മഹാഭാരതം അധ്യായം -1 ഭാഗം 1 വേദവ്യാസനും ഗണപതിയും | Mahabharatham Chapter 1 Part 1 - Vedavyasa and Ganapathi

മഹാഭാരതം ഗദ്യ രൂപത്തിൽ മുഴുവനായി അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. എന്നിരുന്നാലും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് മഹാഭാരതം. നമ്മുടെ ഉള്ളിൽ തന്നെ മറഞ്ഞിരിക്കുന്ന ധർമ്മ ചിന്ത പ്രകാശിക്കുവാൻ ഇതു നമ്മളെ സഹായിക്കും. അതിനാൽ എന്നാൽ കഴിയും വിധം ചുരുക്ക രൂപത്തിൽ ഞാൻ മഹാഭാരതം എന്ന ഇതിഹാസം അവതരിപ്പിക്കുകയാണ്. മഹാഭാരതത്തിലെ അന്തസത്തയുടെ ചെറിയ ഒരു അംശമെങ്കിലും നിങ്ങളിലേക്ക് ഇതിൽലൂടെ എത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ പറഞ്ഞു കേട്ടതും, പുസ്തകങ്ങളിൽ വായിച്ചതും ഒക്കെ ആയിട്ടുള്ള കാര്യങ്ങളാണ് ഇതിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാൽ കഴിയും വിധം തെറ്റുകൾ കൂടാതെ ഇതു അവതരിപ്പിക്കുവാൻ ഞാൻ ശ്രമിക്കും. എങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ മാന്യ സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ.

നമുക്ക് ആരംഭിക്കാം...

ബ്രഹ്മാവ്..അദ്ദേഹത്തിന്റെ ശക്തി കൊണ്ട് ഉണ്ടായ വ്യക്തി ആയിരുന്നു വസിഷ്ഠ മഹർഷി. ആ വസിഷ്ഠ മഹർഷിയുടെ പേരാക്കിടാവ് ആയിരുന്നു പരാശരൻ. പരാശരന് സത്യവതി/കാളി എന്ന സ്ത്രീയിൽ ഉണ്ടായ പുത്രൻ ആയിരുന്നു കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസൻ. 

കൃഷ്ണദ്വൈപായനൻ എന്ന പേരു വരാൻ കാരണം: കൃഷ്ണ=കറുപ്പ് എന്നാണ് അർത്ഥം. കുട്ടിയുടെ നിറം കറുപ്പ് ആയിരുന്നു. ഒരു ദ്വീപിൽ ആയിരുന്നു കുട്ടിയുടെ ജനനം. അതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരു വന്നു.

അദ്ദേഹം വളരെ ജ്ഞാന ശക്തി ഉള്ള വ്യക്തി ആയിരുന്നു.വളരെ അറിവുള്ള ആളായിരുന്നു അദ്ദേഹം. പണ്ടുമുതലേ വേദങ്ങളിലെ അറിവുകളൊക്കെ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന വിധത്തിൽ ആയിരുന്നില്ല. അവയെല്ലാം ആകെ കൂടിക്കലർന്ന് കിടക്കുകയായിരുന്നു.

അപ്പോഴാണ് കൃഷ്ണദ്വൈപായനൻ വിചാരിക്കുന്നത് ഇവയെല്ലാം സാധാരണക്കാരിലേക്കും എത്തിക്കാൻ എന്ത് ചെയ്യണമെന്ന്. അതിനായി അദ്ദേഹം ആ കൂടിക്കലർന്നു കിടന്നിരുന്ന അറിവുകളെല്ലാം ക്രോഡീകരിച്ച് 4 വേദങ്ങളായി ചിട്ടപ്പെടുത്തി. അങ്ങനെയാണ് കൃഷ്ണദ്വൈപായനൻ വേദവ്യാസനായി അറിയപ്പെടാൻ തുടങ്ങിയത്.
പിന്നീട് പല മഹര്ഷിമാരും ഈ വേദങ്ങളെ കൂടുതൽ വിവരിക്കുന്ന ഉപനിഷത്തുകളും രചിക്കുകയുണ്ടായി.

എങ്കിലും വേദവ്യാസന് തൃപ്തി ആയില്ല. കാരണം ഈ വേദങ്ങൾ അത്ര എളുപ്പത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നുണ്ടായില്ല. 

അപ്പോൾ അദ്ദേഹത്തിന് തോന്നി തന്റെ തന്നെ ജീവിതത്തിലെ ഒരു ഭാഗമായ മഹാഭാരതത്തിൽ ഈ വേദങ്ങളിലെ കാര്യങ്ങളും കൂടി ഉൾപ്പെടുത്തി എഴുതിയാൽ ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കിയെടുക്കാൻ കഴിയുമെന്ന്. വേദവ്യാസനും മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. അദ്ദേഹത്തെയും മഹാഭാരതത്തിലെ പല ഭാഗങ്ങളിലും നമുക്ക് കാണാൻ കഴിയും. 

അങ്ങനെയാണ് മഹാഭാരതം എന്ന ഇതിഹാസം രചിക്കപ്പെടുന്നത്. 

അങ്ങനെ മഹാഭാരതം എഴുതി തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും തന്റെ മനസിലുള്ള ഈ മഹാഭാരതം തനിക്ക് വേണ്ടി എഴുതി തയ്യാറാക്കാൻ കഴിവുള്ള ആരെയും അദ്ദേഹത്തിന് കണ്ടെത്തുവാൻ കഴിഞ്ഞില്ല. അപ്പോൾ അദ്ദേഹം അതിനുള്ള സഹായത്തിനു വേണ്ടി ബ്രഹമാവിനെ പ്രാർത്ഥിച്ചു. 


ബ്രഹ്‌മാവ് പ്രത്യക്ഷപ്പെട്ടു. 

അദ്ദേഹത്തോട് വേദവ്യാസൻ തന്റെ ആവശ്യം അറിയിച്ചു. ഇതു എഴുതുവാൻ എന്താണ് വഴി എന്നു അന്വേഷിച്ചു. 

അപ്പോൾ ബ്രഹ്‌മാവ് വേദവ്യാസനോട് വിഘ്‌നേശ്വരനെ/ഗണപതിയെ ജ്ഞാനിക്കാൻ ആവശ്യപ്പെട്ടു.

അതനുസരിച്ച് ഗണപതി അദ്ദേഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടു. 

ഗണപതിയോട് കാര്യങ്ങളെല്ലാം വേദവ്യാസൻ പറഞ്ഞു. 

അപ്പോൾ ഗണപതി സഹായിക്കാമെന്നേറ്റു. പക്ഷെ ഒരു നിബന്ധന വെച്ചു. 

പറയുന്ന ശ്ലോകങ്ങളെല്ലാം താൻ വേഗത്തിൽ എഴുതി എടുത്തു കൊള്ളാം, എന്നാൽ എപ്പോഴെങ്കിലും വേദവ്യാസൻ അടുത്തത് ചൊല്ലാനുള്ള ശ്ലോകം മറന്നു പോയി ആലോചിച്ച് ഇരിക്കുന്നത് കണ്ടാൽ ഉടനെ താൻ എഴുത്ത് നിർത്തി പോകും എന്നായിരുന്നു അത്.

ഇതു കേട്ട് വേദവ്യാസൻ ഒന്നു ചിന്തിച്ചു. എന്നിട്ട് ആ വ്യവസ്ഥ അംഗീകരിച്ചു. എന്നാൽ തനിക്കും ഒരു വ്യവസ്ഥ ഉണ്ടെന്ന് ഗണപതിയെ അറിയിച്ചു. അതെന്താണെന്ന് ഗണപതി ചോദിച്ചു. അപ്പോൾ വേദവ്യാസൻ പറഞ്ഞു : ഞാൻ പറയുന്ന ശ്ലോകങ്ങളുടെ അര്ത്ഥം മനസ്സിലാക്കാതെ എഴുതാൻ പാടില്ല. 


ഇതു കേട്ട് ഗണപതി ചിരിച്ചു. ഗണപതിക്ക് കാര്യം മനസിലായി. ഗണപതിക്ക് പോലും പലപ്പോളും പല ശ്ലോകങ്ങളുടെയും അർത്ഥം മനസിലാക്കാൻ ചിന്തിച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയം കൊണ്ട് വേദവ്യാസൻ അടുത്തത് ചൊല്ലാനുള്ള ശ്ലോകം മനസിൽ ചിട്ടപ്പെടുത്തി വെക്കും. 

അങ്ങിനെയാണ് വർഷങ്ങൾ കൊണ്ട് ഗണപതിയും വേദവ്യാസനും ചേർന്ന് ഈ കാവ്യം പൂർത്തിയാക്കുന്നത്.

ഇതിൽ 18 അധ്യായങ്ങളാണ് ഉള്ളത്. അതിലെ ആദ്യത്തെ അധ്യായമാണ് ആദി പർവം.

Mahabharatham audio book in malayalam : 




Read in English:

Presenting the Mahabharatha in its entirety in prose form is a daunting task. However, the Mahabharata is something that everyone should know. This will help us to illuminate the dharma thoughts hidden within us. So I am presenting the epic Mahabharata in the shortest possible way. I hope that through this I can convey to you at least a small part of the essence of the Mahabharata.


It brings to you what I have heard and read in books. But I will try to present this as error free as possible. But if there are mistakes, honorable friends will forgive.

Let's get started ...

Vashishta Maharshi was a person created by the power of Brahma. Parasaran was the grandson of that Vashishta sage. Krishnadvaipayanan or Vedavyasan was the son of Parasara by a woman named Satyavati / Kali. 

The name Krishnadvaipayanan is derived from: Krishna = meaning black. The child's color was black. The child was born on an island. Hence the name Krishnadvaipayanan.

He was a very wise man. He was very knowledgeable. Knowledge of the Vedas has existed in the universe since ancient times, but not all of them were comprehensible to the common man. They were all totally mixed up.

That is when Krishnadvaipayanan thinks what can be done to bring all this to the common people. For this he codified all the mixed knowledge and organized it into 4 Vedas. That is how Krishnadvaipayanan came to be known as Vedavyasa.
Later, many sages wrote the Upanishads which further explained these Vedas.

However, Vedavyasa was not satisfied. Because these scriptures were not easily understood by the common people. 

Then he thought that if he could write the Mahabharata, a part of his own life, by including the contents of these Vedas, it would be easy for people to understand. Veda Vyasa is also a character in the Mahabharata. We can see him in many parts of the Mahabharata. 

That is how the epic Mahabharata was written. 

So he decided to write the Mahabharata, but he could not find anyone in his mind who could write this Mahabharata for him. Then he prayed to Brahma for help. 


Brahma appeared. 

Vedavyasa informed him of his need. What is the way to write this? 

Then Brahma asked Veda Vyasa to enlighten Vighneshwar / Ganapati.

Accordingly Ganapati appeared before him. 


Veda Vyasa told Ganapati everything. 

Then Ganapathi wanted to help. But set a condition. 

He could quickly write down all the verses he was reciting, but at some point he would stop writing as soon as he saw that the Vedas had forgotten the next verse to recite.

Hearing this, Vedavyasa thought. Then the condition was accepted. But he informed Ganapati that he too had a condition. Ganapati asked what it was. Then Vedavyasa said: Do not write without understanding the meaning of the verses I recite. 



Ganapati laughed when he heard this. Ganapathi understood the matter. Even Ganapati often had to think twice to understand the meaning of many verses. By that time, Vedavyasa will have memorized the hymn to be recited next. 

That is how Ganapati and Veda Vyasa complete this poem over the years.

It has 18 chapters. Adi Parvam is the first chapter in it .


അഭിപ്രായങ്ങള്‍