മഹാഭാരതം അധ്യായം -1 ഭാഗം 27 കണികന്റെ ചതുരുപായങ്ങൾ | Mahabharata Chapter-1 Part 27 The Tricks of Kanikan

അങ്ങിനെ പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരനെ യുവരാജാവായി അഭിഷേകം ചെയ്തു. ശേഷം പാണ്ഡവർ എല്ലാവരും കൂടി ചേർന്ന് വളരെ നല്ല രീതിയിൽ രാജ്യം ഭരിച്ചു. 

ആർജ്‌ജുനനും ഭീമനും കൂടി യുദ്ധം ചെയ്ത് വിവിധ ദേശങ്ങൾ കീഴടക്കി. അങ്ങിനെ രാജ്യത്തിന്റെ വിസ്തീർണ്ണം കൂടി. 

ജനങ്ങൾ പാണ്ഡവരെ വളരെയധികം സ്നേഹിച്ചു. അവരുടെ ഭരണത്തിൽ ജനങ്ങൾ സംതൃപ്തരായിരുന്നു. 

പക്ഷെ പാണ്ഡവരുടെ വളർച്ചയിൽ ദുര്യോധനനും ധൃതരാഷ്ട്രരും ദുഖിച്ചു. പാണ്ഡവർ തന്റെ മക്കളേക്കാളും കേമന്മാർ ആവുന്നത് ധൃതരാഷ്ട്രർക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഇതിനെപ്പറ്റി തന്റെ മന്ത്രിമാരിൽ ഒരാളായ കുശാഗ്രബുദ്ദിക്കാരനായ കണികനോട് പറഞ്ഞു.
 
കണികൻ രാജാവിന് വേണ്ട ഉപദേശങ്ങൾ കൊടുത്തു. പക്ഷെ ഉപദേശിച്ചത് ദുഷ്ടബുദ്ധി ആണെന്ന് മാത്രം!

പാണ്ഡവരുടെ കാര്യത്തിൽ ചതുരുപായങ്ങൾ പരീക്ഷിക്കണമെന്നു കണികൻ പറഞ്ഞു. ചതുരുപായങ്ങൾ എന്താണെന്ന് ധൃതരാഷ്ട്രർ കാണികനോട് ചോദിച്ചു.

ചതുരുപായങ്ങൾ ധൃതരാഷ്ട്രർക്ക് മനസ്സിലാക്കിക്കൊടുക്കാനായി കണികൻ ഒരു കഥ പറഞ്ഞു :

ഒരിടത്ത് ബുദ്ധിമാനായ ഒരു കുറുക്കൻ ഉണ്ടായിരുന്നു.

 കുറുക്കന് ഒരു എലി, ചെന്നായ, പുലി, കീരി എന്നിങ്ങനെ 4 സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 

അവരുടെ സ്‌ഥിരം ചർച്ചാവിഷയം ആയിരുന്നു ഒരു തടിയൻ മാനിനെ പിടിക്കുന്ന കാര്യം. ഒരുപാട് ശ്രമിച്ചിട്ടും അവർക്ക് ആ മാനിനെ പിടിക്കാൻ സാധിച്ചിരുന്നില്ല.

അങ്ങിനെ കുറുക്കൻ ഒരു ഉപായം അവതരിപ്പിച്ചു. 

മാൻ ഉറങ്ങുമ്പോൾ എലി ചെന്ന് മാനിന്റെ കാൽ കരണ്ട് മുറിക്കുക. പിന്നീട് ഓടുമ്പോൾ മാനിന് വേഗം കുറവായിരിക്കും. അപ്പോൾ പുലിക്ക് എളുപ്പത്തിൽ മാനിനെ പിടിക്കാൻ കഴിയും. 

കുറുക്കന്റെ ഈ ഉപായം എല്ലാവർക്കും ഇഷ്ടപ്പെട്ടു. 

അവർ ആ ഉപായം നടപ്പിലാക്കി. അങ്ങിനെ അവർ മാനിനെ പിടിച്ചു. 

ശേഷം അവർ മാനിനെ തിന്നാൻ തയ്യാറായി ചുറ്റും കൂടി.

അപ്പോൾ കുറുക്കൻ പറഞ്ഞു : "സുഹൃത്തുക്കളെ നമ്മുടെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഇന്ന് പൂർത്തിയായിരിക്കുന്നത്. അതിനാൽ ഇതു ഒരു വിശേഷ അവസരമാണ്. അതിനാൽ നിങ്ങൾ എല്ലാവരും പോയി കുറിച്ചിട്ട് വരുക. നിങ്ങളിൽ ആരെങ്കിലും വന്നിട്ട് ഞാനും പോയി കുളിക്കാം. എന്നിട്ട് നമുക്കി മാനിനെ ഭക്ഷിക്കാം."

അത് എല്ലാവരും സമ്മതിച്ചു.

അങ്ങിനെ എല്ലാവരും കുളിക്കാൻ പോയി. കുറുക്കൻ അവിടെ കാവൽ ഇരുന്നു. 

ആദ്യം കുളി കഴിഞ്ഞ് വന്നത് പുലി ആയിരുന്നു.

കുറുക്കൻ പുലിയോട് പറഞ്ഞു "എനിക്ക് ഈ മാംസം തിന്നാൻ തോന്നുന്നില്ല, കാരണം ആ എലി പറയുകയാണ് അവനാണ് മാനിനെ പിടിച്ചതെന്ന്. ഇത്രയും നാളും ആ പുലിക്ക് അതിനു കഴിഞ്ഞില്ലല്ലോ എന്നും പറഞ്ഞു."

ഇതു കേട്ട പുലിക്ക് ദേഷ്യം വന്നു. അവൻ ഈ മാംസം തനിക്കു വേണ്ടെന്നും താൻ തനിയെ  തനിക്കുള്ള ഭക്ഷണം കണ്ടെത്തിക്കോളാം എന്ന് പറഞ്ഞു സ്‌ഥലം വിട്ടു.

ശേഷം എലി കുളി കഴിഞ്ഞെത്തി. എലിയോട് കുറുക്കൻ പറഞ്ഞു "സുഹൃത്തേ, ആ കീരിക്ക് നിന്നെ തിന്നണമെന്ന്! പുലി കടിച്ചത് കൊണ്ട് മാംസത്തിൽ വിഷം കാലർന്നെന്നും അതിനാൽ അവനു നിന്നെ തിന്നണമെന്നും അവൻ പറഞ്ഞു. അതുകൊണ്ട് നീ രക്ഷപ്പെടുക."


ഇത് കേട്ട് എലിയും സ്ഥലം വിട്ടു.

പിന്നീട് വന്നത് ചെന്നായ ആയിരുന്നു. അവനോട് കുറുക്കൻ പറഞ്ഞു "മിത്രമേ ആകെ കുഴപ്പമാണ്. ആ പുലിയുടെ കുറച്ച് സുഹൃത്തുക്കളും വന്നിട്ടുണ്ട്. അവർക്ക് ഈ മാംസം തികയില്ലെന്നാ അവൻ പറയുന്നേ, അപ്പോൾ ഞാൻ പറഞ്ഞു ചെന്നായക്ക് മാംസം കിട്ടിയിട്ടില്ല എന്ന്‌. അപ്പോൾ പുലി പറഞ്ഞു അവന്റെ കാര്യം ഞാൻ ശെരിയാക്കാം എന്ന്‌."


ഇത് കേട്ട് ചെന്നായയും സ്ഥലം വിട്ടു. പുലിയും സുഹൃത്തുക്കളും കൂടിച്ചേർന്ന് എതിർത്താൽ തനിക്ക് രക്ഷ ഇല്ല എന്ന് ചെന്നായ്ക്ക് അറിയാമായിരുന്നു.

പിന്നീട് കീരി വന്നു. അപ്പോൾ കീരിയോട് കുറുക്കൻ പറഞ്ഞു "മറ്റുള്ളവരെയെല്ലാം എന്റെ കഴിവ് ഉപയോഗിച്ച് ഞാൻ ഇവിടെ നിന്ന് ഓടിച്ചു. ആ എന്നെ വെല്ലാൻ ഉള്ള കഴിവ് നിനക്ക് ഉണ്ടെങ്കിൽ എന്നെ ആക്രമിച്ച് ഈ മാംസം ഭക്ഷിച്ചോളുക." 


ഇത് കേട്ട കീരി കുറുക്കനെ എതിർത്തില്ല. ബാക്കി ഉള്ള 3 പേരെയും ഓടിച്ച കുറുക്കനെ തനിക്ക് ജയിക്കാൻ ആവില്ല എന്ന് കീരിയും തീർച്ചപ്പെടുത്തി, സ്ഥലം വിട്ടു.

അങ്ങിനെ കുറുക്കന് മുഴുവൻ മാംസവും ഒറ്റയ്ക്ക് തിന്നാൻ കിട്ടി.

ഇതായിരുന്നു കണികൻ പറഞ്ഞ കഥ. 

ശേഷം ഇതിലെ കുറുക്കനെപ്പോലെ ചിന്തിക്കുക ആണ് വേണ്ടത് എന്ന് ധൃതരാഷ്ട്രരെ ഉപദേശിക്കുകയും ചെയ്തു.

ധൃതരാഷ്ട്രർക്ക് എന്ത് തീരുമാനം എടുക്കണമെന്ന് സംശയമായി. അദ്ദേഹത്തിന്റെ സൽബുദ്ധി നശിച്ച് തുടങ്ങി.

ധൃതരാഷ്ട്രർ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് സ്വന്തം മകനായ ദുര്യോധനനെ ആയിരുന്നു. 

ആ ദുര്യോധനനും പാണ്ഡവരെ തകർക്കാൻ ഉള്ള അവസരം കാത്ത് ഇരിക്കുകയായിരുന്നു. ദുര്യോധനന് സഹായമായി അനുജൻ ദുശ്ശാസനനും, അമ്മാവൻ ശകുനിയും പിന്നെ കർണ്ണനും ഉണ്ടായിരുന്നു. അവരെല്ലാം ദുര്യോധനനെ 
അനുകൂലിച്ചിരുന്നു. 

അങ്ങിനെ ദുര്യോധനൻ ധൃതരാഷ്ട്രരെ പോയി കാണുകയും യുധിഷ്ഠിരൻ ഇനി യുവരാജാവിൽ നിന്നും രാജാവായി മാറരുത് എന്നും പറഞ്ഞു. അങ്ങിനെ നടന്നാൽ പിന്നെ കൗരവർ അവരുടെ കീഴിൽ ആയി മാറും എന്നും പറഞ്ഞു. 

ധൃതരാഷ്ട്രർ അപ്പോഴും എന്ത് ചെയ്യണമെന്ന് അറിയാതെ സംശയത്തിലായിരുന്നു. എന്നിരുന്നാലും ദുര്യോധനന്റെ അതേ ആഗ്രഹം തന്നെ ആയിരുന്നു ധൃതരാഷ്ട്രർക്കും.

പാണ്ഡവരെ സ്നേഹിക്കുന്ന ജനങ്ങളും, മന്ത്രിമാരും മറ്റും ഇതിനു സമ്മതിക്കുകയില്ല എന്ന് ധൃതരാഷ്ട്രർ പറഞ്ഞു.

അത് താൻ ധനം കൊടുത്ത് അവരെ സ്വാധീനിക്കാമെന്നും അച്ഛൻ തന്നെ സഹായിച്ചാൽ മതിയെന്നും ദുര്യോധനൻ പറഞ്ഞു.


Read in English:

Thus Yudhisthira, the eldest of the Pandavas, was anointed Yuvaraja. Later the Pandavas all together ruled the country very well. 


Arjuna and Bhima also fought and conquered various lands. Thus the area of ​​the country also increased. 

The people loved the Pandavas very much. The people were satisfied with their rule. 

But Duryodhana and Dhritarashtra were saddened by the growth of the Pandavas. Dhritarashtra did not like the Pandavas to be better than his sons. He told one of his ministers, Kanika, about this.
 
Kanikan gave the necessary advice to the king. But the advice was only that it was evil!


Kanikan said that in the case of the Pandavas, the tricks should be tried. Dhritarashtra asked the spectator what the tricks were.

Kanikan told a story to help Dhritarashtra understand the tricks:

In one place there was a clever fox.


 The fox had 4 friends, a rat, a wolf, a leopard, and a bat. 

Their constant discussion was about catching a fat deer. Despite many attempts, they could not catch the deer.

So the fox came up with a plan. 

When the deer is asleep, the rat will go and cut off the deer's leg. The deer will slow down when running later. Then the tiger can easily catch the deer. 

Everyone loved this fox trick. 

They implemented that tactic. So they caught the deer. 

Then they gathered around ready to eat the deer.

Then the fox said: "Friends, our wish for the future is fulfilled today. So this is a special occasion.

Everyone agreed.

So everyone went to take a bath. The fox sat guard there. 

The first to come after the bath was the leopard.


The fox said to the tiger, "I do not feel like eating this meat because the rat says he caught the deer. The tiger has not been able to do that for so long."

When the tiger heard this, he became angry. He left the place saying that he did not want this meat and that he could find his own food.

Then the rat came out of the bath. The fox said to the rat, "Friend, that lizard wants to eat you! The tiger's bite poisoned the flesh, so he wants to eat you. So escape."



Hearing this, the rat left the place.

Then came the wolf. The fox said to him, "Friend, it's a total mess. Some of the tiger's friends have come. He says they do not have enough meat. Then I said, 'The wolf has not got any meat.'



Hearing this, the wolf left the place. The wolf knew that he would not be saved if the tiger and his friends resisted together.

Then came the lizard. Then the fox said to Kiri, "I drove everyone else out of here with all my might. If you have the ability to defeat me, attack me and eat this meat." 



The lizard did not object to the fox hearing this. Kiri also decided that he could not defeat the fox who chased the other 3 and left the place.

Thus the fox got to eat the whole meat alone.

This was the story told by Kanikan. 

He then advised the Dhritarashtras to think like the fox in this.

Dhritarashtra was skeptical of what decision to make. His sanity began to wane.

Dhritarashtra loved his son Duryodhana the most. 

That Duryodhana was also waiting for the opportunity to destroy the Pandavas. Duryodhana was assisted by his younger brother Dushasana, uncle Shakuni and then Karna. They are all Duryodhana 
Was in favor. 

Thus Duryodhana went to see Dhritarashtra and told Yudhisthira not to change from Yuvaraja to Raja anymore. If that happens then the Kauravas will be under their control. 

Dhritarashtra was still in doubt as to what to do. However, Dhritarashtra had the same desire as Duryodhana.

Dhritarashtra said that the people and ministers who love the Pandavas will not agree to this.

Duryodhana said that he could influence them by giving them money and that his father should help him.

അഭിപ്രായങ്ങള്‍