മഹാഭാരതം അധ്യായം -1 ഭാഗം 28 ദുര്യോധനന്റെ തന്ത്രം | Mahabharata Chapter-1 Part 28 The Strategy of Duryodhana
തുടർന്ന് പാണ്ഡവരെ അച്ഛൻ എങ്ങിനെയെങ്കിലും വാരണാവർത്തത്തിലേക്ക് അയക്കണമെന്നും ബാക്കി കാര്യങ്ങൾ താൻ ശെരിയാക്കാം എന്നും ദുര്യോധനൻ പറഞ്ഞു.
പാണ്ഡവരെ എങ്ങിനെയും ഒഴിവാക്കാൻ താത്പര്യപ്പെടുന്ന, മകനെ ഏറ്റവും അധികം സ്നേഹിക്കുന്ന ധൃതരാഷ്ട്രർക്ക് ഇത് സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
അങ്ങിനെ ധൃതരാഷ്ട്രർ യുധിഷ്ഠിരനോട് കുറച്ച് നാൾ വാരണാവർത്തത്തിൽ പോയി താമസിക്കുന്നത് ഉചിതം ആയിരിക്കും എന്ന് അറിയിച്ചു. ദുര്യോധനന്റെ പണം വഴി സ്വാധീനിക്കപ്പെട്ട കുറച്ച് മന്ത്രിമാരും ഇത് നല്ലതാണെന്ന് യുധിഷ്ഠിരനോട് പറഞ്ഞു.
അങ്ങിനെ പാണ്ഡവരും കുന്തിയും കൂടി വാരണാവർത്തത്തിലേക്ക് പോകാൻ തീരുമാനിച്ചു. രാജാവിന്റെ ഈ തീരുമാനത്തിൽ വിദുരന് സംശയം തോന്നി.
ഈ സമയം ദുര്യോധനൻ തന്റെ വിശ്വസ്തനും ബന്ധുവുമായ പുരോചനൻ എന്ന വ്യക്തിയെ വിളിപ്പിച്ചു. ശേഷം വാരണാവർത്തത്തിൽ പാണ്ഡവർക്കായി എളുപ്പം കത്തുപിടിക്കുന്ന രീതിയിൽ ഒരു ഭവനം നിർമ്മിക്കണമെന്നും പിന്നീട് അവർ ഉറങ്ങുമ്പോൾ കത്തിച്ച് പാണ്ഡവരെ കൊല്ലാമെന്നും ചട്ടം കെട്ടി.
അങ്ങിനെ പാണ്ഡവർ വാരണാവർത്തത്തിലേക്ക് പോകുന്ന ദിവസം വന്നെത്തി. പാണ്ഡവരെ വളരെയധികം സ്നേഹിക്കുന്ന കുറച്ച് ഗുരുക്കന്മാരും വിദുരരും പാണ്ഡവരുടെ കൂടെ കുറച്ച് ദൂരം നടന്നു.
ഗുരുക്കന്മാർ ഇത് അനീതി ആണെന്നും രാജാവ് പാണ്ഡവരെ അകറ്റാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്നും കുറ്റപ്പെടുത്തി. യുധിഷ്ഠിരൻ അവരെയെല്ലാം ആശ്വസിപ്പിച്ചു. ധൃതരാഷ്ട്രർ ഒരിക്കലും അങ്ങനെ നമ്മോട് തെറ്റ് ചെയ്യില്ല എന്നും യുധിഷ്ഠിരൻ പറഞ്ഞു.
എല്ലാവരും പോയിട്ടും വിദൂരർ പാണ്ഡവരുടെ കൂടെ ഉണ്ടായിരുന്നു. ശേഷം അദ്ദേഹം മ്ലേച്ഛ ഭാഷയിൽ യുധിഷ്ഠിരനോട് എന്തോ പറഞ്ഞു. അത് യുധിഷ്ഠിരനും വിദുരർക്കും
ഒഴികെ മറ്റാർക്കും മനസിലായില്ല. ശേഷം വിദൂരർ തിരിച്ച് പോയി.
അപ്പോൾ ചെറിയച്ഛനായ വിദൂരർ എന്താണ് പറഞ്ഞത് എന്ന് യുധിഷ്ഠിരൻ ബാക്കി ഉള്ളവർക്ക് പറഞ്ഞു കൊടുത്തു.
"ഗൃഹത്തിൽ അഗ്നിഭയം ഉണ്ടാകും, ആരും കാണാത്ത വഴിയിലൂടെ വേണം നിങ്ങൾ പോകുവാൻ, ശാന്തരായി ജീവിച്ചാൽ വീണ്ടും നിങ്ങൾ ഉന്നതിയിലെത്തും" ഇതായിരുന്നു വിദൂരർ പറഞ്ഞത്.
അങ്ങിനെ പാണ്ഡവർ വാരണാവർത്തത്തിലെത്തി. ജനങ്ങൾക്കെല്ലാം സന്തോഷമായി. അവിടെ അപ്പോൾ ഉത്സവം നടക്കുന്ന സമയം ആയിരുന്നു. പാണ്ഡവർ അതെല്ലാം ആസ്വദിച്ച് അവിടെ ഒരു ഗൃഹത്തിൽ താമസിച്ചു.
കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പുരോചനൻ നിർമ്മിക്കുന്ന ഗൃഹത്തിന്റെ പണി പൂർത്തി ആയി. അങ്ങിനെ പുരോചനൻ പാണ്ഡവരെ ചെന്നു കാണുകയും, രാജാവിന്റെ നിർദേശപ്രകാരം പാണ്ഡവർക്ക് താമസിക്കാൻ ആണ് ഈ ഗൃഹം പണിതിട്ടുള്ളത് എന്ന് അറിയിക്കുകയും ചെയ്തു.
അങ്ങിനെ പുരോചനന്റെ അഭ്യർത്ഥന പ്രകാരം പാണ്ഡവർ ആ ഗൃഹത്തിലേക്ക് താമസം മാറ്റി. ശിവാലയം എന്നായിരുന്നു ആ ഗൃഹത്തിന്റെ നാമം.
ആ ഗൃഹത്തിലെ നെയ്യിന്റെയും അരക്കിന്റെയും ഗന്ധം പാണ്ഡവരിൽ സംശയം ഉണ്ടാക്കി. ഇതു തങ്ങളെ ചുട്ടുകരിക്കാൻ പുരോചനൻ നിർമ്മിച്ചിരിക്കുന്ന ഗൃഹം ആണെന്ന് പാണ്ഡവർക്ക് മനസിലായി.
എന്നാൽ അവർ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ അവിടെ താമസം തുടർന്നു. രാത്രി കാലങ്ങളിൽ പാണ്ഡവരിൽ ഒരാൾ ഉണർന്ന് ഇരുന്ന് നിരീക്ഷിക്കുമായിരുന്നു.
ശേഷം ഒരു ദിവസം വിദൂരർ അയച്ച ഒരു വ്യക്തി പാണ്ഡവരുടെ അടുത്തെത്തി. പാണ്ഡവർക്ക് വിശ്വാസം ആകുവാൻ വിദൂരർ അയാൾക്ക് അടയാള വാക്കും പറഞ്ഞ് കൊടുത്തിരുന്നു. അത് കേട്ടപ്പോൾ പാണ്ഡവർക്ക് വിശ്വാസം ആയി.
ഘനഖൻ എന്നായിരുന്നു അയാളുടെ പേര്. അയാൾ തുരങ്കം നിർമ്മിക്കുന്ന ആളായിരുന്നു. അയാൾ രഹസ്യമായി അവിടെ നിന്ന് തുരങ്കം നിർമിക്കാൻ തുടങ്ങി. പുരോചനന് പോലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം ആയിരുന്നു തുരങ്കനിർമ്മാണം പുരോഗമിച്ചത്.
അങ്ങിനെ കാലം കടന്നു പോയി.
തുരങ്കനിർമ്മാണം പൂർത്തി ആയി.
അങ്ങിനെ ഒരു ദിവസം കുന്തീദേവി ശിവാലയത്തിൽ വെച്ച് ഒരു സദ്യ നടത്തി.
സദ്യ കഴിഞ്ഞു എല്ലാവരും പോയി, രാത്രി ഒരുപാട് ആയപ്പോൾ ഭീമൻ ആ അരക്കില്ലത്തിന് തീ കൊടുത്തു. ശിവാലയത്തിനോട് ചേർന്ന് നിൽക്കുന്ന പുരോചനന്റെ വീടിനും തീ വെച്ചു.
ശേഷം അവർ തുരങ്കം വഴി രക്ഷപ്പെട്ടു.
തുരങ്കത്തിന്റെ ദ്വാരം അടക്കാനും അവർ മറന്നില്ല. ഈ സമയം ഉറങ്ങുകയായിരുന്ന പുരോചൻ മരിച്ചു. ശിവാലയത്തിൽ സദ്യയ്ക്ക് ശേഷം കിടന്ന് ഉറങ്ങിയ ഒരു വേടത്തിയും അവരുടെ 5 മക്കളും മരിച്ചു.
വേടത്തിയുടെയും മക്കളുടെയും മൃതദേഹം കണ്ട എല്ലാവരും അത് പാണ്ഡവർ ആണെന്നു തെറ്റിധരിച്ചു. പലരും ഇത് ദുര്യോധനന്റെ പ്രവർത്തി ആണെന്ന് കുറ്റപ്പെടുത്തി.
പാണ്ഡവർ മരിച്ചെന്ന വാർത്ത ഹസ്തിനപുരിയിലും അറിഞ്ഞു. എല്ലാവരും വളരെയധികം ദുഖിച്ചു.
ധൃതരാഷ്ട്രരും ദുര്യോധനാദികളും മറ്റും ദുഃഖം അഭിനയിച്ചു. പക്ഷെ എല്ലാം അറിയുന്ന വിദൂരർ സമാധാനമായിട്ടിരുന്നെങ്കിലും മറ്റുള്ളവരെ കാണിക്കാൻ ദുഃഖം അഭിനയിച്ചു.
ശേഷം പാണ്ഡവരുടെ മരണനനന്തര ക്രിയകൾ ഒക്കെ നടത്തി.
ഇതേ സമയം രക്ഷപ്പെട്ട പാണ്ഡവർ നടന്ന് കാട്ടിൽ ഗംഗാതീരത്ത് എത്തിയിരുന്നു. നദി കടക്കാനായി വിദൂരർ ഏർപ്പാടാക്കിയ വഞ്ചിക്കാരനും അവിടെ ഉണ്ടായിരുന്നു. വിദുരർക്ക് തങ്ങളോടുള്ള സ്നേഹത്തിൽ പാണ്ഡവർക്ക് സന്തോഷം തോന്നി. അതേ സമയം ഭീമന് ദുര്യോധനനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.
ശേഷം ഭീമൻ ഒഴികെ ബാക്കി എല്ലാവരും തളർന്ന് ഉറങ്ങിപ്പോയി. ഭീമൻ അവർക്ക് കുടിക്കാൻ ഉള്ള വെള്ളം ശേഖരിച്ച് കൊണ്ട് വന്നു.
ശേഷം അവർ ഉണരാനായി കാത്തിരുന്നു.
ഇതേ കാട്ടിൽ ഹിഡിംബൻ എന്ന രാക്ഷസൻ ഉണ്ടായിരുന്നു. പാണ്ഡവർ കാട്ടിൽ എത്തിയത് അവൻ അറിഞ്ഞിരുന്നു.
Read in English:
Duryodhana then said that his father should somehow send the Pandavas to Varanasi and that he could fix the rest.
Dhritarashtra, who wanted to avoid the Pandavas anyway and loved his son the most, had no difficulty in admitting this.
Thus Dhritarashtra informed Yudhisthira that it would be appropriate to go and stay in Varanasi for a few days. A few ministers who were influenced by Duryodhana's money also told Yudhisthira that this was good.
Thus the Pandavas and the Kuntis also decided to go to Varanasi. Vidura was skeptical of the king's decision.
At this time Duryodhana summoned his faithful and cousin Purochanan . Later, in Varanasi, it was decided that a house should be built for the Pandavas to burn easily, and then the Pandavas would be burned to death while they slept.
Thus came the day when the Pandavas went to Varanasi. A few Gurus and Viduras, who loved the Pandavas very much, walked some distance with the Pandavas.
The gurus accused it of being unjust and that the king was doing this to alienate the Pandavas. Yudhisthira comforted them all. Yudhisthira said that Dhritarashtra would never do anything wrong to us.
Even though everyone left, the distant Pandavas were still there. Then he said something to Yudhisthira in obscene language. It is for the wise and the foolish
Except no one else understood. Then the distance went back.
Then Yudhisthira told the rest what little father Vidurar had said.
"There is a fear of fire in the house. You have to go the way no one can see. If you live in peace, you will reach the top again," he said.
Thus the Pandavas reached Varanasi. All the people were happy. It was time for the festival to take place there. The Pandavas enjoyed it all and stayed in a house there.
A few days later, the house that Purochanan was building was completed. Thus Purochana went to see the Pandavas and informed them that the house was built for the Pandavas to live on as per the instructions of the king.
Thus, at the request of the priest, the Pandavas moved into the house. The name of the house was Shivalayam.
The smell of ghee and arak in that house made the Pandavas suspicious. The Pandavas realized that this was the house built by Purochana to burn themselves.
But they did not pretend to know it and stayed there. At night, one of the Pandavas would sit awake and watch.
Then one day a man sent by a distant man came to the Pandavas. The distant people also told him the code word to make the Pandavas believe. On hearing this, the Pandavas became believers.
His name was Ghanakhan. He was a tunnel builder. He secretly started building tunnels from there. The tunneling progressed in such a way that even Purochan could not find it.
Thus time passed.
Tunneling completed.
One day, Kunti Devi performed a sadya at the Shiva temple.
After Sadya, everyone left, and when it was late at night, the giant set fire to the girdle. The house of Purochanan, which is adjacent to the Shiva temple, was also set on fire.
Then they escaped through the tunnel.
They also did not forget to close the hole in the tunnel. The priest, who was asleep at the time, died. A Vedati and her 5 children who were sleeping in the Shiva temple after Sadya died.
Everyone who saw the bodies of Vedati and her children mistaken it for Pandavas. Many accused it of being Duryodhana's act.
News of the death of the Pandavas reached Hastinapur as well. Everyone was very sad.
Dhritarashtra, Duryodhana and others acted with grief. But the all-knowing distant man was at peace but acted sad to show others.
Later, posthumous rituals were performed by the Pandavas.
At the same time, the escaped Pandavas reached the banks of the Ganges in the forest on foot. There was also a swindler arranged by a remote to cross the river. The Pandavas rejoiced in the Viduras' love for them. At the same time the giant was angry enough to kill Duryodhana.
Then everyone except the giant fell asleep exhausted. The giant brought them water to drink.
Then they waited to wake up.
In the same forest there was a monster named Hidimban . He knew that the Pandavas had reached the forest
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ