേവിക്കുകയും ചെയ്തു.
ഇത് കണ്ട മുനി സംതൃപ്തനായി.
അദ്ദേഹം താൻ ഒരു രോഗി അല്ലെന്നും നളായണിയെ പരീക്ഷിക്കാൻ ആണ് ഇപ്രകാരം ചെയ്തത് എന്നും പറഞ്ഞു.
നളായണിയെപ്പോലെ പതിവ്രതയായ ഒരു സ്ത്രീയെ താൻ കണ്ടിട്ടില്ല എന്നും, അതിനാൽ നീ ആഗ്രഹിക്കുന്ന പോലെ നമുക്ക് കാമകേളികളിൽ മുഴുകാമെന്നും അതിനുള്ള വരം നീ ആഗ്രഹിക്കുന്നത് പോലെ അവശ്യപ്പെട്ടോളൂ എന്നും മുനി പറഞ്ഞു.
പെട്ടെന്ന് ഇത് കേട്ട നളായണി 5 പേരുടെ രൂപത്തിൽ എന്നെ പ്രാപിക്കണം എന്നു പറഞ്ഞു പോയി.
അതുപ്രകാരം മുനി 5 പേരുടെ രൂപത്തിൽ നളായണിയുമായി പ്രാപിച്ചു.
അങ്ങിനെ ഒരുപാട് കാലം കടന്നുപോയി.
മുനിയ്ക്ക് ഭൗതിക സുഖങ്ങളിൽ മടുപ്പ് തോന്നിത്തുടങ്ങി. അതിനാൽ അദ്ദേഹം സന്യസിക്കാൻ തീരുമാനിച്ചു.
എന്നാൽ നളായണിക്ക് അപ്പോഴും കാമസുഖങ്ങളോടുള്ള ആസക്തി തീർന്നിരുന്നില്ല. അതിനാൽ അവൾ മുനിയെ സന്യസിക്കുന്നതിൽ നിന്ന് വിലക്കാൻ ശ്രമിച്ചു.
അപ്പോൾ തന്നെ തടയുന്നത് ശെരി അല്ലെന്നും നീ ഭൗതികസുഖങ്ങൾ അനുഭവിച്ച് തീർക്കാൻ ആയി ഒരു ജന്മം കൂടി എടുക്കുക എന്നും പറഞ്ഞു മുനി തപസ്സ് ചെയ്യാൻ പോയി.
ഇതിൽ ദുഃഖിതയായ നളായണി ഭർത്താവിനെ ലഭിക്കുന്നതിനായി തപസ്സ് ചെയ്ത് പരമശിവനെ പ്രത്യക്ഷപ്പെടുത്തി.
പരമശിവൻ എന്ത് ആണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ അവൾ ഭർത്താവിനെ തരിക എന്ന് 5 പ്രാവശ്യം പറഞ്ഞു.
യാഥാർതഥത്തിൽ ഒരു ഭർത്താവിനെ ലഭിക്കാനാണ് അവൾ പറഞ്ഞത് എങ്കിലും, 5 തവണ പറഞ്ഞത് കൊണ്ട് പരമശിവൻ 5 ഭർത്താക്കന്മാർ ഉണ്ടാവട്ടെ എനായിരുന്നു അനുഗ്രഹിച്ചത്.
നളായണി ഇത് കേട്ട് ഞെട്ടുകയും ചെയ്തു!
ഈ നളായണി ആണ് പാഞ്ചാലി ആയി ജനിച്ചിരിക്കുന്നത്. ആകയാൽ അവൾ പഞ്ചപാണ്ഡവർക്കും ഭാര്യ ആയിരിക്കും.
വേദവ്യാസൻ പറഞ്ഞു നിർത്തി.
ഇത്രയും കേട്ടപ്പോൾ ദ്രുപതനും പാഞ്ചാലിയെ 5 പേർക്കായി വിവാഹം ചെയ്ത് കൊടുക്കാൻ സമ്മതിച്ചു.
അങ്ങിനെ പഞ്ചപാണ്ഡവരും പാഞ്ചാലിയും തമ്മിലുള്ള വിവാഹം നടന്നു.
Read in English:
Once upon a time, there was a sage named Maudagalyan and his wife Nalayani. The sage was an old man with a number of ailments, including leprosy.
Therefore, blood and blood would often burst. However, Nalayani, who was a good woman, could have loved and cared for her husband without any disgust or hatred.
But the sick sage was angry with Nalayani due to his anger and often beat him. However, Nalayani had no shortage of love for her husband.
Then, once while eating sage, one of his fingers fell on the food. Nalayani threw it away as if nothing had happened.
Then the rest of the sage's food was served.
The sage was pleased to see this.
He said he was not a patient and had done so to test Nalayani.
The sage said that he had never seen a woman as chaste as Nalayani, so that we could indulge in lust as you wished and ask for the gift of it as you wished.
Suddenly Nalayani heard this and said that she should get me in the form of 5 people.
Accordingly the sage received Nalayani in the form of 5 persons.
A long time passed like that.
The sage began to feel tired of material comforts. So he decided to become a monk.
But Nalayani was still addicted to lust. So she tried to stop the sage from becoming a monk.
The sage went to perform tapas, saying that it was not right to stop immediately and that you should take another birth to enjoy the material pleasures.
Saddened by this, Nalayani performed penance to get her husband and appeared to Lord Shiva.
When Lord Shiva asked what she wanted, she said 5 times that she should give it to her husband.
Although she actually said that she wanted to get a husband, Lord Shiva blessed her by saying 5 times that she should have 5 husbands.
Nalayani was shocked to hear this!
This Nalayani was born as Panchali. So she will be the wife of the Panchpandas.
Vedavyasan stopped saying.
On hearing this, Drupada also agreed to marry Panchali for 5 people.
Thus the marriage between the Panchapandas and Panchali took place.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ