മഹാഭാരതം അധ്യായം -1 ഭാഗം 4 മൃതസഞ്ജീവനി മന്ത്രം | Mahabharata Chapter 1 Part 4 - Mrithasanjeevani Manthra
ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടക്കുക പതിവായിരുന്നു. പക്ഷെ യുദ്ധത്തിൽ ആർക്കും ആരെയും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.
പക്ഷെ ആ യുദ്ധങ്ങളിൽ അസുരന്മാർക്ക് നഷ്ടം ഒന്നും ഉണ്ടായിരുന്നില്ല. കാരണം അവരുടെ ഗുരുവായ ശുക്രാചാര്യനു മൃതസഞ്ജീവനി മന്ത്രം അറിയാമായിരുന്നു.
ആ മന്ത്രമുപയോഗിച്ച് മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ദേവന്മാരിൽ അനവധി പേർ യുദ്ധത്തിൽ മരിച്ചു വീണു.
ബ്രിഹസ്പതി ആയിരുന്നു ദേവന്മാരുടെ ഗുരു.
ശുക്രാചാര്യനിൽ നിന്നും മൃതസഞ്ജീവനി മന്ത്രം എങ്ങിനെയും പഠിക്കണമെന്ന് ദേവന്മാർ തീർച്ചപ്പെടുത്തി. അവർ അതിനുള്ള മാർഗങ്ങൾ നോക്കാൻ തുടങ്ങി.
അവസാനം അവർ ഒരു മാർഗ്ഗം കണ്ടെത്തി. തങ്ങളുടെ ഗുരുവായ ബ്രിഹസ്പതിയുടെ പുത്രനായ ശുകനെ അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യന്റെ അടുത്ത് പഠിയ്ക്കാൻ പറഞ്ഞയയ്ക്കണം.
എന്നിട്ട് ശുക്രാചാര്യരുടെ പുത്രിയായ ദേവയാനിയെ പ്രീതിപ്പെടുത്തി ശുകൻ മൃതസഞ്ജീവനി മന്ത്രം പഠിയ്ക്കണം.
ഇതായിരുന്നു ദേവന്മാരുടെ തന്ത്രം.
ശുകനും ഇത് സമ്മതിച്ചു.
അങ്ങിനെ... മൃതസഞ്ജീവനി മന്ത്രം കാരസ്തമാക്കണമെന്ന ലക്ഷ്യത്തോട് കൂടി കചൻ ശുക്രാചാര്യരുടെ അടുത്തെത്തി.
താൻ ബ്രിഹസ്പതിയുടെ പുത്രൻ ആണെന്ന വിവരം കചൻ മറച്ചുവെച്ചില്ല.
ബ്രഹ്മചര്യവ്രതത്തോട് കൂടി അങ്ങയിൽ നിന്നും വിദ്യ അഭ്യാസിക്കാനാണ് വന്നതെന്ന് കചൻ പറഞ്ഞു.
തന്റെ ശത്രുക്കളുടെ പുത്രനാണ് കാചൻ എന്നുണ്ടെങ്കിലും, വിദ്യ പകർന്നു കോടുക്കേണ്ടത് ഒരു ഗുരുവിന്റെ ധർമ്മം ആണെന്നതിനാൽ ശുക്രാചാര്യർ അവനെ ശിഷ്യനായി സ്വീകരിച്ചു.
അങ്ങിനെ കചൻ അവിടെ താമസമാക്കി. കചനും ദേവയാനിയും നല്ല സുഹൃത്തുക്കളായിരുന്നു.
അങ്ങിനെ കാലം കടന്നുപോയി...
ദേവയാനിയും കചനും യുവതീ യുവാക്കളായി മാറി.
ദേവയാനിക്ക് കചനോട് അനുരാഗം ആയി മാറി. എന്നാൽ കചന് ഒരിക്കലും ദേവയാനിയോട് അനുരാഗം തോന്നിയിരുന്നില്ല.
ദേവയാനി തന്റെ സ്നേഹം കചനെ അറിയിക്കാതെ വിദ്യാഭ്യാസം പൂർത്തി ആകുന്നത് വരെ കാത്തിരിക്കാൻ തീരുമാനിച്ചു.
ഈ സമയം തങ്ങളുടെ ശത്രുക്കളായ ദേവന്മാരിൽ ഒരാൾ ശുക്രാചാര്യരുടെ അടുത്ത് വിദ്യ അഭ്യസിക്കുന്നത് അസുരന്മാർ അറിഞ്ഞിരുന്നു. കചനെ എങ്ങനേയും വധിക്കണമെന്നു അവർ തീരുമാനിച്ചു.
അതിനായി അവർ ആദ്യം കാട്ടിൽ വെച്ച് കചനെ കൊന്ന് വെട്ടി നുറുക്കി മീനുകൾക്ക് തിന്നാൻ കൊടുത്തു.
ഈ സമയം, രാത്രി ഒരുപാട് സമയം ആയിട്ടും കാട്ടിൽ വിറക് ശേഖരിക്കാൻ പോയ കചനെ കാണാതെ എല്ലാവരും ആശങ്കപ്പെട്ടു.
കചൻ ഇല്ലാതെ തനിക്ക് ജീവിക്കാൻ ആവില്ലെന്നും എങ്ങിനെയും കചനെ കണ്ടെത്തണമെന്നും ദേവയാനി പിതാവിനോട് പറഞ്ഞു.
കചനോട് എതിർപ്പുള്ള അസുരന്മാർ അവനെ കൊന്നു കാണുമെന്ന് ശുക്രാചാര്യർക്ക് മനസ്സിലായി. അദ്ദേഹം മൃതസഞ്ജീവനി മന്ത്രം ജപിച്ചപ്പോൾ മീനുകളുടെ വയറു പൊട്ടി കചൻ വീണ്ടും ജീവിച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും അസുരന്മാർ കചനെ പിടിച്ച്കൊണ്ടുപോയി, അവനെ കൊന്നു പൊടി പോലാക്കി കടലിൽ കലക്കി. ശുക്രാചാര്യർ വീണ്ടും മൃത സഞ്ജീവനി മന്ത്രം ഉപയോഗിച്ച് കചനെ ജീവപ്പെടുത്തി.
ഇതെല്ലാം അറിഞ്ഞ അസുരന്മാർക്ക് കോപം വർദ്ദിച്ചു. ഇനിയും അസുരന്മാർ ഉപദ്രവിക്കാതിരിക്കാൻ ശ്രദ്ദിക്കണമെന്ന് കചനെ ഓർമ്മപ്പെടുത്തി.
എങ്കിലും പിന്നീടും അസുരന്മാർ കചനെ പിടി കൂടി. ഇത്തവണ കചനെ ശുക്രാചാര്യർ ജീവിപ്പിക്കരുതെന്ന് അവർ തീരുമാനിച്ചു.
അതിനായി അവർ കചനെ കൊന്നു ചുട്ടു കരിച്ച് ആ ചാരം മദ്യത്തിൽ കലർത്തി ശുക്രാചാര്യർക്ക് കുടിക്കാൻ കോടുത്തു.
പിന്നീട് കചനെ ജീവിപ്പിക്കാനായി മന്ത്രം ചൊല്ലി. അപ്പോൾ അദ്ദേഹം മനസിലാക്കി കചൻ തന്റെ വയറ്റിൽ ആണ് ഉള്ളതെന്ന്. കചന് പുറത്ത് വരണമെങ്കിൽ താൻ മരിക്കേണ്ടി വരും. ശുക്രാചാര്യർക്ക് അസുരന്മാരോട് കോപം തോന്നി. താൻ കുടിച്ച മദ്യത്തെ അദ്ദേഹം ശപിച്ചു.
ഇത് കണ്ട് ദേവയാനി വളരെയധികം ദുഖിച്ചു. തനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരായ തന്റെ അച്ഛനെയും കചനെയും നഷ്ടപ്പെടുത്താൻ ദേവയാനി തയ്യാറായിരുന്നില്ല.
ഈ സമയം തന്റെ ദിവ്യദൃഷ്ടി കൊണ്ട് ശുക്രാചാര്യർ കചന്റെ ആഗമനോദ്ദേശം മനസിലാക്കിയിരുന്നു.
അങ്ങിനെ ശുക്രാചാര്യർ കചനോട് പറഞ്ഞു. ഞാൻ നിന്നെ രക്ഷയ്ക്കാം. അതിനു മുൻപായി നിന്നെ മൃതസഞ്ജീവനി മന്ത്രം ഞാൻ പഠിപ്പിയ്ക്കാം. നീ പുറത്ത് വന്നതിനു ശേഷം ആ മന്ത്രമുപയോഗിച്ച് എന്നെയും ജീവിപ്പിക്കുക.
അങ്ങിനെ കചൻ ശുക്രാചാര്യരുടെ വയറ്റിൽ ഇരുന്നുകൊണ്ട് മൃതസഞ്ജീവനി മന്ത്രം പഠിച്ചു. ശേഷം വയറുപിളർന്ന് പുറത്ത് വന്ന ശേഷം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് ശുക്രാചാര്യരെയും ജീവിപ്പിച്ചു.
അങ്ങിനെ കചന്റെ ആഗമനോദ്ദേശം പൂർത്തിയായി.
പിന്നീട് വിദ്യാഭ്യാസം പൂർത്തിയാക്കി കചന് ദേവലോകത്തേക്ക് തിരിച്ച് പോകാൻ ഉള്ള സമയമായി.
ആ സമയം ആയപ്പോൾ ദേവയാനി കചനോട് തന്റെ പ്രണയം അവതരിപ്പിച്ചു.
എന്നാൽ തന്റെ ഗുരു പുത്രിയെ കചൻ ഒരിക്കലും അങ്ങിനെ കണ്ടിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ കചൻ അതു അധർമ്മം ആണെന്ന് പറഞ്ഞു ദേവയാനിയെ വിലക്കി.
ഇതിൽ കോപാകുലയായ ദേവയാനി, ഈ മൃതസഞ്ജീവനി മന്ത്രം കൊണ്ട് കചന് ഫലസിദ്ധി കിട്ടാതെ പോകട്ടെ എന്നു ശപിച്ചു.
എന്നാൽ താൻ ധർമ്മം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചട്ടുള്ളതെന്നും അതിനാൽ തന്നെ ഈ ശാപം തനിക്ക് എൽക്കുകയില്ലെന്നും കചൻ ദേവയാനിയോട് പറഞ്ഞു.
അങ്ങിനെ മൃതസഞ്ജീവനി മന്ത്രവുമായി കചൻ ദേവലോകത്ത് തിരിച്ചെത്തി. അതു കണ്ട ദേവന്മാർ അത്യധികം സന്തോഷിച്ചു.
Read in English:
Fighting between gods and demons was common. But no one could defeat anyone in battle.
But the demons suffered no casualties in those battles. Because their guru, Sukracharya, knew the Mrita Sanjeevani mantra.
With that spell the dead could be brought back to life. But many of the gods died in battle.
Brihaspati was the guru of the gods.
The gods decided to learn the Mritasanjivani mantra from Venus anyway. They began to look for ways to do it.
Eventually they found a way. Shukana, the son of their guru Brihaspati, should be sent to study with Sukracharya, the guru of the demons.
Then Shukan should learn the Mrita Sanjeevani Mantra to please Devyani, the daughter of Sukracharya.
This was the strategy of the gods.
Shukan also admitted this.
Thus ... Kachan approached Sukracharya with the aim of chanting the Mrita Sanjeevani Mantra.
Kachan did not hide the fact that he was the son of Brihaspati.
Kachan said that he came to learn from you with celibacy.
Although Kachan is said to be the son of his enemies, Sukracharya accepted him as his disciple because it was the duty of a guru to impart knowledge.
So Kachan settled there. Kachan and Devyani were good friends.
Thus time passed ...
Devyani and Kachan became young men and women.
Devyani fell in love with Kachan. But Kachan never fell in love with Devyani.
Devyani decided to wait until her education was over without informing Kachan of her love.
By this time the demons knew that one of their enemies, the gods, was studying with Venus. They decided to kill Kachan anyway.
For this, they first killed Kachan in the forest, chopped him up and fed him to the fish.
This time, everyone was worried about not seeing Kachan who had gone to collect firewood in the forest even though it was late at night.
Devyani told her father that she could not live without Kachan and that she had to find Kachan somehow.
Sukracharya realized that the demons who opposed Kachan would kill him. When he chanted the Mritasanjivani mantra, the stomachs of the fish burst open and Kachan came back to life.
A few days later, the demons again captured Kachan, killed him, and tossed him into the sea, dusting him off. Sukracharya revived Kachan with the dead Sanjeevani mantra.
Knowing all this, the demons became very angry. Kachan was reminded to be careful not to be harmed by the demons anymore.
However, the demons later captured Kachan. This time they decided not to keep Kachan alive.
For this, they killed Kachan, burned him, mixed the ashes with alcohol and gave it to Sukracharya to drink.
He then recited a mantra to keep Kachan alive. Then he realized that Kachan was in his stomach. If Kachan wants to come out, he will have to die. Venus was angry with the demons. He cursed the alcohol he drank.
Devyani was very sad to see this. Devyani was not ready to lose her father and Kachan, whom she loved dearly.
By this time, with his divine vision, Venus had realized the purpose of Kachan's arrival.
Thus Sukracharya told Kachana. I can save you. Before that I will teach you the mantra of Mritasanjivani. After you come out, revive me with that spell.
Thus Kachan sat on the stomach of Sukracharya and learned the Mrita Sanjeevani mantra. He then came out of the womb and revived Sukracharya with the mantra of Mritasanjeevani.
Thus the purpose of Kachan's arrival was fulfilled.
Later, it was time for Kachan to complete his education and return to the heavens.
At that time, Devyani expressed her love for Kachan.
But Kachan had never seen his guru's daughter like that.
So Kachan forbade Devyani saying that it was wrong.
Angered by this, Devyani cursed Kachan not to get any effect with this Mrita Sanjeevani mantra.
However, Kachan told Devyani that he had acted only according to Dharma and therefore he would not be cursed.
Thus Kachan returned to the heavens with the mantra Mrita Sanjeevani. The gods were overjoyed to see it.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ