മഹാഭാരതം അധ്യായം -1 ഭാഗം 9 അഷ്ടവസുക്കളും ഗംഗാദേവിയും | Mahabharatham Chapter 1 Part 9 - Ashtavasukkal and Gangadevi
ശാപം കിട്ടിയ ഗംഗാദേവി ദുഃഖിച്ച് വരുമ്പോഴാണ് അഷ്ട വസുക്കളെ കാണുന്നത്. വസുക്കളും ദുഃഖിതരായിരുന്നു.
അവർ വസിഷ്ഠമഹർഷിയുടെ ശാപം കിട്ടി വരുകയായിരുന്നു.
അഷ്ടവസുക്കൾക്ക് എങ്ങിനെയാണ് ശാപം കിട്ടിയത് എന്ന് നോക്കാം.
ദക്ഷപുത്രിയായ വസുവിനും ധർമ്മദേവനും കൂടി ജനിച്ച പുത്രന്മാർ ആയിരുന്നു അഷ്ടവസുക്കൾ.
ഒരിക്കൽ അവർ ഭാര്യമാരോടൊത്ത് പോകുമ്പോൾ ബ്രഹ്മാവിന്റെ പുത്രൻ ആയ വസിഷ്ഠമഹർഷിയുടെ ആശ്രമം കണ്ടു.
അവിടെ നന്ദിനി എന്ന പശു ഉണ്ടായിരുന്നു. ആ പശുവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. വസിഷ്ഠ മഹർഷിക്ക് ആവശ്യമുള്ളതെല്ലാം ആ പശുവിൽ നിന്ന് കറന്നെടുക്കാൻ കഴിയുമായിരുന്നു.
പശുവിന്റെ ഈ ഗുണം അറിഞ്ഞപ്പോൾ അഷ്ടവസുക്കളിൽ ഒരുവനായ ദ്യോവയുടെ ഭാര്യക്ക് ആ പശുവിനെ സ്വന്തമാക്കണം എന്നു ആഗ്രഹം തോന്നി.ദ്യോവ വേണ്ടെന്നു പറഞ്ഞിട്ടും ഭാര്യ സമ്മതിച്ചില്ല.
അവസാനം അഷ്ടവസുക്കൾ എല്ലാവരും കൂടി വസിഷ്ഠൻ അവിടെ ഇല്ലാത്ത സമയത്ത് പശുവിനെ മോഷ്ടിച്ചു. തിരിച്ച് ആശ്രമത്തിൽ എത്തിയ വസിഷ്ഠൻ ഈ കാര്യം ജ്ഞാനദൃഷ്ടിയിൽ മനസിലാക്കി.
അഷ്ടവസുക്കൾ മനുഷ്യരായി ജനിക്കാൻ ഇട വരട്ടെ എന്നു ശപിച്ചു. ഇതറിഞ്ഞ അഷ്ടവസുക്കൾ പശുവിനെ തിരിച്ച് ഏൽപ്പിച്ച് ശാപമോക്ഷം നൽകണമെന്ന് അപേക്ഷിച്ചു.
8 അഷ്ടവസുക്കളിൽ 7 പേർക്കും ജനിച്ച ഉടനെ ശാപമോക്ഷം ലഭിക്കുമെന്നും എന്നാൽ ഭാര്യയുടെ വാക്ക് കേട്ട് ഇതിനായി ഇറങ്ങിപുറപ്പെട്ട ദ്യോവ കൂടുതൽ കാലം മനുഷ്യനായി ജീവിക്കേണ്ടി വരുകയും സ്ത്രീ സുഖം അറിയാത്തവനായി മനുഷ്യജന്മം ജീവിക്കുകയും ചെയ്യേണ്ടി വരുമെന്നും വസിഷ്ടമഹർഷി പറഞ്ഞു. എങ്കിലും അവൻ അതീവ ശക്തിശാലിയും ശ്രേഷ്ടനും ആയിരിക്കും എന്നും പറഞ്ഞു.
ഈ കാര്യങ്ങൾ അറിഞ്ഞ ഗംഗാദേവി അവർക്ക് താൻ ജന്മം നൽകി ഉടനെ തന്നെ പുഴയിൽ എറിഞ് കൊന്ന് ശാപമോക്ഷം നൽകാം എന്നു പറഞ്ഞു. എന്നാൽ 8-മത്തെ പുത്രനെ താൻ വളർത്തി അവന്റെ അച്ഛന് നൽകും എന്നും പറഞ്ഞു. 8 വസുക്കൾ അവരുടെ ശക്തിയുടെ 8ൽ 1 വീതം ശക്തി ഭൂമിയിൽ ജീവിച്ചിരിക്കുന്ന വസുവിന് നൽകാമെന്നും പറഞ്ഞു.
അങ്ങിനെ ഗംഗാദേവിയും അഷ്ടവസുക്കളും വ്യവസ്ഥയിൽ ഏർപ്പെട്ടു.
Read in English:
When the cursed Goddess Ganga is mourning, she sees Ashta Vasu. Vasu was also sad.
They were getting the curse of Vashisht Maharshi.
Let us see how the Ashtavas got the curse.
The Ashtavas were the sons of Daksha's daughter Vasu and Dharmadeva.
Once when they were going with their wives, they saw the ashram of Vashisht Maharshi, the son of Brahma.
There was a cow named Nandini. That cow had a peculiarity. Vashishta Maharshi could get everything he needed from that cow.
When Dova's wife, one of the Ashtavas, came to know about the cow's virtue, she wanted to own the cow.
Eventually the Ashtavas all together stole the cow while Vashishta was not there. When Vashishta returned to the ashram, he realized this with wisdom.
The Ashtavas cursed to be born human. Knowing this, the Ashtavasas demanded that the cow be returned and cursed.
Vashishta Maharshi said that 7 out of 8 Ashtavas would be cursed as soon as they were born, but after hearing his wife's words, Dhova went out for this purpose and had to live as a human being for a long time and as a human being without knowing the well-being of a woman. But he will be mighty and great.
Knowing this, Goddess Ganga said that she could give birth to them and immediately throw them in the river and curse them. But he said he would raise the 8th son and give it to his father. He said that the 8 vasus could give 1 / 8th of their power to the vasu who lived on earth.
Thus Goddess Ganga and the Ashtavas entered into the system.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ