മഹാഭാരതം അധ്യായം -1 ഭാഗം 2 ദുഷ്യന്തനും ശകുന്തളയും | Mahabharatham malayalam Chapter 1 Part 2 - Dushyant and Shakunthala
മഹാശക്തിശാലിയായ രാജാവ് ആയിരുന്നു ദുഷ്യന്തൻ.
ജനങ്ങൾ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചു. അദ്ദേഹം വളരെ നല്ല രീതിയിൽ രാജ്യഭരണം നടത്തി. ജനങ്ങളെല്ലാവരും നല്ല രീതിയിൽ അവരവരുടെ ധർമ്മങ്ങൾ അനുഷ്ഠിച്ച് ജീവിച്ച് പോയതുകൊണ്ട് രോഗങ്ങളും ദുരിതങ്ങളും ആവരെ ബാധിച്ചില്ല.
അങ്ങനെ ഒരു ദിവസം ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തി.
നായാട്ടിനു ശേഷം അദ്ദേഹം മാലിനി നദിയുടെ തീരത്ത് കൂടെ വരുമ്പോൾ അവിടെ ഒരു ആശ്രമം കണ്ടു. അതു കണ്വാശ്രമമാണെന്നു അദ്ദേഹത്തിന് മനസ്സിലായി. അവിടെ പോയി കണ്വമഹർഷിയെ വന്ദിക്കണമെന്നു അദ്ദേഹം തീരുമാനിച്ചു.
അതിനായി അദ്ദേഹം അങ്ങോട്ട് നീങ്ങി.
അവിടെ ചെന്ന അദ്ദേഹം കണ്ടത് സുന്ദരിയായ ഒരു കന്യകയെ ആയിരുന്നു. കണ്ട മാത്രയിൽ തന്നെ ദുഷ്യന്തന് അവളോട് അനുരാഗം തോന്നി. അദ്ദേഹം അവളോട് കണ്വമഹർഷി എവിടെ എന്നു ചോദിച്ചു.
അവൾ പറഞ്ഞു :കണ്വമഹർഷി ഫലങ്ങൾ ശേഖരിക്കാൻ പോയിരിക്കുകയാണ്, ഉടനെ മടങ്ങി വരും.
കണ്വമഹാർഷി വരുന്ന വരെ അവിടെ കാത്തുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചു.
അദ്ദേഹം അവളോട് അവൾ ആരാണെന്ന് ചോദിച്ചു.
അപ്പോൾ അവൾ പറഞ്ഞു : ഞാൻ കണ്വമഹർഷിയുടെ പുത്രി ആണ്.
ഇതു കേട്ട് ദുഷ്യന്തന് വിശ്വസിക്കാൻ കഴിഞ്ഞില്ല, കാരണം കണ്വമഹർഷി എല്ലാം ഉപേക്ഷിച്ച ഒരു സന്യാസി ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അതിനെപ്പറ്റി ആ കന്യകയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: കണ്വമഹർഷി തന്റെ വളർത്തച്ഛനാണ്.
പിന്നീടവൾ തന്റെ ജനനത്തെപ്പറ്റി പറഞ്ഞു....
വിശ്വാമിത്രൻ ഒരിക്കൽ ശക്തമായ തപസ്സിൽ ഏർപ്പെട്ടു. ഈ തപസ്സു കണ്ട് ദേവേന്ദ്രൻ വരെ പേടിച്ചു. തന്റെ ദേവേന്ദ്ര സ്ഥാനം വരെ നഷ്ടപ്പെടുമോ എന്നു അദ്ദേഹം ഭയപ്പെട്ടു.
അതിനാൽ ദേവേന്ദ്രൻ വിശ്വാമിത്രന്റെ തപസ്സു മുടക്കാൻ തീരുമാനിച്ചു.
അതിനായി അദ്ദേഹം മേനകയെ വിളിച്ച് വരുത്തി.
മേനകയ്ക്ക് വിശ്വാമിത്രന്റെ അടുത്ത് പോകാൻ ഭയം ഉണ്ടായിരുന്നു.
അതിനാൽ മേനകയുടെ സഹായത്തിന് കാമദേവനെയും വായുദേവനേയും അയച്ചു.
അങ്ങനെ അവർ വിശ്വാമിത്രൻ തപസ്സ് ചെയ്യുന്ന സ്ഥലത്തെത്തി. വായുദേവൻ അവിടമെല്ലാം സുഗന്ധം പരത്തി. കാമദേവൻ വിശ്വാമിത്രന്റെ നേരെ കാമബാണം അയച്ചു.
അപ്പോൾ വിശ്വാമിത്രൻ കണ്ണുകൾ തുറന്നു.
തന്റെ മുൻപിൽ നിൽക്കുന്ന മേനകയെ കണ്ടു. ആ സമയം വായുദേവൻ അവളുടെ വസ്ത്രങ്ങൾ കാറ്റിൽ പറത്തി.
ഇതുകണ്ട വിശ്വാമിത്രൻ അവളിൽ ലയിച്ചു. തപസ്സ് നിർത്തി.
അങ്ങനെ വർഷങ്ങൾ കടന്നു പോയി. അപ്പോഴാണ് വിശ്വാമിത്രനു തന്റെ തപസ്സിലൂടെ നേടിയ ശക്തി നഷ്ടപ്പെട്ടത്തിനെപ്പറ്റി തിരിച്ചറിവുണ്ടായത്.
അപ്പോൾ അദ്ദേഹം വീണ്ടും എല്ലാം ഉപേക്ഷിച്ച് തപസ്സ് ആരംഭിച്ചു.
മേനക ഒരു കുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിനെ ഭൂമിയിൽ ഉപേക്ഷിച്ച് മേനക സ്വർഗ്ഗലോകത്തേക്ക് പോയി. ആ കുട്ടിയെ പക്ഷികൾ തീറ്റ കോടുത്ത് പോറ്റി.
ഒരു ദിവസം ആ വഴി വന്ന കണ്വമഹർഷി ആ കുഞ്ഞിനെ കണ്ടു. അങ്ങനെ ആ കുഞ്ഞിനെ ആശ്രമത്തിലേക്ക് കൊണ്ടുവന്ന് വളർത്തി. ആ കുഞ്ഞിനെ പക്ഷികൾ വളർത്തിയത് കൊണ്ട് അവൾക്ക് ശകുന്തള എന്നു പേരിട്ടു. കാരണം, പക്ഷികൾ ശകുന്തങ്ങൾ എന്നും അറിയപ്പെടുന്നു.
ശകുന്തള പറഞ്ഞു നിർത്തി : ഇതാണ് തന്റെ കഥ.
Read in English:
Dushyant was a mighty king .
People loved him so much. He ruled the country very well. Because all the people lived their lives in a good way, they were not affected by diseases and misery.
So one day Dushyant went to the forest to hunt.
After the hunt he came along the banks of the river Malini and found an ashram there. He realized that it was an eye-opener. He decided to go there and greet Kanva Maharshi.
For that he went there.
When he got there, he saw a beautiful virgin. As soon as he saw her, the evil man fell in love with her. He asked her where Kanva Maharshi was.
She said: Kanva Maharshi has gone to collect the results and will be back soon.
He decided to wait there until Kanva Maharshi came.
He asked her who she was.
Then she said: I am the daughter of Kanva Maharshi.
On hearing this, Dushyant could not believe it, because he knew that Kanva Maharshi was a monk who had given up everything.
When asked about it, the maiden said: Kanva Maharshi is his foster father.
Then she told me about her birth ....
Vishwamitra once engaged in intense penance. Even Devendran was scared to see this penance. He feared that he would lose even his Devendra position.
So Devendra decided to stop Vishwamitra's penance.
He called Maneka for that.
Menaka was afraid to go to Vishwamitra.
So Kama and Vayu were sent to help Menaka.
So they reached the place where Vishwamitra was doing tapas. The god of the air spread the fragrance all over the place. Cupid sent a bow and arrow against Vishwamitra.
Then Vishwamitra opened his eyes.
He saw Maneka standing in front of him. At that moment, Vayu Devan blew her clothes in the wind.
Seeing this, Vishwamitra merged with her. Tapas stopped.
And so the years went by. It was then that Vishwamitra realized that he had lost the power he had gained through his penance.
Then he gave up everything again and started tapas.
Menaka gave birth to a baby boy. Maneka left the baby on earth and went to heaven. The baby was fed by the birds.
One day Kanva Maharshi came that way and saw the baby. So the baby was brought to the ashram and raised. The baby was raised by birds and she was named Shakuntala . This is because birds are also known as Shakuntas.
Shakuntala stopped and said: This is my story.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ