അദ്ദേഹം അവളുടെ അരികിലേക്ക് നടന്നു. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി.
അദ്ദേഹം അവളെപ്പറ്റി അവളോട് ചോദിച്ചു. അവൾ അവിടത്തെ മുക്കുവ പ്രമാണിയുടെ പുത്രി ആയിരുന്നു. അവളുടെ നാമം സത്യവതി എന്നായിരുന്നു.
അദ്ദേഹം അവളുടെ വീട്ടിൽ എത്തി സത്യവതിയെ തനിക്ക് വിവാഹം ചെയ്ത് തരുമോ എന്നു അവളുടെ അച്ഛനോട് ചോദിച്ചു.
അദ്ദേഹത്തിന് അത് സന്തോഷം നൽകുന്ന കാര്യം ആയിരുന്നു. എന്നിരുന്നാലും സത്യവതിക്ക് ഉണ്ടാകുന്ന പുത്രനെ രാജാവാക്കാം എന്ന് ഉറപ്പ് നൽകിയാൽ മാത്രം ഈ വിവാഹത്തിന് സമ്മതിക്കാം എന്നു അദ്ദേഹം പറഞ്ഞു.
ഇത് ശന്തനു മഹാരാജാവിനെ വേദനിപ്പിച്ചു. കാരണം ദേവവ്രതനെ രാജാവായി കാണാൻ ആയിരുന്നു അദ്ദേഹത്തിന് താല്പര്യം. അതുകൊണ്ട് തന്നെ അദ്ദേഹം വാക്ക് കൊടുക്കാതെ മടങ്ങി.
എങ്കിലും അദ്ദേഹത്തിന്റെ മുഖത്തും പ്രവർത്തികളിലും ദുഃഖം നിഴലിച്ചു. ഇത് ദേവവ്രതൻ മനസിലാക്കി. അദ്ദേഹം ദുഃഖത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി.
പിതാവിന്റെ ആഗ്രഹം പോലെ വിവാഹം നടത്തണമെന്ന് അദ്ദേഹം നിശ്ചയിച്ചു.
അദ്ദേഹം മുക്കുവ പ്രമാണിയെ പോയി കണ്ടു.
സത്യവതിയുടെ മകനെ രാജവാക്കാം എന്നു ഉറപ്പ് നൽകി.
മുക്കുവപ്രമാണിക്ക് സന്തോഷമായി. എങ്കിലും ദേവവ്രതന്റെ പുത്രന്മാർ അധികാരത്തിനായി ഭാവിയിൽ ശ്രമിക്കുമോ എന്ന സന്ദേഹം പ്രകടിപ്പിച്ചു.
അപ്പോൾ ദേവവ്രതൻ താൻ ബ്രഹ്മചാരിയായി ജീവിക്കും എന്നു ശപഥം ചെയ്തു. അങ്ങിനെ ദേവവ്രതൻ ഭീഷ്മൻ ആയി.
ഉഗ്രപ്രതിഞ്ജ എടുത്ത് അതു പാലിക്കുന്നവൻ എന്നാണ് ഭീഷ്മൻ എന്ന വാക്കിന്റെ അർത്ഥം.
ഇതു കേട്ട മുക്കുവ തലവന് സന്തോഷമാകുകയും സത്യവതിയെ ഭീഷ്മരുടെ കൂടെ കൊട്ടാരത്തിലേക്ക് അയക്കുകയും ചെയ്തു.
കാര്യങ്ങൾ അറിഞ്ഞ ശന്തനു മഹാരാജാവ് പുത്രന് തന്നോടുള്ള സ്നേഹത്തിൽ സന്തോഷിക്കുകയും അതേപോലെ തന്നെ ദുഃഖിക്കുകയും ചെയ്തു.
അദ്ദേഹം പുത്രന് സ്വച്‌ഛന്ദമൃത്യു എന്ന അനുഗ്രഹം നൽകി. അതായത് ഭീഷ്മർ മനസുകൊണ്ട് ആഗ്രഹിക്കുമ്പോൾ മാത്രമേ മരണത്തിന് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ കഴിയുകയുള്ളു...
ശേഷം രാജാവ് സത്യവതിയെ വിവാഹം കഴിച്ച് അവർക്ക് ചിത്രാംഗതൻ, വിചിത്രവീര്യൻ എന്നീ 2 പുത്രന്മാർ ഉണ്ടായി.
Read in English:
He walked over to her. Impressed by her beauty.
He asked her about her. She was the daughter of a local fisherman. Her name was Satyavati .
He went to her house and asked her father if he could marry Satyavati to him.
For him it was something that made him happy. However, he said that the marriage could be solemnized only if Satyavati promised to have a son as king.
This hurt Shantanu Maharaja. Because he wanted to see Devavrata as king. So he returned without giving his word.
Yet there was sadness on his face and in his actions. Devavrathan understood this. He searched and found the cause of the grief.
He decided to marry as his father wished.
He went and saw the fisherman.
Satyavati's son was promised to be made king.
The fisherman was happy. However, it is doubtful whether Devavratan's sons will seek power in the future.
Then Devavrata swore that he would live as a celibate. Thus Devavratan became Bhishma .
The word Bhishman means one who takes a solemn oath and keeps it.
On hearing this the chief of the fisherman was pleased and sent Satyavati with Bhishma to the palace.
Knowing this, Maharaja Shantanu rejoiced in his son's love for him and was equally saddened.
He blessed his son with voluntary death. That is, Bhishma can only be subdued to death if he desires to ...
Later, the king married Satyavati and they had two sons, Chithrangathan and Vichitraveeran.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ