അങ്ങിനെ കാലം കടന്നു പോയി. ദേവയാനിക്ക് യദുവെന്നും തുർവെസ്സുവെന്നും 2 പുത്രന്മാർ ഉണ്ടായി. കൂടാതെ ദേവയാനി അറിയാതെ യയാതി ശർമ്മിഷ്ഠയെ കാണാറുണ്ടായിരുന്നു.
ശർമ്മിഷ്ഠയിൽ യയാതിക്ക് ദൃഹ്യു, അനു, പൂരു എന്നീ 3 പുത്രന്മാർ ഉണ്ടായി. ഇത് ദേവയാനി അറിഞ്ഞിരുന്നില്ല.
ഒരിക്കൽ ഉദ്യാനത്തിൽ കളിക്കുകയായിരുന്ന ഇവരെ ദേവയാനി അപ്രതീക്ഷിതമായി കാണുകയും ഇവർ ആരുടെ പുത്രന്മാർ ആണെന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോൾ പുത്രന്മാർ തങ്ങളുടെ അമ്മ ശർമ്മിഷ്ഠ ആണെന്നു പറഞ്ഞു, ശേഷം മുൻപിൽ നിൽപ്പുണ്ടായിരുന്ന യയാതിയെ ചൂണ്ടിക്കാണിക്കുകയും അതാണ് തങ്ങളുടെ പിതാവ് എന്നും പറഞ്ഞു.
ദേവയാനിക്ക് കാര്യമെല്ലാം മനസിലായി. കോപാകുലയായ അവൾ യയാതിയോട് ദേഷ്യപ്പെട്ട് തന്റെ പിതാവിന്റെ അടുത്ത് മടങ്ങിയെത്തി. പിന്നാലെ യയാതിയും പോയി.
കാര്യങ്ങൾ അറിഞ്ഞ ശുക്രാചാര്യർക്ക് ദേഷ്യം വരുകയും യയാതിയ്ക്ക് വാർദ്ധക്യം ബാധിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു.
ഇതു കേട്ട് ദുഃഖിതനായ യയാതി തനിക്കു ശാപമോക്ഷം നൽകണമെന്ന് അപേക്ഷിച്ചു.
നിന്റെ പുത്രന്മാരുടെ ആരുടെയെങ്കിലും യൗവനം എടുത്ത് അവർക്ക് വാർദ്ധക്യം നൽകാം എന്ന് അദ്ദേഹം പറഞ്ഞു.
ഇതു പ്രകാരം യയാതി തന്റെ പുത്രന്മാരുടെ അടുക്കലെത്തി കാര്യങ്ങൾ പറഞ്ഞു.
യദു (യദുവിന്റെ പരമ്പരയാണ് യാദവൻമാർ) , തുർവ്വസു(യവനന്മാർ), ദ്രുഹു(ഭോജന്മാർ), അനു(മ്ലേച്ഛന്മാർ) തുടങ്ങിയ 4 പുത്രന്മാരും തങ്ങളുടെ യൗവനം നൽകാൻ തയ്യാറായില്ല.
എന്നാൽ ഇളയവനായ പൂരു തന്റെ യൗവനം നൽകി അച്ഛന്റെ വാർദ്ധക്യം ഏറ്റെടുക്കാൻ തയ്യാറായി.
അങ്ങിനെ പൂരു യയാതിയുടെ വാർദ്ധക്യം സ്വീകരിച്ച് തന്റെ യൗവനം അച്ഛന് നൽകി. അങ്ങിനെ യയാതി വളരെക്കാലം പ്രഗത്ഭനായി രാജ്യം ഭരിച്ചു.
കുറെക്കാലങ്ങൾക്ക് ശേഷം യയാതിക്ക് ജ്ഞാനോദയം ഉണ്ടാവുകയും ഭൗതിക സുഖങ്ങൾ ഒരിക്കലും അവസാനിക്കുകയില്ലെന്നും, അതിനെ ജയിക്കലാണ് ഏറ്റവും വലിയ കാര്യം എന്നും മനസിലാക്കി. അതിനാൽ തന്നെ അദ്ദേഹം പൂരുവിന് യൗവനം തിരികെ നൽകി തന്റെ വാർദ്ധക്യം സ്വീകരിക്കുകയും ശേഷം വനത്തിൽ പോയി തപസ്സു ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം സ്വർഗ്ഗത്തിൽ എത്തിചേർന്നു.
Read in English:
Thus time passed. Devayani had 2 sons named Yadu and Turves. Besides, Devyani was unknowingly seeing Yayati Sharmishtha.
In Sharmishta, Yayati had 3 sons, Druhyu, Anu and Puru. Devyani did not know this.
Once, while playing in the garden, Devyani unexpectedly sees them and asks whose sons they are. The sons then said that their mother was shrewd, and then pointed to Yayati, who was standing in front of them, and said that this was their father.
Devyani understood everything. Angered, she became angry with Yayati and returned to her father. Yayati followed.
Venus, who knew things, became angry and cursed that Yayati should be affected by old age.
Saddened by this, Yayati begged for forgiveness.
He said you can take the youth of any of your sons and give them old age.
According to this, Yayati went to his sons and told them things.
The 4 sons Yadu (Yadavas are the descendants of Yadu), Turvvasu (Greeks), Druhu (diners) and Anu (abominations) refused to give up their youth.
But the younger Puru gave up his youth and was ready to take over his father's old age.
Thus Puru accepted the old age of Yayati and gave his youth to his father. Thus Yayati ruled the country for a long time.
After some time, Yayati attained enlightenment and realized that material pleasures would never end and that the greatest thing was to overcome it. So he restored his youth to Puru, accepted his old age and then went to the forest to do penance. Then he ascended to heaven.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ