അങ്ങിനെ വിവാഹത്തിന് ശേഷം പാണ്ഡവർ പാഞ്ചാലത്തിൽ കഴിയുന്ന കാലം.
അർജ്ജുനൻ ആണ് ദ്രുപതിയെ കല്യാണം കഴിച്ചത് എന്നും പാണ്ഡവർ മരിച്ചിട്ടില്ല എന്നും എല്ലാവർക്കും മനസ്സിലായി.
ഈ വാർത്ത അറിഞ്ഞ ദുര്യോധനനും, ശകുനിയും, കർണ്ണനും, പിന്നെ ധൃതരാഷ്ട്രരും ദുഖിച്ചു. ധൃതരാഷ്ട്രർ എങ്കിലും ആ ദുഃഖം പുറമെ കാണിച്ചില്ല. പാണ്ഡവർ മരിച്ചിട്ടില്ല എന്നതിൽ തനിക്ക് സന്തോഷം ആണ് എന്നാണ് അദ്ദേഹം പുറമെ കാണിച്ചത്.
ഈ വിവരം അറിയാവുന്ന വിദൂരർ ഒരുപാട് സന്തോഷിച്ചു. പാണ്ഡവരെ സ്നേഹിക്കുന്ന ഹസ്തിനപുരിയിലെ ജനങ്ങളും സന്തോഷിച്ചു.
പാണ്ഡവർ അഗ്നിയിൽ വെന്തുമരിച്ചു എന്ന വാർത്ത കേട്ടപ്പോൾ ജനങ്ങൾ അത് ദുര്യോധനന്റെ പദ്ധതി ആണ് എന്ന് വിശ്വസിച്ചിരുന്നു.
മരിച്ച് പോയി എന്ന് കരുതിയ പാണ്ഡവർ തിരിച്ച് വന്നിരിക്കുന്നു. കൂടാതെ സുന്ദരിയായ പാഞ്ചാലിയെയും നേടി ശക്തനായ ദ്രുപതനെ ബന്ധുവും ആക്കിയിരിക്കുന്നു. ഇത് ദുര്യോധനനെ കോപാകുലനാക്കി.
ദുര്യോധനാദികളും കർണ്ണനും മറ്റും എങ്ങിനെ പാണ്ഡവരെ നശിപ്പിക്കണം എന്നുള്ള ചർച്ച തുടങ്ങിയിരുന്നു.
അവർ ധൃതരാഷ്ട്രരുമായി ഈ പ്രശ്നം കൂടിയാലോചിച്ചു. അവരെ എങ്ങിനെയും നശിപ്പിക്കണം എന്ന് തന്നെ ആയിരുന്നു ധൃതരാഷ്ട്രരുടെയും ചിന്ത.
അവർ പല പദ്ധതികളും ആലോചിച്ചെങ്കിലും തീരുമാനം ഒന്നും ആയില്ല. അപ്പോൾ കർണ്ണൻ അവരെ പാഞ്ചാലത്തിൽ പോയി ദ്രുപതനെ തോൽപ്പിച്ച് പിടിച്ച് കെട്ടി കൊണ്ട് വരണം എന്ന അഭിപ്രായം പറഞ്ഞു.
എന്നാൽ കർണ്ണൻ പറയുന്ന പോലെ ഇത് എളുപ്പമല്ല എന്ന് അറിയാവുന്ന ധൃതരാഷ്ട്രർ ഭീഷ്മർ, ദ്രോണർ, വിദൂരർ എന്നിവരെ വിളിച്ച് വരുത്തി ഈ വിഷയം ചർച്ച ചെയ്തു.
അവരെല്ലാവരും പാണ്ഡവരെ പിണക്കരുത് എന്നും അവരെ രാജകീയമായി പാഞ്ചാലത്തിൽ പോയി കൊണ്ട് വരണമെന്നും ആണ് പറഞ്ഞത്.
ഈ അഭിപ്രായം കര്ണ്ണന് ഇഷ്ടപ്പെട്ടില്ല. തത്കാലം അങ്ങിനെ ചെയ്യുന്നതാവും ബുദ്ധി എന്ന് മനസ്സിലാക്കിയ ധൃതരാഷ്ട്രരും അതിന് സമ്മതിച്ചു.
ധൃതരാഷ്ട്രർ ഇങ്ങനെ ഒരു നിലപാട് എടുത്തത്തിൽ ഭീഷ്മരും, ദ്രോണരും സന്തോഷിച്ചു.
അങ്ങിനെ പാണ്ഡവർ ഹസ്തിനപുരത്ത് എത്തി. ധൃതരാഷ്ട്രർക്ക് തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെട്ടിട്ടില്ല എന്ന് തന്നെ ആയിരുന്നു പാണ്ഡവർ കരുതിയിരുന്നത്.
കൃഷ്ണനും പാണ്ഡവരോടൊപ്പം ഉണ്ടായിരുന്നു.
അങ്ങിനെ ഹസ്തിനപുരത്ത് എത്തിയ പാണ്ഡവരെ കാണാൻ ജനം തടിച്ച് കൂടി. ജനങ്ങൾ വളരെയധികം സന്തോഷിച്ചു.
പാണ്ഡവരെ രാജകീയമായി തന്നെ പ്രത്യേക ഗൃഹങ്ങളിൽ താമസിപ്പിച്ചു.
പിന്നീട്
ദുര്യോധനനും പാണ്ഡവരും തമ്മിൽ ഉള്ള കലഹം ഒഴിവാക്കാൻ പകുതി രാജ്യം പാണ്ഡവർക്ക് നൽകി. യുധിഷ്ഠിരൻ അത് സന്തോഷത്തോടെ തന്നെ അംഗീകരിച്ചു.
അങ്ങിനെ ധൃതരാഷ്ട്രരുടെ നിർദേശപ്രകാരം അവർ ഗാണ്ടവപ്രസ്ഥത്തിലേക്ക് പോവുകയും അവിടെ പുതിയൊരു നഗരം നിർമ്മിക്കുകയും ചെയ്തു. കൃഷ്ണനും അവരുടെ കൂടെ ഉണ്ടായിരുന്നു.
വളരെ മികച്ച രീതിയിൽ നിർമ്മിച്ച ആ രാജ്യത്ത് ജീവിക്കുന്നതിൽ എല്ലാവരും സന്തോഷിച്ചു.
ആ നഗരം ആയിരുന്നു ഇന്ദ്രപ്രസ്ഥം.
Read in English:
Thus the time when the Pandavas stay in Panchalam after marriage.
Everyone understood that Drupadi was married to Arjuna and the Pandavas were not dead.
Duryodhana, Shakuni, Karna and Dhritarashtra were saddened to hear this news. Dhritarashtra, however, did not show that grief outside. He also showed that he was happy about the Pandavas were not dead.
The Vidura who knew this information was very happy. The people of Hastinapur who loved the Pandavas were also delighted.
When the people heard the news that the Pandavas had been burnt to death in the fire, they believed that it was Duryodhana's plan.
The Pandavas, thought to be dead, have returned. They have also won the beautiful Panchali and made the mighty Drupada a relative. This angered Duryodhana.
Duryodhana and Karna had started a discussion on how to destroy the Pandavas.
They discussed the issue with the Dhritarashtras. The Dhritarashtras also thought that they should be destroyed somehow.
They thought of many plans but no decision was made. Then Karna suggested that they should go to Panchalam and defeat Drupada and pandavas.
But Dhritarashtra, who knew that this would not be easy, as Karna had said, summoned Bhishma, Drona and Vidura to discuss the matter.
They were all told not to quarrel with the Pandavas and to bring them to Panchalam royally.
Karna did not like this comment. Dhritarashtra, realizing that it was wise to do so for the time being, agreed.
Bhishma and Drona were happy that Dhritarashtra had taken such a stand.
Thus the Pandavas reached Hastinapur. The Pandavas thought that the Dhritarashtra had not lost their love for them.
Krishna was also there with the Pandavas.
Thus the people gathered to see the Pandavas who had reached Hastinapur. The people were very happy.
The Pandavas were royally housed in special houses.
Later
Half the kingdom was given to the Pandavas to avoid a quarrel between Duryodhana and the Pandavas. Yidhishtira accepted that happily.
Thus, on the instructions of the Dhritarashtras, they went to Gandavaprastha and built a new city there. Krishna was also with them.
Everyone was happy to live in that country that was so well built.
That city was Indraprastha.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ