മഹാഭാരതം അധ്യായം -1 ഭാഗം 14 ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ എന്നിവരുടെ ജനനം | Mahabharata Chapter-1 Part 14 Birth of Dhritarashtra, Pandu and Vidura
സത്യവതി ഒരുപാട് നാളുകൾക്ക് ശേഷം മകനെ കണ്ടതിൽ സന്തോഷിച്ചു. സത്യവതി എല്ലാ കാര്യങ്ങളും മകനോട് പറഞ്ഞു.
ത്രികാല ജ്നാനിയായിരുന്ന വേദവ്യാസന് എല്ലാം അറിയാമായിരുന്നു.
അദ്ദേഹം ഈ പ്രവർത്തി ചെയ്യാൻ തയ്യാറായി.
എന്നാൽ കുമാരിമാർ 1 വർഷത്തെ വ്രതം എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സത്യവതി അതിനു സമ്മതിച്ചില്ല. അത്രയും സമയം കാത്തിരിക്കുക ഇപ്പോൾ സാധ്യമല്ല എന്നു പറഞ്ഞു.
താൻ ഇപ്പോൾ ജഡയും താടിയും ഒക്കെ വളർത്തി വിരൂപനായി ഇരിക്കുന്നത് കൊണ്ട് കുമാരിമാർക്ക് അതൊരു ബുദ്ധിമുട്ടായിരിക്കും എന്നു വേദവ്യാസൻ പറഞ്ഞു. എങ്കിലും അമ്മയുടെ നിർദേശപ്രകാരം നിയോഗം ചെയ്യാൻ അദ്ദേഹം തയ്യാറായി.
ഈ കാര്യങ്ങൾ സത്യവതി അംബികയെ അറിയിച്ചു.
ഈ പ്രവർത്തി ചെയ്യാൻ അവൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും വംശം നിലനിൽക്കുന്നതിന് വേണ്ടി അങ്ങിനെ ചെയ്യാം എന്ന് അവൾ സമ്മതിച്ചു.
അങ്ങിനെ രാത്രി അംബിക വേദവ്യാസനെയും കാത്ത് ഇരുന്നു. വേദവ്യാസൻ വന്നപ്പോൾ അദ്ദേഹത്തിന്റെ രൂപവും, ഗന്ധവും ഒക്കെ അവൾക്ക് അരോചകമായി തോന്നി. അതിനാൽ അവൾ കണ്ണ് അടച്ച് ആണ് നിന്നത്.
നിയോഗത്തിനു ശേഷം വേദവ്യാസൻ അമ്മയോട് പറഞ്ഞു : അംബികയ്ക്ക് 1000 ആനകളുടെ ശക്തി ഉള്ള പുത്രൻ ഉണ്ടാകും. എന്നാൽ അവൾ കണ്ണ് അടച്ച് ഇരുന്നതിനാൽ അവൻ അന്ധനായിരിക്കും. ഈ പുത്രനായിരുന്നു ധൃതരാഷ്ട്രർ.
ഇതു കേട്ട് സത്യവതി ദുഖിച്ചു. അന്ധനായ പുത്രന് രാജ്യം ഭരിക്കാൻ സാധിക്കില്ലല്ലോ.
സത്യവതി അംബാലികയിൽ തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വേദവ്യാസനോട് പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു.
മറ്റൊരു ദിവസം വേദവ്യാസൻ അംബാലികയോടോത്ത് നിയോഗം നടത്തി. എന്നാൽ അംബാലികയ്ക്കും അദ്ദേഹത്തിന്റെ രൂപവും ഗന്ധവും ഒന്നും ഇഷ്ടപ്പെട്ടില്ല. അതിനാൽ അവൾക്ക് ജനിക്കുന്ന പുത്രൻ പാണ്ഢു ആയിരിക്കും എന്നും വേദവ്യാസൻ മാതാവിനോട് പറഞ്ഞു.
അതും സത്യവതിയ്ക്ക് ദുഃഖത്തിനിടയാക്കി. അതിനാൽ തനിക്ക് ഒരു പുത്രനെക്കൂടി തരണമെന്ന് സത്യവതി അദ്ദേഹത്തോട് പറയുകയും അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു.
അതിനായി മറ്റൊരു ദിവസം വേദവ്യാസൻ അംബികയുടെ മുറിയിൽ എത്തിച്ചേർന്നു. എന്നാൽ വേദവ്യാസന്റെ രൂപം ഇഷ്ടപ്പെടാതിരുന്ന അംബിക ഇത്തവണ അദ്ദേഹത്തിന്റെ അടുത്തേക്ക് പോലും പോയില്ല.
അപ്പോൾ അദ്ദേഹം അംബികയുടെ ദാസിയിൽ നിയോഗം നടത്തുകയാണ് ഉണ്ടായത്.
ദാസി സ്നേഹപൂർവം അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്തു. ദാസിയുടെ ഈ പ്രവർത്തിയിൽ വേദവ്യാസൻ സന്തുഷ്ടനായി. ആയതിനാൽ തന്നെ
ഈ ജനിക്കുന്ന പുത്രൻ വളരെ അറിവുള്ളവനും ധർമഞ്ജനും ബുദ്ധിമാനും ആയിരിക്കും എന്നു അദ്ദേഹം ദാസിയോട് പറഞ്ഞു. ആ പുത്രൻ ആയിരുന്നു വിദൂരർ.
ഇനി നമുക്ക് വിദുരരുടെ പൂർവ ജന്മത്തത്തെപ്പറ്റി അറിയാം:
പണ്ടുകാലത്ത് മാണ്ഡവ്യൻ എന്ന പേരിൽ ഒരു മുനി ഉണ്ടായിരുന്നു. അദ്ദേഹം വളരെക്കാലമായി തന്റെ ആശ്രമത്തിന് സമീപം തപസ്സു ചെയ്യുകയായിരുന്നു.
ആ സമയത്ത് കുറച്ച് കള്ളന്മാർ മോഷണ മുതലുമായി ആ വഴി വന്നു. രാജ ഭടന്മാർ അവരെ പിടിക്കാനായി അവരുടെ പിന്നാലെ ഉണ്ടായിരുന്നു. അതിനാൽ തന്നെ കള്ളന്മാർ അടുത്ത് കണ്ട ആശ്രമത്തിൽ തൊണ്ടിമുതൽ ഒളിപ്പിച്ചു.
കള്ളന്മാരെ തിരക്കി വന്ന രാജഭടന്മാർ ആശ്രമത്തിന് സമീപം നിന്നു തപസ്സു ചെയ്യുന്ന മുനിയെ കണ്ടു. അവർ അദ്ദേഹത്തോട് കള്ളന്മാരെപ്പറ്റി ചോദിച്ചെങ്കിലും തപസ്സിൽ വ്യാപൃതനായിരുന്ന മുനി ഒന്നും പറഞ്ഞില്ല.
എന്നാൽ ഭടന്മാർക്ക് ആശ്രമത്തിൽ നിന്നും തൊണ്ടിമുതൽ ലഭിക്കുകയും മുനിയും കള്ളൻ ആണെന്ന് കരുതി മുനിയെ കൊട്ടാരത്തിലേക്ക് കൊണ്ട് പോയി ശിക്ഷിക്കുകയും ചെയ്തു.
മുനിയുടെ ദേഹത്ത് ശൂലം കേറ്റി കൊല്ലാൻ ആയിരുന്നു രാജാവ് വിധിച്ചത്. ശൂലം കേറ്റിയെങ്കിലും മുനി മരിച്ചില്ല. മുനി ഒരുപാട് കാലം അങ്ങിനെ കിടന്നു. എങ്കിലും അദ്ദേഹം തപസ്സ് നിർത്തിയില്ല.
അദ്ദേഹത്തിന്റെ തപോശക്തിയിൽ മറ്റു മുനിമാർ അവിടേക്ക് എത്തപ്പെട്ടു. ഇത്രയും വലിയ ശിക്ഷ അനുഭവിക്കാൻ മാത്രം താങ്കൾ എന്ത് തെറ്റ് ആണ് ചെയ്തത് എന്നു പറഞ്ഞു മറ്റു മുനിമാർ ദുഖിച്ചു.
എന്നാൽ മുനിയാണെങ്കിലോ തപസ്സു തുടരുകയും ചെയ്തു.
എന്നാൽ സത്യാവസ്ഥ മനസിലാക്കിയ രാജാവ് മുനിയോട് ക്ഷമ യാചിച്ചു. മുനി രാജാവിന് ക്ഷമ നൽകി. എന്നാൽ എത്ര ശ്രമിച്ചിട്ടും മുനിയുടെ ദേഹത്തെ ശൂലം ഊരി എടുക്കാൻ കഴിഞ്ഞില്ല. അതിനാൽ ശൂലത്തിന്റെ 2 ഭാഗവും മുറിച്ച് കളഞ്ഞ് ബാക്കി ഭാഗം ശരീരത്തിൽ പേറി ആയിരുന്നു മുനി പിന്നീട് ജീവിച്ചതും തപസ്സ് അനുഷ്ഠിച്ച്തും എല്ലാം. അതിനാൽ അദ്ദേഹത്തിന്റെ തപസ്സ് വളരെ ശക്തിയുള്ളതായി തീർന്നു.
മരണശേഷം അദ്ദേഹം യമധര്മദേവന്റെ അടുക്കൽ എത്തി.
ഇത്രയും വലിയ ശിക്ഷ അനുഭവിക്കാൻ മാത്രം താൻ എന്ത് തെറ്റ് ആണ് ചെയ്തത് എന്നു അദ്ദേഹം യമധർമനോട് ചോദിച്ചു.
മുനി ചെറുപ്പത്തിൽ പക്ഷികളുടെ വാലിൽ കൂർത്ത പുല്ലു കോർത്തതിനാൽ ആണ് അത് എന്ന് യമധര്മൻ പറഞ്ഞു.
ഇതുകേട്ട് മുനിയുടെ കോപം വർധിച്ചു.14 വയസ്സ് വരെയുള്ള ബാലന്മാർ ചെയ്യുന്ന പ്രവർത്തികൾ ഇനി മുതൽ പാപത്തിനു കാരണം ആവില്ല എന്നു അദ്ദേഹം വിധിച്ചു. ഇത്രയും ചെറിയ കാര്യത്തിന് അതും അറിവില്ലാത്ത പ്രായത്തിൽ ചെയ്ത കാര്യത്തിന് ഇത്രയും വലിയ ശിക്ഷ നൽകിയ യമധര്മനെ മുനി ശപിച്ചു. ആ ശാപം മൂലം യമധര്മദേവന്റെ അംശം മനുഷ്യനായി ജനിച്ചത് ആയിരുന്നു വിദൂരർ.
Read in English:
Satyavati was happy to see her son after many days. Satyavati told her son everything.
Vedavyasa, who was a Trikala sage, knew everything.
He was ready to do this.
But he said the girls should fast for 1 year.
But Satyavati did not agree. It is not possible to wait that long now.
Veda Vyasan said that it would be difficult for the girls as he is now ugly with his flesh and beard. However, he was willing to make the appointment on his mother's instructions.
Satyavati informed Ambika about these things.
She was not at all interested in doing this. But she agreed that it could be done for the survival of the race.
So at night Ambika waited for Vedavyasa too. When Veda Vyasa came, she was disgusted by his appearance and smell. So she closed her eyes and stood up.
After the mission, Veda Vyasan told his mother: Ambika will have a son with the strength of 1000 elephants. But he was blind because she kept her eyes closed. This son was Dhritarashtra .
Satyavati was saddened to hear this. The blind son cannot rule the country.
Satyavati told Veda Vyasa that she should give birth to a son in Ambalika. He admitted it.
Another day, Veda Vyasa made an appointment with Ambalika. But Ambalika also did not like his appearance and smell. So Vedavasana told his mother that her son would be Pandu .
That too made Satyavati sad. So Satyavati told him to give her another son and he agreed.
For that, another day Veda Vyasan reached Ambika's room. But Ambika did not like the look of Veda Vyasa and did not even go to him this time.
Then he made an appointment with Ambika's maid.
The maid loved him dearly. Veda Vyasa was pleased with this work of the maid. Because of that
He told the maid that this newborn son would be very knowledgeable, virtuous, and intelligent. That son was distant .
Now we come to the part where we talk about the middle ground:
In ancient times, there was a sage named Mandavyan. He had been doing penance near his ashram for a long time.
At that time a few thieves came that way with the stolen money. The royal soldiers were behind them to capture them. So the thieves hid in a nearby ashram.
The royal guards who came in search of the thieves saw the penitent sage near the ashram. They asked him about the thieves but the sage, who was engaged in penance, said nothing.
However, the soldiers received a ransom from the monastery and took the sage to the palace to punish him, believing him to be a thief.
The king ordered that the sage be impaled. The sage did not die, though the skewer was blown. The sage lay like that for a long time. Yet he did not stop penance.
Other sages arrived there under his tutelage. The other sages were saddened to hear that you had done something wrong just to suffer such a great punishment.
But the sage continued his penance.
But the king realized the truth and apologized to the sage. The sage forgave the king. But no matter how hard he tried, the sage's body could not be removed. So the sage cut off 2 parts of the skewer and the rest was on the body. So his tapas became very powerful.
After his death he came to Yamadharmadeva.
He asked Yamadharman what he had done wrong only to suffer such a great punishment.
Yamadharman said that it was because the sage had sharp grass on the tails of the birds when he was young.
The sage's anger increased when he heard that the actions of boys up to the age of 14 were no longer a cause for sin. The sage cursed Yamadharma, who had inflicted such a great punishment on him for such a small thing and for doing it at such an ignorant age. Due to that curse, part of Yamadharmadeva was born as a human being.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ