പാണ്ഡുവും കുടുംബവും വനത്തിൽ ജീവിതം തുടങ്ങി. അവിടെ കുറച്ച് സന്യാസിവര്യന്മാരും പാർക്കുന്നുണ്ടായിരുന്നു. അവരും അവിടെ സന്തോഷമായി വസിച്ചു.
തനിക്ക് കുട്ടികൾ ഉണ്ടാവില്ലല്ലോ എന്ന ദുഃഖം പാണ്ഡുവിന് ഉണ്ടായിരുന്നു. ആ ദുഃഖം അദ്ദേഹം സന്യാസിമാരോട് പങ്കു വെച്ചു. എന്നാൽ ത്രികാല ജ്ഞാനികളായ അവർ പാണ്ഡുരാജാവിന് കുട്ടികൾ ഉണ്ടാകുമെന്നു പറഞ്ഞു ആശ്വസിപ്പിച്ചു.
അത് പാണ്ഡുവിന് അല്പം ആശ്വാസം നൽകിയെങ്കിലും പൂർണ്ണമായ സംതൃപ്തി ലഭിച്ചില്ല. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും യോഗി വഴി കുഞ്ഞിന് ജന്മം നൽകണമെന്ന് പാണ്ഡു കുന്തിയോട് അപേക്ഷിച്ചു.
എന്നാൽ കുന്തിക്ക് അത് ചിന്തിക്കാനേ കഴിയില്ലായിരുന്നു.
എങ്കിലും പാണ്ഡു വീണ്ടും നിർബന്ധിച്ചപ്പോൾ തനിക്ക് ദുർവസാവ് മഹർഷിയിൽ നിന്ന് ലഭിച്ചിട്ടുള്ള വരത്തെപ്പറ്റി കുന്തി പറഞ്ഞു.
അതു കേട്ട് പാണ്ഡു സന്തോഷിച്ചു. എന്നാൽ കുന്തി കർണ്ണന്റെ ജനനത്തെപ്പറ്റി ആരോടും പറഞ്ഞില്ല.
അങ്ങിനെ പാണ്ഡുവിന്റെ ആവശ്യപ്രകാരം കുന്തി ആദ്യം മന്ത്രം ചൊല്ലി ധര്മദേവനെ സ്മരിച്ചു.
അങ്ങനെ ഉണ്ടായ പുത്രൻ ആയിരുന്നു യുധിഷ്ഠിരൻ. അദ്ദേഹം അച്ഛനെപ്പോലെ തന്നെ വളരെ ധർമ്മിഷ്ഠനായിരുന്നു.
പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം പാണ്ഡുവിന്റെ ആവശ്യപ്രകാരം കുന്തി വായുദേവനിൽ നിന്നും പുത്രനെ സ്വന്തമാക്കി.
അവനായിരുന്നു ശക്തി ശാലിയായ ഭീമൻ.
പിന്നീട് ഇന്ദ്രദേവനിൽ നിന്നും പുത്രനെ സ്വന്തമാക്കുന്നു.
അവനായിരുന്നു വില്ലാളി വീരനും മഹാധനുർധാരിയും ആയ അർജ്ജുനൻ.
ഇത് കാണുമ്പോൾ ചെറിയ രീതിയിലെങ്കിലും മാദ്രിക്ക് ദുഃഖം തോന്നുന്നുണ്ടായിരുന്നു. തനിക്ക് പുത്രഭാഗ്യം ഇല്ലല്ലോ എന്ന ദുഃഖം.
ഇത് പാണ്ഡു മനസ്സിലാക്കി. അതുകൊണ്ട്തന്നെ ഇനി 2 പുത്രന്മാർക്ക് മാദ്രി ജന്മം നൽകട്ടെ എന്നു പാണ്ഡു പറഞ്ഞു. അതനുസരിച്ച് കുന്തി മന്ത്രം മാദ്രിക്ക് പറഞ്ഞുകൊടുക്കുകയും മാദ്രി അശ്വിനിദേവകളെ സ്മരിക്കുകയും ചെയ്തു.
അതിൽ ഉണ്ടായ പുത്രന്മാരാണ് സുന്ദരന്മാരായ നകുലനും സഹദേവനും. വൈദ്യശാസ്ത്രത്തിൽ വലിയ അറിവും കഴിവും ഉള്ളവരായിരുന്നു അവർ.
അങ്ങിനെ പഞ്ചപാണ്ഡവർ ജന്മമെടുത്തു.
Read in English:
Pandu and his family started living in the forest. There were also a few monks living there. They too lived there happily.
Pandu was sad that he would not have children. He shared that grief with the monks. But they, the sages of Trikala, consoled King Pandura by saying that he would have children.
That gave Pandu some relief but he was not completely satisfied. So Pandu asked Kunti to give birth to the child through another yogi.
But Kunti could not think of it.
However, when Pandu insisted again, Kunti told him about the gift he had received from Durvasav Maharshi. Pandu was happy to hear that. But he did not tell anyone about Karna's birth.
Thus, at Pandu's request, Kunti first recited the mantra and remembered Dharmadeva. Yudhisthira was the son thus born. He was as pious as his father.
A few days later, at the request of Pandu, Kunti adopted a son from Vayu Devan. He was a mighty giant.
Later he acquires a son from Indradevan. He was Arjuna, the archer and warrior.
Madrid was saddened to see this, albeit in a small way. The sadness of not having a son.
This is not the case. Therefore, let Madhuri give birth to 2 more sons, said Pandu. Accordingly, the Kunti mantra was recited to Madhuri and Madhri commemorated the Ashwini deities. The sons born to it were the handsome Nakula and Sahadevan. They had great knowledge and skills in medicine.
Thus the Panchpandas were born.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ