മഹാഭാരതം അധ്യായം -1 ഭാഗം 20 പാണ്ഡുവിന്റെ മരണം | Mahabharata Chapter-1 Part 20 Death of Pandu

അങ്ങിനെ ഒരിക്കൽ...


പാണ്ഡുവും മാദ്രിയും വനത്തിലൂടെ നടക്കുകയായിരുന്നു. 

ആ സമയത്ത് പുഷ്പങ്ങളുടെ സുഗന്ധം അവിടെ നിറഞ്ഞിരുന്നു. 

കിളികളുടെ മധുരമായ ശബ്‌ദം നിറഞ്ഞിരുന്നു. വളരെ നല്ല കാലാവസ്ഥ ആയിരുന്നു.


പാണ്ഡുവിന് ആ സമയത്ത് മാദ്രിയെ പ്രാപിക്കാൻ തോന്നി. മുനിയുടെ ശാപം അറിയാമായിരുന്ന മാദ്രി അത് എതിർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 


അവസാനം പാണ്ഡു മരിച്ചുവീണു.


ഇതുകണ്ട് മാദ്രി വാവിട്ട് കരഞ്ഞു.

അതുകേട്ട് കുന്തി ഓടിയെത്തി. 

പിന്നീട് കുന്തി പാണ്ഡുവിന്റെ ചിതയിലേക്ക് ചാടി മരിക്കാൻ ശ്രമിച്ചു. എന്നാൽ അത് തടയപ്പെട്ടു.


5 പുത്രന്മാരെ ശരിയായി വളർത്തുവാൻ കുന്തി ആണ് മികച്ചത് എന്ന് പറഞ്ഞ മാദ്രി പാണ്ഡുവിന്റെ ചിതയിൽ ചാടി മരിച്ചു.

ഇതെല്ലാം കണ്ട് മുനിവാര്യന്മാർ ഒരുപാട് ദുഖിച്ചു.


ശേഷം....

പാണ്ഡുവിന്റെ ചിതാഭസ്മവും കൊണ്ട് പാണ്ഡവരെയും കുന്തിയെയും കൂട്ടി മുനിവര്യന്മാർ ഹസ്തിനപുരത്തേക്ക് യാത്ര തിരിച്ചു.


മുനിവാര്യന്മാർ അവരെയും ചിതാഭസ്മവും അവിടെ ഏൽപ്പിച്ചു. 

ശേഷം..

ക്രിയകളൊക്കെ നടത്തി. ഹസ്തിനപുരം മുഴുവൻ ദുഃഖത്തിൽ അകപ്പെട്ടു.

സത്യവതിയും പാണ്ഡുവിന്റെ അമ്മയായ അംബാലികയും ഒരുപാട് കരഞ്ഞു.


ഈ സമയത്ത് സത്യവതിയെ ആശ്വസിപ്പിക്കാൻ മകനായ വേദവ്യാസൻ അവിടെയെത്തി. 

ഇനി നടക്കാൻ പോകുന്നത് കടുത്ത അധർമ്മവും കുരുവംശത്തിന്റെ നാശവും ആണെന്നും അതൊന്നും കാണാതെ വനത്തിൽ പോയി തപസ്സ് ചെയ്യുന്നതാണ് അമ്മക്ക് ഉചിതമായിട്ടുള്ളത് എന്നും അദ്ദേഹം സത്യവതിയോട് പറഞ്ഞു.

അതുപ്രകാരം സത്യവതി ഹസ്തിനപുരം ഉപേക്ഷിച്ച് വനത്തിൽ പോയി. അംബികയും അംബാലികയും കൂടെ പോയി.

 അവർ മൂവരും വനത്തിൽ പോയി തപസ്സു ചെയ്ത് മോക്ഷം നേടി.


Read in English:

Once upon a time ...


Pandu and Madhuri were walking through the forest. At that time it was full of the fragrance of flowers. It was full of the sweet sound of birds. The weather was very good.

Pandu seemed to be getting mad at that time. Madhri, who was aware of the sage's curse, tried to resist but to no avail. 

Eventually Pandu died.



Seeing this, Madhuri burst into tears.

On hearing this, Kunthi ran away. 

Kunti then jumped into Pandu's pile and tried to die. But it was blocked.

Madhuri jumped into a pile of pandu and died, saying that Kunti was the best way to raise 5 sons properly.

Seeing all this, the sages were very sad.

After ....

With the ashes of the Pandu, the sages returned to Hastinapur with the Pandavas and Kunti.

The sages handed over them and their ashes there. 

After ..

All actions were performed. The whole of Hastinapur was in mourning.

Satyavati and Pandu's mother Ambalika cried a lot.

At this time his son Veda Vyasan came there to comfort Satyavati. 

He told Satyavati that what was going to happen next was a great iniquity and the destruction of the Kuruvamsa and that it was better for his mother to go to the forest and do penance without seeing anything.

Accordingly Satyavati left Hastinapur and went to the forest. Ambika and Ambalika went along. The three of them went to the forest and performed penance and attained salvation.

അഭിപ്രായങ്ങള്‍