മഹാഭാരതം അധ്യായം -1 ഭാഗം 10 അഷ്ടവസുകൾക്ക് ശാപമോക്ഷം | Mahabharatham Chapter 1 Part 10 - Gangadevi Helps Ashtavasus

അങ്ങിനെ ഒരിക്കൽ ശന്തനു മഹാരാജാവ് നായാട്ടിന് ശേഷം ഗംഗാതീരത്ത് എത്തി.

 അപ്പോൾ അവിടെ അതീവ സുന്ദരിയായ യുവതിയെ കണ്ടു. അതു ഗംഗാദേവി ആയിരുന്നു. എന്നാൽ ഗംഗാ ദേവി ആണെന്ന് ശന്തനുവിന് അറിയില്ലായിരുന്നു.



അദ്ദേഹം അവളിൽ ആകൃഷ്ടനായി. എങ്ങിനേയും ഈ സുന്ദരിയെ സ്വന്തമാക്കണമെന്നു അദ്ദേഹത്തിന് തോന്നി. അങ്ങിനെ അദ്ദേഹം അവളോട് ആ ആഗ്രഹം പറഞ്ഞു. 

ഗംഗാദേവി അതിനു സമ്മതിക്കാമെന്നും എന്നാലൊരു വ്യവസ്ഥ രാജാവ് അംഗീകരിക്കണമെന്നും പറഞ്ഞു. 

ആ വ്യവസ്ഥ ഇതായിരുന്നു : ശരി ആയാലും തെറ്റ് ആയാലും ഞാൻ എന്ത് ചെയ്താലും എന്നോട് ദേഷ്യപ്പെടാനോ എന്നോട് താൻ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ ആരും ചോദിക്കാൻ പാടില്ല. ആ വ്യവസ്ഥ തെറ്റിയാൽ ഞാൻ അങ്ങയെ ഉപേക്ഷിച്ച് പോകും.

ശന്തനുരാജാവ് ആ വ്യവസ്ഥ അംഗീകരിച്ചു.

 ഗംഗാദേവി അദ്ദേഹത്തിന്റെ പട്ടാമഹിഷി ആയി കൊട്ടാരത്തിൽ സുഖമായി ജീവിച്ചു.

അങ്ങിനെ ഒരു ദിവസം ഗംഗാദേവി ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിനെ ഗംഗാദേവി ഗംഗയിൽ എറിഞ്ഞു. ഇതു കണ്ട ശന്തനുരാജാവിന് ദേഷ്യം തോന്നിയെങ്കിലും വ്യവസ്ഥ ഓർമ്മ ഉണ്ടായിരുന്നതിനാൽ പ്രതികരിച്ചില്ല.

ഇപ്രകാരം അടുത്ത 6 കുഞ്ഞുങ്ങളെയും പ്രസവിച്ച ഉടനെ ഗംഗാദേവി ഗംഗയിൽ എറിഞ്ഞു കൊന്നു ശാപമോക്ഷം നൽകി.


ഇതൊക്കെ കണ്ട് ശാപമോക്ഷം നല്കിയതാണെന്നു അറിയാതിരുന്ന ശന്തനുമഹാരാജാവ് 8-മത്തെ കുഞ്ഞു ജനിച്ചപ്പോൾ അതിനെ പുഴയിൽ എറിയാൻ സമ്മതിച്ചില്ല. രാജാവ് ഗംഗാദേവിയോട് ദേഷ്യപ്പെട്ടു. 

അപ്പോൾ ഗംഗാദേവി ഇത് അഷ്ടവസുക്കൾ ആണെന്നും അവർക്ക് ശാപമോക്ഷം കൊടുക്കാൻ ആണ് താൻ ഈ പ്രവർത്തി ചെയ്തതെന്നും രാജാവിനോട് പറഞ്ഞ് മനസിലാക്കി. 

എന്നാൽ നമ്മൾ തമ്മിലുള്ള വ്യവസ്ഥ ലംഘിച്ചതിനാൽ താൻ പോവുകയാണെന്ന് അവൾ പറഞ്ഞു. 8-മത്തെ പുത്രനെ വളർത്തി മികച്ച വിദ്യാഭ്യാസം നൽകി രാജാവിന് തന്നെ തിരിച്ച് നൽകാമെന്നും പറഞ്ഞു ഗംഗാദേവി ആ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും പോയി.


Read in English:

Thus Maharaja Shantanu once reached the banks of the Ganges after a hunt.


 Then he saw a very beautiful young woman there. It was Gangadevi. But Shantanu did not know that Ganga was a goddess.



He was attracted to her. He wanted to own this beauty anyway. So he told her that wish. 

Goddess Ganga said that she could agree to it but the king had to accept a condition. 

The condition was: no matter what I do, right or wrong, no one should be angry with me or ask me who he is or where he came from. If that happens, I will leave you.

King Shantanu accepted the condition.


 Gangadevi lived comfortably in the palace as his Pattamahishi.

One day, Goddess Ganga gave birth to her first child. Goddess Ganga threw the baby into the river. Shantanu Raja was angry when he saw this but did not react as he had condition memory.

Thus, as soon as she gave birth to the next 6 children, Goddess Ganga threw her into the river and cursed her.



King Shantanu did not know that he had cursed him when he saw this and when the 8th child was born he refused to throw it in the river. The king was angry with Gangadevi. 

Then Goddess Ganga told the king that it was the Ashtavas and that she had done this to curse them. 

But she said she was leaving because she had broken the agreement between us. Gangadevi left with the baby, saying that she would raise her 8th son and give him a good education and return it to the king himself.

അഭിപ്രായങ്ങള്‍