മഹാഭാരതം അധ്യായം -1 ഭാഗം 23 ദ്രോണാചാര്യരും ദ്രുപതനും | Mahabharata Chapter-1 Part 23 Dronacharya and Drupada
ഭരദ്വാജമുനിയുടെ പുത്രൻ ആയിരുന്നു ദ്രോണർ. ഒരു കുടത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുടത്തിനെ ദ്രോണം എന്നും പറയുന്നതിനാൽ അദ്ദേഹത്തിന് ദ്രോണർ എന്ന് പേരിട്ടു.
ദ്രോണർ അസ്ത്രവിദ്യ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് അവിടെ ദ്രുപതൻ എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. പാഞ്ചാലദേശത്തെ രാജാവിന്റെ പുത്രൻ ആയിരുന്നു ദ്രുപതൻ.
ദ്രുപതനും ദ്രോണരും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. തന്റെ അച്ഛന്റെ കാലശേഷം താൻ രാജാവാകുമ്പോൾ ദ്രോണരെ സഹായിക്കുമെന്നും അങ്ങിനെ എല്ലാ കഷ്ടപ്പാടുകളും തീരുമെന്നും ഒക്കെ ദ്രുപതൻ ദ്രോണാരോട് പറയാറുണ്ടായിരുന്നു.
അങ്ങിനെ അവരുടെ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഇരുവരും ഗുരുകുലം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി.
പിന്നീട് ദ്രോണർ തന്റെ പിതാവിന്റെ നിർദ്ദേശപ്രകാരം കൃപാചാര്യരുടെ സഹോദരിയായ ക്രിപിയെ വിവാഹം ചെയ്തു.
ദ്രോണർക്ക് ക്രിപിയിൽ ഉണ്ടായ പുത്രൻ ആയിരുന്നു അശ്വത്ഥാമാവ്.
എങ്കിലും ദ്രോണന്റെ കഷ്ടപ്പാടുകൾ തീർന്നില്ല. അദ്ദേഹത്തിന് എന്നും ദാരിദ്രം ആയിരുന്നു. അദ്ദേഹത്തിന്റെ മനസിൽ പണ്ട് ദ്രുപതൻ തന്നോട് പറഞ്ഞ കാര്യങ്ങൾ പ്രതീക്ഷ നൽകി.
അപ്പോഴാണ് പരശുരാമൻ തന്റെ ധനം എല്ലാം ബ്രാഹ്മണർക്ക് ധാനം നൽകുന്ന വിവരം അറിഞ്ഞത്. അതു അറിഞ്ഞു ദ്രോണർ പരശുരാമന്റെ അടുത്ത് എത്തിയപ്പോഴേക്കും ധനം എല്ലാം ദാനം ചെയ്തു കഴിഞ്ഞിരുന്നു.
തന്റെ കയ്യിൽ ഇനി ബാക്കി ഉള്ളത് തന്റെ ജീവനും പിന്നെ വിലമതിക്കാനാകാത്ത അസ്ത്രങ്ങളും ആണെന്നും, അതിൽ ഏതാണ് ദ്രോണർക്ക് വേണ്ടതെന്നും പരശുരാമൻ ചോദിച്ചു.
അസ്ത്രങ്ങൾ തന്നെ പഠിപ്പിക്കാൻ ദ്രോണർ പരശുരാമനോട് അപേക്ഷിച്ചു. അങ്ങിനെ പരശുരാമനിൽ നിന്നും ദിവ്യമായ അസ്ത്രങ്ങൾ ദ്രോണർ സ്വന്തമാക്കി.
പിന്നീട് ദ്രുപതൻ പാഞ്ചാലദേശത്തെ രാജാവായ വിവരം ദ്രോണർ അറിഞ്ഞു.
അദ്ദേഹം ദ്രുപതനെ ചെന്നു കാണാൻ തീരുമാനിച്ചു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തിന് കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്.
ദ്രുപതൻ എന്നാൽ ദ്രോണരെ കണ്ടിട്ടും ഒരു പരിചയഭാവവും കാണിച്ചില്ല.
അപ്പോൾ ദ്രോണർ പഴയ കാര്യങ്ങളെല്ലാം പറഞ്ഞു ദ്രുപതനെ എല്ലാം ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.
അതൊക്കെ കേട്ടപ്പോൾ ദ്രുപതന് ദേഷ്യമാണ് വന്നത്. ദ്രുപതൻ ദ്രോണരെ ഒരുപാട് അപമാനിച്ചു.
ദ്രോണർ കോപകുലനായി.
അദ്ദേഹം ദ്രുപതനോടുള്ള പ്രതികാര ചിന്തയോടുകൂടി അവിടെ നിന്നും പൊന്നു.
അദ്ദേഹം നേരെ പോന്നത് തന്റെ ബന്ധുവായ കൃപന്റെ അടുക്കലേക്കായിരുന്നു (ഹസ്തിനപുരം). ഇനിയെന്ത് ചെയ്യും എന്ന ചിന്തയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹം ആ കാഴ്ച കണ്ടത്.
രാജകുമാരന്മാർ കളിച്ചുകൊണ്ടിരിക്കുമ്പോൾ പന്ത് അടുത്തുള്ള കിണറ്റിൽ പോകുന്നു. രാജകുമാരന്മാർക്ക് ആ പന്ത് എടുക്കാൻ സാധിക്കുന്നില്ല.
ഇത് കണ്ട് ദ്രോണർ ചിരിക്കുന്നത് അവർ കണ്ടു. അവർ ദ്രോണാരോട് പന്തെടുത്ത് തരാമോ എന്നു ചോദിച്ചു.
ദ്രോണർ തന്റെ മോതിരം കിണറ്റിലേക്ക് ഇട്ടിട്ട്, മോതിരവും പന്തും എടുത്ത് തരാമെന്നു പറഞ്ഞു.
എന്നിട്ട്, അദ്ദേഹം ഒരു ഈർക്കിൽ എറിഞ്ഞു. അത് പന്തിൻ മേൽകയറി.വീണ്ടും ഈർക്കിൽ എറിഞ്ഞ് പന്തിൻമേൽ കയറിയ ഈർക്കിലിന്മേൽ കയറ്റി. അദ്ദേഹം വീണ്ടും ഈർക്കിലുകൾ എറിഞ്ഞു. അവയെല്ലാം ഓരോ ഈർക്കിലുകളിന്മേൽ കയറി ബന്ധപ്പെട്ട് നിന്നു. അങ്ങിനെ ആ ഈർക്കിൽ വലിച്ച് പന്ത് എടുത്തു.
ശേഷം, അസ്ത്രം ഉപയോഗിച്ച് മോതിരവും എടുത്തു.
ഇതെല്ലാം കണ്ട രാജകുമാരന്മാർ ഞെട്ടിപ്പോയി. അവർ അദ്ദേഹം ആരാണെന്ന് അന്വേഷിച്ചു.
അപ്പോൾ ദ്രോണർ പറഞ്ഞു : " നിങ്ങൾ ഇവിടെ കണ്ട കാര്യം ഭീഷ്മരോട് പറയുക, അപ്പോൾ അദ്ദേഹം പറയും ഞാൻ ആരാണെന്ന് ".
കുമാരന്മാരെ അപ്രകാരം ചെയ്തു.
അപ്പോൾ ഭീഷ്മർക്ക് മനസ്സിലായി അത് ദ്രോണർ ആണെന്ന്. ഭീഷ്മർക്ക് സന്തോഷമായി.
കുമാരന്മാരെ പഠിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ആണ് വന്നിരിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഭീഷ്മർ ദ്രോണരോട് സംസാരിച്ചു.
ദ്രോണർ താൻ ഇവിടെ എത്താൻ ഉണ്ടായ സഹചര്യത്തെപ്പറ്റി ഭീഷ്മരോട് പറഞ്ഞു.
ഭീഷ്മർ ദ്രോണരെ കുമാരന്മാരുടെ ഗുരുവായി നിയമിച്ചു. ധാരാളം ധനവും താമസിക്കാൻ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പാട് ചെയ്തു.
Read in English:
Dronaer was the son of Bhardwaj Muni. He was born from a pot. He says that kutattine Drona dreanar named.
When Dronaer was studying archery , he had a friend named Drupada there. Drupada was the son of the king of Panchala.
Drupada and Drona were best friends. Drupada tells Drona that he will help Drona when he becomes king after his father's death, and that all suffering will end.
Thus, after completing their education, the two left the school and returned to their homeland.
Drone later married Kripi's sister, Kripi, on the instructions of his father.
The son was dreanarkk kripiyil asvat'thamav .
But Drona's suffering did not end there. He was always in poverty. What Drupada had told him in the past gave him hope in his mind.
It was then that Parshuram came to know that he was giving all his wealth to the Brahmins. By the time Dronaer found out about it and approached Parshuram, all the money had been donated.
Parasurama said that all that was left in his hand was his life and then the priceless arrows, which of these was what Dronaer wanted.
Dronaer asked Parasurama to teach him the arrows. Thus Dronaer acquired divine arrows from Parshuram.
Later, Dronaer learned that Drupada was the king of Panchaladesha.
He decided to go and see Drupada. It was with great difficulty that he was able to enter the palace.
Drupada, however, showed no sign of seeing Drona.
Then Dronaer said all the old things and tried to remind Drupada everything.
Drupada was angry when he heard that. Drupada insulted Drona a lot.
Drone was furious.
He left with the thought of revenge on Drupada.
He went straight to his cousin Kripan (Hastinapuram). He saw the sight when he was thinking of what to do next.
The ball goes to a nearby well while the princes play. The princes can't take that ball.
They saw Droner laughing at this. They asked if they could give the ball to Drona.
Drone threw his ring into the well and said he would take the ring and the ball.
Then, he threw himself into a trance. It bounced off the ball. He threw the irises again. They all climbed up and down on each ear. So he pulled the ball in that drag.
After that, take the ring with the arrow.
The princes were shocked to see all this. They asked who he was.
Then Dronaer said, "Tell Bhishma what you saw here, and he will tell you who I am."
The boys did just that.
Then Bhishma realized that it was Dronaer. Bhishma was happy.
He knew that the most suitable person had come to teach the boys.
Bhishma spoke to Drona.
Dronaer told Bhishma about the circumstances under which he had reached here.
Bhishma appointed Drona as the guru of the boys. Lots of money and accommodation and food were arranged.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ