മഹാഭാരതം അധ്യായം -1 ഭാഗം 17 മാദ്രിയും പാണ്ഡുവിന്റെ ശാപവും | Mahabharata Chapter-1 Part 17 Madhuri and the Curse of Pandu
ധൃതരാഷ്ട്രർ അന്ധൻ ആയതിനാൽ പാണ്ഡു ആയിരുന്നു രാജാവ്.
അങ്ങിനെ സന്തോഷത്തോടെ പാണ്ഡുവും കുന്തിയും കഴിയുന്ന കാലം.
പാണ്ഡുവിന് ഒരു വിവാഹം കൂടി ഭീഷ്മർ നടത്തുന്നു.
മദ്ര ദേശത്തെ രാജാവിന്റെ മകളായ മാദ്രിയെ ആണ് പാണ്ഡു 2-മതായി വിവാഹം കഴിച്ചത്.
അതിനു ശേഷം പാണ്ഡു ദ്വിഗ് വിജയത്തിനായി പുറപ്പെടുകയും ദ്വിഗ് വിജയം നേടി തിരിച്ചെത്തുകയും ചെയ്തു. ഭീഷ്മർ അതിൽ വളരെയധികം സന്തോഷിച്ചു.
ശേഷം വിദുരന്റെ വിവാഹവും ഭീഷ്മർ നടത്തി.
അങ്ങിനെ കാലം കടന്നുപോയി....
ഒരിക്കൽ പാണ്ഡുരാജാവ് വനത്തിൽ നായാടുകയായിരുന്നു.
അപ്പോൾ
അദ്ദേഹം ഇണ ചേരുകയായിരുന്നു മാനുകളെ കണ്ടു. ആ മാനിനെ പാണ്ഡു അമ്പെയ്ത്ത് വീഴ്ത്തി.
ആ മാൻ അപ്പൊൾ മനുഷ്യരൂപം പൂണ്ടു. അത് ഒരു മുനിയും അദ്ദേഹത്തിന്റെ ഭാര്യയും ആയിരുന്നു. അവർ മാനിന്റെ രൂപത്തിൽ ഇണ ചേരുകയായിരുന്നു.
സാഹചര്യം നോക്കാതെ തന്നെ കൊന്നതിനാൽ അദ്ദേഹം പാണ്ഡുവിനെ ശപിച്ചു. നീ ഏതെങ്കിലും സ്ത്രീയെ പ്രാപിച്ചാൽ അപ്പോൾ തന്നെ നീ മരിക്കും എന്നായിരുന്നു ആ ശാപം!
പാണ്ഡു വളരെയധികം ദുഖിച്ചു. കൊട്ടാരത്തിലെത്തി കുന്തിയോടും മാദ്രിയോടും കാര്യങ്ങൾ പറഞ്ഞു. എല്ലാം ഉപേക്ഷിച്ച് വനവാസം ചെയ്യുവാൻ പാണ്ഡു തീരുമാനിച്ചു.
പക്ഷെ കുന്തിയും മാദ്രിയും പാണ്ഡുവിന്റെ കൂടെ എവിടെ ആണെങ്കിലും അവിടെ കഴിയും എന്ന് പറഞ്ഞു. അങ്ങനെ അവർ മൂവരും വനവാസം ആരംഭിച്ചു.
പാണ്ഡുവിനെപ്പറ്റി ഓർത്ത് ധൃതരാഷ്ട്രർ ഉൾപ്പെടെ എല്ലാവരും ദുഃഖിച്ചു.
Read in English:
Since Dhritarashtra was blind, Pandu was the king.
Such is the time when Pandu and Kunti can live happily.
Bhishma also arranges another marriage for Pandu.
Pandu II married Madhuri, the daughter of the king of Madras.
After that Pandu went out for Digv victory and Digv came back with victory. Bhishma was very happy about it.
Later, Bhishma performed Viduran's marriage.
Thus time passed ....
Once upon a time, King Pandura was hunting in the forest.
Then
He saw deer mating. The deer was shot by Pandu.
The deer then took on human form. It was a sage and his wife. They were mating in the form of deer.
He cursed Pandu for killing him without looking at the situation. The curse was that if you got any woman you would die right away!
Pandu was very sad. He went to the palace and told things to Kunti and Madhuri. Pandu decided to leave everything and go into exile.
But Kunti and Madhuri said they could be anywhere with Pandu. So the three of them started exile.
Everyone, including Dhritarashtra, was saddened by the news of Pandu.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ