മഹാഭാരതം അധ്യായം -1 ഭാഗം 6 ദേവയാനിയുടെ വിവാഹം | Mahabharatham Chapter 1 Part 6 - The Marriage of Devayani
അങ്ങിനെ കാലം കടന്നുപോയി....
ഒരിക്കൽ ദേവയാനി തോഴിമാരോടും ശർമ്മിഷ്ഠയോടുമൊത്ത് വനത്തിൽ ഉല്ലസിക്കുകയായിരുന്നു.
അപ്പോൾ യയാതി രാജാവ് അവിടെ എത്തിച്ചേർന്നു. ദേവയാനിയെ കണ്ടെങ്കിലും പണ്ട് താൻ പൊട്ടക്കിണറ്റിൽ നിന്നും രക്ഷിച്ച കന്യകയാണ് ഇതെന്ന് അദ്ദേഹത്തിന് മനസിലായില്ല.
എന്നാൽ ദേവയാനിക്ക് യായാതിയെ ഓർമ്മയുണ്ടായിരുന്നു. അവൾ അദ്ദേഹത്തോട് സംസാരിച്ചു. പണ്ട് ഉണ്ടായ സംഭവങ്ങളൊക്കെ ഓർമ്മിപ്പിച്ചു.
അവൾ അദ്ദേഹത്തോട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർത്തിച്ചു.
എന്നാൽ ഇത് അധർമ്മമാണെന്നും ഗുരു ശുക്രാചാര്യർ പറയുകയാണെങ്കിൽ താൻ അതിനു തയ്യാറാവാം എന്നും അദ്ദേഹം പറഞ്ഞു.
ഇതുപ്രകാരം ദേവയാനി തന്റെ അച്ഛനെ വിളിച്ച് വരുത്തി. പണ്ട് തന്റെ ജീവൻ രക്ഷിച്ച വ്യക്തി ആണ് ഇതെന്നും, ഇദ്ദേഹത്തെ തനിക്ക് വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും പറഞ്ഞു.
മകളെ വളരെയധികം സ്നേഹിക്കുന്ന ശുക്രമഹാർഷി അതിനു സമ്മതിച്ചു. ഇതു മൂലം അധർമ്മം ഒന്നും ഇല്ലെന്നും, പാപം ഒന്നും ലഭിക്കുകയില്ലെന്നും യയാതിയെ അറിയിച്ചു.
അങ്ങിനെ യയാതിയും ദേവയാനിയും വിവാഹിതരായി.
ദാസിമാരിൽ ഒരാളായ ശർമ്മിഷ്ഠ രാജപുത്രി ആണെന്നും അവളെ ആ രീതിയിൽ തന്നെ കാണണമെന്നും, അതിനനുസരിച്ചുള്ള സൗകര്യങ്ങൾ നൽകണമെന്നും ശുക്രാചാര്യർ യയാതിയോട് പറഞ്ഞിരുന്നു.
എന്നാൽ ശർമ്മിഷ്ഠയോട് വേറെ അടുപ്പം ഒന്നും കാണിക്കരുതെന്നും പറഞ്ഞു.
അങ്ങിനെ ദേവയാനിയും, ദാസിമാരും പിന്നെ ശർമ്മിഷ്ഠയും യയാതിയോടൊപ്പം കൊട്ടാരത്തിലെത്തി. ശർമ്മിഷ്ഠയെ യായാതി പ്രത്യേകം സൗകര്യമുള്ള കൊട്ടാരത്തിൽ താമസിപ്പിച്ചു.
Read in English:
Thus time passed ....
Once Devyani was having fun in the forest with her friends and Sharmishta.
Then King Yayati arrived there. Although he saw Devyani, he did not realize that this was the maiden he had rescued from the well in the past.
But Devyani remembered Yayati. She talked to him. Reminiscent of past events.
She asked him to marry her.
But he said that it was immoral and if Guru Sukracharya said so, he would be ready for it.
Accordingly, Devyani called her father. He said that this was a man who had saved his life in the past and that he should be allowed to marry her.
Sukramaharshi, who loves his daughter very much, agreed. He was told that there would be no iniquity and no sin because of this.
Thus Yayati and Devyani got married.
Sukracharya had told Yayati that one of the maids was Sharmishtha Rajputri and that he should see her that way and provide her with facilities accordingly.
But he said not to show any other closeness to Sharmistha.
Thus Devayani, the maids and then Sharmishtha came to the palace with Yayati. Sharmistha was lodged in a specially equipped palace.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ