മഹാഭാരതം അധ്യായം -1 ഭാഗം 8 ശന്തനുവിന്റെ ജനനം | Mahabharatham Chapter 1 Part 8 - The Birth of Santhanu

പൂരുവിന്റെ പൂരുവംശത്തിൽ ജനിച്ച രാജാവായിരുന്നു മഹാഭിഷൻ. അദ്ദേഹം തന്റെ കർമഗുണങ്ങൾ കൊണ്ട് ദേവേന്ദ്രന്റെ സുഹൃത്തും കാലശേഷം സ്വർഗസ്ഥനും ആയിത്തീർന്നു. 

അങ്ങനെ ഒരിക്കൽ ദേവന്മാരും, മുനിമാരും, മഹാഭിഷനും അങ്ങനെ പലരും ബ്രഹ്മാവിന്റെ ലോകത്ത് നിൽക്കുകയായിരുന്നു. 

അപ്പോഴാണ് ഗംഗാ ദേവി  അവിടെ എത്തുന്നത്. ആ സമയത്ത് കാറ്റ് വീശിയപ്പോൾ ഗംഗാദേവിയുടെ വസ്ത്രങ്ങൾ പറന്നു. അപ്പോൾ എല്ലാവരും താഴേക്ക് നോക്കി നിന്നു. 

എന്നാൽ മഹാഭിഷൻ മാത്രം ഗംഗാദേവിയുടെ സൗന്ദര്യം ആസ്വദിച്ച് നോക്കി നിന്നു. ഗംഗാദേവിയും അദ്ദേഹത്തെ ഒന്നു നോക്കി.

ഇവരുടെ ഈ പ്രവർത്തി ബ്രഹ്മാവിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരെ ശപിച്ചു. 

നിങ്ങളുടെ ഭൗതിക സുഖങ്ങളോടുള്ള ആസക്തി ഇനിയും തീർന്നിട്ടില്ല. ആയതിനാൽ നിങ്ങൾ വീണ്ടും ഭൂമിയിൽ പോയി സുഖങ്ങൾ ഒക്കെ അനുഭവിച്ച് കഴിഞ്ഞിട്ട് തിരിച്ച് ഇങ്ങോട്ട് വന്നാൽ മതി. മഹാഭിഷൻ നിന്നോട് കോപപ്പെടുമ്പോൾ നിനക്ക് ശാപമോക്ഷം ലഭിക്കും എന്നു ഗംഗാദേവിയോടും ബ്രഹ്‌മാവ് പറഞ്ഞു.

ആ മഹാഭിഷൻ ആണ് ഭരതവംശത്തിൽ ശന്തനു മഹാരാജാവ് ആയി ജനിച്ചത്.

ഇനി നമുക്ക് ഭരതവംശത്തെപ്പറ്റി അറിയാം.

ഭരത രാജാവിന്റെ ആദ്യ ഭാര്യ ആയിരുന്നു സുനന്ദ. വേറെയും 2 ഭാര്യമാർ കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവരിൽ ഉണ്ടായ പുത്രന്മാർ എല്ലാം രാജാവിന് എതിരായിരുന്നു. അതിനാൽ തന്നെ രാജാവിന്റെ ഭാര്യമാർ അവരെയെല്ലാം കൊന്നു.

പിന്നീട് യാഗഫലമായി സുനന്ദയിൽ പിറന്ന പുത്രൻ ആയിരുന്നു ഭൂമന്യു. ഭൂമന്യു വിവാഹം കഴിച്ചത് സുവർണ്ണ എന്ന രാജകുമാരിയെ ആയിരുന്നു. 

അവരുടെ പുത്രൻ ആയിരുന്നു സഹോത്രൻ. സാഹോത്രന്റെ ഭാര്യ ആയിരുന്നു ജയന്തി. ഇവരുടെ പുത്രൻ ആയിരുന്നു ഹസ്തി. ഹസ്തി നിർമ്മിച്ച നഗരം ആയിരുന്നു ഹസ്തിനപുരം.

ഹസ്തിക്ക് 4 ഭാര്യമാരും അനേകം പുത്രന്മാരും ഉണ്ടായിരുന്നു. ആ പുത്രന്മാർ മാതൃവഴിയിൽ സ്ഥാപിച്ച രാജവംശങ്ങളായിരുന്നു കേകേയം, ഗാന്ധാരം, വിശാലം, ഋക്ഷം എന്നിവ. 

ഹസ്തിയുടെ ഒരു പുത്രനായ സംവരണൻ സൂര്യപുത്രി ആയ തപതിയെ വിവാഹം കഴിച്ചു. അവരുടെ ഒരു പുത്രൻ ആയ കുരു ആണ് കുരുവംശം സ്ഥാപിച്ചത്. 

കുരുവംശത്തിലെ ഒരു രാജാവായിരുന്നു പ്രതീപൻ. അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു സുനന്ദ. ഇവരുടെ പുത്രന്മാരായിരുന്നു ദേവാപി, ശന്തനു, ബാൽഹീകൻ എന്നിവർ.



Read in English:

Mahabhishan was a king born in the Puru dynasty of Puru. He became Devendra's friend by his deeds and later passed away. 


Thus once upon a time there were gods, sages, Mahabhishans and so many others standing in the world of Brahma. 

That is when Goddess Ganga arrives. At that time, when the wind blew, Gangadevi's clothes flew away. Then everyone looked down. 

But only Mahabhishan stood and enjoyed the beauty of Goddess Ganga. Gangadevi also looked at him.

Brahma did not like their action. He cursed them. 

Your addiction to material comforts is not over. So all you have to do is go back to earth and enjoy the pleasures and come back here. Brahma also told Goddess Ganga that when Mahabhishna is angry with you, you will get rid of the curse.

That Mahabhishan was born as Maharaja Shantanu in the Bharata dynasty.

Now we know about Bharatavamsa.

Sunanda was the first wife of King Bharata. He had 2 other wives. All their sons were against the king. So the king's wives killed them all.

Bhoomanyu was the son of Sunanda who was later born as a result of sacrifice. Bhoomanyu was married to a princess named Suvarna. 

Their son was a brother. Jayanthi was her brother's wife. Hasti was their son. Hastinapur was a city built by elephants.

Hasti had 4 wives and many sons. Kekoyam, Gandharam, Vishal and Riksham were the dynasties established by those sons in their motherland. 

One of Hasti's sons, Samvarana, married Tapathi, the daughter of Surya. The Kuru  clan was founded by Kuru , one of their sons . 

Pradeep was a king of the Kuru clan. Sunanda was his wife. Their sons were Devapi, Shantanu and Balheekan.



അഭിപ്രായങ്ങള്‍