പാണ്ഡവർ ബ്രാഹ്മണവേഷത്തിൽ ആയിരുന്നു പാഞ്ചാലത്തിലേക്ക് യാത്ര ചെയ്തത്. വേറെയും ഒരുപാട് ബ്രാഹ്മണർ സ്വയംവരം കാണാൻ ആയി പാഞ്ചാലത്തിലേക്ക് പോകുന്നുണ്ടായിരുന്നു. പാണ്ഡവരും അവരുടെ കൂടെ ചേർന്നു. അവരുടെ കൂടെ തന്നെ താമസിച്ചു.
യഥാർത്ഥത്തിൽ അർജ്ജുനനെ തന്റെ പക്ഷത്ത് നിർത്തിയാൽ തനിക്ക് ദ്രോണരോട് പകരം വീട്ടാം എന്ന് ഒരു ചിന്ത ദ്രുപതന് ഉണ്ടായിരുന്നു.
വാരണാവർത്തത്തിലെ അഗ്നിയിൽ പാണ്ഡവർ മരിച്ചിട്ടുണ്ടാവില്ല എന്ന വിശ്വാസം ദ്രുപതന് ഉണ്ടായിരുന്നു. അതിനാൽ തന്നെ അർജ്ജുനനെ അന്വേഷിച്ച് ദ്രുപതൻ നടക്കുന്നുണ്ടായിരുന്നു.
സ്വയംവരത്തിലെ പരീക്ഷ നിശ്ചയിച്ചത് ഇപ്രകാരമായിരുന്നു: കുലയ്ക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ള ഒരു വില്ല് ദ്രുപതൻ സ്വയംവരത്തിന് വെക്കും. കൂടാതെ ആകാശത്ത് കറങ്ങുന്ന ഒരു യന്ത്രവും. ആ യന്ത്രത്തിൽ സുഷിരങ്ങൾ ഉണ്ടാകും.
അതിനു മുകളിലായി ഒരു കിളിയുടെ രൂപവും.
ആരാണോ 5 അമ്പുകൾ ഒരുമിച്ച് തൊടുത്ത്, അത് യന്ത്രത്തിലെ സുഷിരങ്ങളിലൂടെ കടന്ന് കിളിയെ എയ്ത് വീഴ്ത്തുന്നത് അയാൾക്ക് കൃഷ്ണയെ വിവാഹം ചെയ്ത് കൊടുക്കും.
ദ്രുപതൻ സ്വയം വരത്തിന്റെ കാര്യം എല്ലായിടങ്ങളിലും വിളമ്പരവും ചെയ്തു.
അർജ്ജുനൻ ഈ സ്വയംവരത്തിൽ വന്നെത്തി കൃഷ്ണയെ ജയിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
സ്വയംവരത്തിന് മുൻപ് തന്നെ ഒരുപാട് ദിനങ്ങൾ പാഞ്ചാലത്തിൽ ഉത്സവ സമാനമായ ആഘോഷങ്ങൾ ഉണ്ടായിരുന്നു.
അങ്ങിനെ സ്വയംവരദിനം വന്നെത്തി. സുന്ദരിയായ കൃഷ്ണയെ സ്വന്തമാക്കാൻ ആയി ഒരുപാട് രാജാക്കന്മാർ എത്തിയിരുന്നു. കൂടാതെ സ്വയംവരം കാണാനും പല രാജാക്കന്മാരും ബ്രാഹ്മണരും അങ്ങിനെ പലരും എത്തിയിരുന്നു. സ്വയംവരം ദർശിക്കാൻ കൃഷ്ണനും ബാലരാമനും എത്തിയിരുന്നു.
കൃഷ്ണൻ ബ്രാഹ്മണരുടെ കൂട്ടത്തിൽ ഉള്ള പാണ്ഡവരെയും കണ്ടിരുന്നു.
പിന്നീട് ധൃഷ്ടദ്യുമ്നൻ പാഞ്ചാലിയെയും കൂട്ടി എത്തി. ശേഷം മത്സരം ആരംഭിച്ചു.
ദുര്യോധനനും ശകുനിയും ഉൾപ്പെടെ പലരും വില്ല് കുലയ്ക്കാൻ ശ്രമിച്ചിട്ടും അത് നടന്നില്ല.
പക്ഷെ കർണ്ണൻ അനായാസേന വില്ല് കുലയ്ക്കുകയും അമ്പ് വിടാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ഈ സമയം സൂതപുത്രനായ കർണ്ണനെ താൻ വിവാഹം ചെയ്യില്ല എന്ന് കൃഷ്ണ പറഞ്ഞു. അത് കേട്ട് കർണ്ണൻ ദുഃഖിതനായി മത്സരം നിർത്തി പോയി.
അങ്ങിനെ രാജാക്കന്മാർ ആർക്കും അവളെ വിജയിക്കുവാൻ കഴിഞ്ഞില്ല.
ഈ സമയം ബ്രാഹ്മണരുടെ ഇടയിൽ നിന്ന് അർജ്ജുനൻ രംഗത്തിറങ്ങി. ഇത് കണ്ട രാജാക്കന്മാർ അവനെ പരിഹസിച്ചു.
പക്ഷെ ആർജ്ജുനൻ വളരെ ലളിതമായി വില്ല് കുലച്ച്, അമ്പു തൊടുത്ത് ലക്ഷ്യം ഭേദിച്ചു.
ഇത് കണ്ട് എല്ലാവരും ഞെട്ടി. ബ്രാഹ്മണർ ഹർഷാരവം മുഴക്കി.
അങ്ങിനെ കൃഷ്ണയും ആർജ്ജുനനുമായുള്ള വിവാഹം നടന്നു. ഇത് കണ്ട് നിന്ന രാജാക്കന്മാർക്ക് സഹിച്ചില്ല.
അവർ ദ്രുപതനെതിരെ യുദ്ധത്തിനിറങ്ങി. എന്നാൽ അവരെയെല്ലാം ആർജ്ജുനനും ഭീമനും കൂടി നേരിട്ടു.
അർജ്ജുനനെ നേരിടാൻ കർണ്ണൻ ഉണ്ടായിരുന്നെങ്കിലും അർജ്ജുനന്റെ പോരാട്ടം കണ്ട് ഇത് ഒരു സാധാരണ ബ്രാഹ്മണൻ അല്ല എന്ന് കർണ്ണന് മനസിലായി. അപ്പോൾ കർണ്ണൻ പിന്മാറി.
ശേഷം കൃഷ്ണൻ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് ഉണ്ടായത്.
പിന്നീട് അവർ തിരിച്ച് വീട്ടിൽ എത്തി. പാണ്ഡവർ ഭിക്ഷ വാങ്ങാൻ പോയിരിക്കുന്നു എന്നു മാത്രമേ കുന്തീദേവിക്ക് അറിവുണ്ടായിരുന്നുള്ളൂ.
അങ്ങിനെ വീട്ടിൽ എത്തിയ പാണ്ഡവർ അമ്മയോട് ഭിക്ഷ കിട്ടി എന്ന് പറഞ്ഞു. അപ്പോൾ നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ കുന്തീദേവി ഭിക്ഷ നിങ്ങൾ എല്ലാവരും കൂടി പങ്കിട്ട് അനുഭവിക്കുക എന്ന് പറഞ്ഞു പോയി.
പിന്നീടാണ് കന്യകയെ ആണ് കിട്ടിയിരിക്കുന്നത് എന്ന് കുന്തി അറിഞ്ഞത്. അപ്പോൾ ഇതിനൊരു പരിഹാരം കാണാൻ കുന്തി യുധിഷ്ഠിരനോട് പറഞ്ഞു.
കൃഷണയെ ആർജ്ജുനൻ ആണ് നേടിയത്, അതുകൊണ്ട് അവളെ ആർജ്ജുനൻ വിവാഹം കഴിക്കട്ടെ എന്ന് യുധിഷ്ഠിരൻ പറഞ്ഞെങ്കിലും അമ്മയുടെ വാക്കുകൾ അസത്യം ആവാൻ ആർജ്ജുനൻ സമ്മതിച്ചില്ല. അങ്ങിനെ അവർ 5 പേരും കൃഷണക്ക് ഭർത്താക്കന്മാർ ആവാൻ അവർ തീരുമാനിച്ചു.
ഈ സമയം അവർ അറിയാതെ അവരെ പിന്തുടർന്ന ധൃഷ്ടദ്യുമ്നൻ അവർ പാണ്ഡവർ ആണെന്ന് മനസിലാക്കി അത് ദ്രുപതനെ അറിയിച്ചു.
ഇതറിഞ്ഞ ദ്രുപതൻ സന്തോഷിക്കുകയും അടുത്ത ദിവസം തന്നെ അവരെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ ഉള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു.
അങ്ങിനെ അവർ അടുത്ത ദിവസം ദ്രുപതന്റെ കൊട്ടാരത്തിലെത്തി. ശേഷം ആണ് ദ്രുപതൻ അവർ 5 പേരും കൃഷ്ണയെ വിവാഹം കഴിക്കാൻ പോകുന്ന വിവരം അറിഞ്ഞത്.
ഇതറിഞ്ഞ ദ്രുപതനും ധൃഷ്ടദ്യുമ്നനും ഇതിനെ എതിർത്തു.
എന്നാൽ ഈ സമയത്ത് അവിടെ എത്തിയ വേദവ്യാസ മുനി ഇത് ദൈവനിശ്ചയം ആണെന്നും അതിന് കാരണം കൃഷ്ണയുടെ മുജ്ജന്മ കർമ്മഫലം ആണെന്നും ദ്രുപതനോട് പറഞ്ഞു.
ശേഷം കൃഷണയുടെ മുജ്ജന്മത്തെപ്പറ്റി ദ്രുപതനോട് പറയാൻ തുടങ്ങി....
Read in English:
The Pandavas traveled to Panchalam in the guise of Brahmins. Many other Brahmins were going to Panchalam to see Swayamvaram. The Pandavas also joined them. Stayed with them.
In fact, Drupada had a thought that he could repay Drona if he sided with Arjuna.
Drupada believed that the Pandavas were not dead in the fire of Varanasi. So Drupada went in search of Arjuna.
The test in Swayamvaram was decided as follows: Drupadana would put a bow to Swayamvaram which was very difficult to kill. And a machine that spins in the sky. There will be holes in that machine.
And the shape of a bird above it.
Someone shoots 5 arrows at each one and it goes through the holes in the machine and shoots the bird and he marries Krishna.
Drupada himself advertised the gift everywhere.
He hoped that Arjuna would come in this Swayamvara and defeat Krishna.
Many days before Swayamvaram, there were festival-like celebrations in Panchalam.
Thus came Swayamvara Day. Many kings came to get the beautiful Krishna. In addition, many kings, Brahmins and many others came to see Swayamvaram. Krishna and Balarama had come to see Swayamvaram.
Krishna also saw the Pandavas among the Brahmins.
Later Dhrishtadyumna brought Panchali with him. Then the match started.
Many people including Duryodhana and Shakuni tried to bend the bow but it did not happen.
But Karna easily bent his bow and prepared to shoot the arrow. But this time Krishna said that he would not marry Karna, the son of Suta. On hearing this, Karna was saddened and stopped the match.
Thus none of the kings could conquer her.
At this time Arjuna emerged from among the Brahmins. When the kings saw this, they mocked him.
But Arjuna easily shot a bow and shot an arrow.
Everyone was shocked to see this. The Brahmins chanted.
Thus the marriage of Krishna and Arjuna took place. The kings who saw this could not bear it.
They went to war against Drupada. But they were also confronted by Arjuna and Bhima.
Although Karna was there to confront Arjuna, he saw Arjuna's struggle and realized that this was no ordinary Brahmin. Then Karna withdrew.
Then Krishnan intervened and solved the problem.
Then they came back home. Kunti Devi only knew that the Pandavas had gone to buy alms.
When the Pandavas reached home, they told their mother that they had received alms. Unaware of what had happened then, Kunti Devi went on to say that you should all share and experience alms.
Kunti later found out that he had got the maiden. Then Kunti told Yudhisthira to find a solution.
Krishna was won over by Arjuna, so Yudhisthira asked Arjuna to marry her, but Arjuna did not allow his mother's words to be untrue. So all 5 of them decided to become husbands to Krishna.
This time Dhrishtadyumna, who was following them without their knowledge, realized that they were Pandavas and informed Drupada.
Drupada was pleased to hear this and arranged for them to be brought to the palace the next day.
So they came to Drupada's palace the next day. It was only later that Drupada came to know that all 5 of them were going to marry Krishna.
Knowing this, Drupada and Dhrishtadyumna opposed it.
However, the sage Veda Vyasa, who arrived at this time, told Drupada that it was God's will and that it was the result of Krishna's incarnation.
Then he started telling Drupada about Krishna's birth ....
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ