അങ്ങിനെ കാലം കടന്നുപോയി..
ദുഃഖങ്ങളെല്ലാം എല്ലാവരും മറന്നുതുടങ്ങി.
പാണ്ഡവരും കൗരവരും കൊട്ടാരത്തിൽ വസിച്ചുപോന്നു. അവരെ നിയന്ത്രിച്ചിരുന്നത് ഭീഷ്മരും വിദുരരും കൂടി ആയിരുന്നു.
പാണ്ഡവർ എണ്ണത്തിൽ കുറവാണെങ്കിലും മറ്റു 100 പേരെക്കാളും എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ പാണ്ഡവർ ആയിരുന്നു.
ഭീമൻ അവസരം കിട്ടുമ്പോളൊക്കെ കൗരവരെ ഉപദ്രവിക്കുമായിരുന്നു. അതൊക്കെ ഭീമന്റെ ബാലചാപല്യമായിരുന്നു.
പക്ഷെ അത് ദുര്യോധനനിൽ എങ്ങിനെയും ഭീമനോട് പകരം വീട്ടണം എന്ന ചിന്ത ഉടലെടുക്കാൻ കാരണമായി. ധൃതരാഷ്ട്രക്കും ഭീമന്റെ ഈ പ്രവൃത്തികളിൽ നീരസം ഉണ്ടായിരുന്നു.
അങ്ങിനെ ഒരു ദിവസം ദുര്യോധനന് പകരം വീട്ടാനുളള അവസരം വന്നെത്തി.
ഒരിക്കൽ എല്ലാവരും ഗംഗാതീരത്ത് കുളിക്കാൻ തയ്യാറായി.
കുമാരന്മാർക്ക് താമസിക്കാനും വിശ്രമിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ഗാംഗയ്ക്ക് സമീപം ഒരുക്കിയിരുന്നു.
സ്നാനത്തിന് മുൻപ് ഭീമന് ദുര്യോധനൻ വിഷം കലർത്തിയ പലഹാരം കൊടുക്കുകയും ഭീമൻ അത് തിന്നുകയും ചെയ്തു.
ശേഷം നദിയിൽ ഇറങ്ങിയ ഭീമന് ക്ഷീണം അനുഭവപ്പെടുകയും കരയ്ക്ക് കയറി കിടന്നുറങ്ങുകയും ചെയ്തു.
ഈ സമയം ദുര്യോധനനും അനുജന്മാരും കൂടി ഭീമനെ വരിഞ്ഞു കെട്ടി നദിയിൽ എറിഞ്ഞു.
ഭീമൻ താഴ്ന്ന് താഴ്ന്ന് നാഗലോകത്തെത്തി.
തങ്ങളുടെ ലോകത്തേക്ക് കയറിയ മനുഷ്യനെ നാഗങ്ങൾ ആക്രമിച്ചു. നാഗങ്ങളുടെ ഉഗ്രവിഷം അകത്ത് കയറിയപ്പോൾ ഭീമന്റെ അകത്തുള്ള വിഷത്തിന്റെ വീര്യം പോയി.
അപ്പോൾ ഭീമൻ നാഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തി. അവർ പേടിച്ച് പോയി ഈ വിവരം തങ്ങളുടെ നേതാവായ വാസുകിയോട് പറഞ്ഞു.
അദ്ദേഹം ഭീമന്റെ സാമർഥ്യത്തിൽ സന്തുഷ്ടനായി. അദ്ദേഹം 1000 നാഗങ്ങളുടെ ശക്തി ലഭിക്കുന്ന പാനീയം ഉള്ള കുടം ഭീമന് കാട്ടിക്കൊടുത്തു. ഭീമൻ അത്തരം 8 കുടങ്ങളിലെ പാനീയം മുഴുവൻ കുടിച്ചു.
ഈ സമയം ഭീമനെ കാണാതെ പാണ്ഡവന്മാർ അന്വേഷിച്ച് നടക്കുകയായിരുന്നു. അവരോട് ഭീമൻ നേരത്തെ തന്നെ കൊട്ടാരത്തിലേക്ക് പോയെന്ന് ദുര്യോധനൻ കള്ളം പറഞ്ഞു.
അങ്ങിനെ അവർ എല്ലാവരും കൊട്ടാരത്തിലേക്ക് തിരിച്ച് പോയി.
Read in English:
Time passed like that ..
All the sorrows began to be forgotten by all.
The Pandavas and Kauravas lived in the palace. They were controlled by Bhishma and Vidura.
Although the Pandavas were small in number, they were ahead of the other 100 in all respects.
Bhima would harass the Kauravas whenever he got the chance. That was the childishness of the giant.
But it caused Duryodhana to think of repaying Bhima somehow. Dhritarashtra also resented the giant's actions.
So one day Duryodhana got a chance to pay back.
Once everyone was ready to bathe on the banks of the river. Accommodation and rest facilities for the boys were also provided near the Ganges.
Before the baptism, Duryodhana gave Bhima a poisoned dessert and the giant ate it.
Then Bhima went down into the river, exhausted, and lay down on the shore.
At this time, Duryodhana and his brothers tied up Bhima and threw him into the river.
Bhima descended low and reached Nagaloka.
The serpents attacked the man who had entered their world. When the venom of the snakes entered, the power of the venom inside the giant was gone.
Then Bhima attacked and subdued the serpents. They were frightened and told this to their leader Vasuki.
He was pleased with the Bhima's ability. He showed the giant a jug of drink containing the power of 1000 snakes. Bhima drank the entire drink in 8 such jugs.
This time the Pandavas were searching for Bhima without seeing him. Duryodhana lied to them that Bhima had already gone to the palace.
So they all went back to the palace.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ