അങ്ങിനെ കാലം കടന്നു പോയി....
തന്നെ ഉപേക്ഷിച്ച് പോയ കചനെ ദേവയാനിയും മറന്നു തുടങ്ങി.
അസുരരാജവായ വൃഷപാർവാവിന്റെ മകൾ ആയിരുന്നു ശർമ്മിഷ്ഠ. ഒരു ദിവസം ശർമ്മിഷ്ഠയും, ദേവയാനിയും മറ്റു തോഴിമാരും കൂടി കുളത്തിൽ നീന്തിക്കുളിക്കുകയായിരുന്നു.
പെട്ടെന്ന് കാറ്റ് വന്ന് കരയിലിരിക്കുന്ന അവരുടെ വസ്ത്രങ്ങൾ പറക്കാൻ തുടങ്ങി.
അപ്പോൾ അവർ കരയിലേക്ക് ഓടിക്കയറി വസ്ത്രങ്ങൾ പിടിക്കാൻ തുടങ്ങി.
അബദ്ധവശാൽ ശർമ്മിഷ്ഠയ്ക്ക് ലഭിച്ചത് ദേവയാനിയുടെ വസ്ത്രം ആയിരുന്നു. അവൾ അതെടുത്ത് ഉടുത്തു.
ഈ പ്രവർത്തി ദേവയാനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവൾ ശർമ്മിഷ്ഠയെയും അസുരകുലത്തെയും അപമാനിച്ച് സംസാരിച്ചു.
ഇതു കേട്ട് കോപാകുലയായ ശർമ്മിഷ്ഠ ദേവയാനിയും അവളുടെ അച്ഛനായ ശുക്രാചാര്യരേയും അപമാനിച്ച് സംസാരിച്ചു.
തുടർന്ന് 2 പേരും വസ്ത്രത്തിന് വേണ്ടി പിടിയും വലിയും ആയി. അവസാനം ശർമ്മിഷ്ഠ ദേവയാനിയെ അടുത്തുള്ള പൊട്ടക്കിണറ്റിലേക്ക് തള്ളി ഇട്ടു. ദേവയാനിയുടെ കഥ കഴിഞ്ഞു എന്ന് കരുതി. ശർമ്മിഷ്ഠ തോഴിമാരോടൊത്ത് കൊട്ടാരത്തിലേക്ക് മടങ്ങി.
എന്നാൽ ദേവയാനി മരിച്ചിട്ടില്ലായിരുന്നു. ആ വഴി വന്ന യായാതി രാജാവ് ദേവയാനിയെ കാണുകയും പൊട്ടകിണറ്റിൽ നിന്ന് രക്ഷയ്ക്കുകയും ചെയ്തു.
ഈ സമയം ഗുരു ശുക്രാചാര്യർ മകളെ കാണാതെ ദുഖിച്ചു. അവളെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ശർമ്മിഷ്ഠയും തോഴിമാരും ശുക്രാചാര്യരോട് പറഞ്ഞത്.
അദ്ദേഹം ഒരു സ്ത്രീയെ ദേവയാനിയെ അന്വേഷിക്കാനായി അയച്ചു. അവൾ ദേവയാനിയെ കാണുകയും കാര്യങ്ങളെല്ലാം അറിയുകയും ചെയ്തു.
എന്നാൽ ശർമ്മിഷ്ഠയോട് അടങ്ങാത്ത ദേഷ്യവുമായി നിൽക്കുന്ന ദേവയാനി ശുക്രാചാര്യരുടെ അടുത്തേക്ക് മടങ്ങാൻ തയ്യാറായില്ല.
അസുരരാജാവായ വൃഷപാർവാവിന്റെ പുത്രി ആണല്ലോ ദേവയാനിയെ അപമാനിച്ചത്. ആ രാജാവിന്റെ കീഴിൽ ഇനിയും ജീവിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് ദേവയാനി തന്റെ അച്ഛനെ അറിയിച്ചു.
ശുക്രാചാര്യർ വനതത്തിലെത്തി മകളെ തിരിച്ച് കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. അവസാനം ശുക്രാചാര്യർ കൊട്ടാരത്തിലെത്തി വൃഷപർവാവിനോട് കാര്യങ്ങൾ പറഞ്ഞു.
തനിക്ക് ഇനി ഇവിടെ കഴിയാൻ പറ്റില്ല എന്നും അറിയിച്ചു.
രാജാവ് ഇതുകേട്ട് ഞെട്ടി. ശുക്രാചാര്യർ ഇല്ലെങ്കിൽ ദേവന്മാർക്ക് നമ്മളെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ ഗുരുവിനെ അവിടെ നിർത്താൻ എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായി.
തന്റെ മകൾ സമ്മതിച്ചാൽ ഇവിടെ തുടരാം എന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച് രാജാവ് ദേവയാനിയെ ചെന്നു കണ്ടു.
തങ്ങളുടെ ധനവും, പശുക്കളെയും അങ്ങിനെ സകലതും ദേവയാനിക്ക് നൽകാമെന്നും, തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും രാജാവ് ദേവയാനിയോട് അപേക്ഷിച്ചു.
ശർമ്മിഷ്ഠയെ തന്റെ ദാസിയാക്കുകയും ഒപ്പം 1000 ദാസിമാരെയും കൂടി തനിക്ക് നൽകുകയാണെങ്കിൽ ഇവിടെ തുടരാമെന്ന് ദേവയാനി അറിയിച്ചു.
അതുപ്രകാരം രാജാവ് കൊട്ടാരത്തിലെത്തി കാര്യങ്ങൾ ശർമ്മിഷ്ഠയെ ബോധ്യപ്പെടുത്തി. തന്റെ കുലം നിലനിൽക്കാൻ ശുക്രാചാര്യർ ഇവിടെ വേണം എന്ന് ബോധ്യമായ ശർമ്മിഷ്ഠ ദേവയാനിയുടെ ദാസിയാവാൻ തയ്യാറായി.
അങ്ങിനെ ശുക്രാചാര്യർക്കും ദേവയാനിക്കും സമാധാനമായി.
Read in English:
Time passed like that ....
Devyani also started forgetting Kachan who had left her.
Sharmishtha was the daughter of the demon king Vrisha Parva. One day Sharmishtha, Devyani and other friends were swimming in the pool.
Suddenly the wind blew and their clothes began to fly off the shore.
Then they ran ashore and grabbed hold of the clothes.
Sharmishtha accidentally got Devyani's clothes. She picked it up and dressed.
Devyani did not like this action at all. She spoke insultingly of Sharmista and the demonic race.
On hearing this, an angry Sharmishta spoke insultingly to Devyani and her father Sukracharya.
Then the 2 of them got caught and big for the dress. Finally, Sharmishtha threw Devyani into a nearby well. Devyani's story was thought to be over. Sharmistha returned to the palace with his companions.
But Devyani was not dead. The Yayati king who came that way saw Devyani and rescued her from the well.
At this time Guru Shukracharya was sad to see his daughter. Sharmistha and his companions told Sukracharya that they did not know anything about her.
He sent a woman to look for Devyani. She met Devyani and knew everything.
But Devyani, who was very angry with Sharmishtha, refused to return to Sukracharya.
Devayani was insulted by the daughter of the demon king Vrisha Parva. Devyani told her father that she was no longer interested in living under that king.
Sukracharya went to the forest and tried his best to bring his daughter back but to no avail. Finally Venus went to the palace and told Vrishaparva.
He said he could not stay here anymore.
The king was shocked to hear this. He knew that the gods could easily defeat us without Venus.
So he was willing to do anything to keep the Guru there.
He said he could stay here if his daughter agreed. Accordingly the king went and saw Devyani.
The king asked Devyani to give all their money and cows to Devyani and to accept their demand.
Devyani said that he would stay here if he made Sharmistha his maid and gave her 1000 more maids.
Accordingly the king went to the palace and convinced Sharmishtha of things. Convinced that Sukracharya was here for the survival of his clan, Sharmishtha agreed to become Devyani's maid.
Thus Sukracharya and Devyani were at peace
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ